Road Accident

  • News

    പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം

    കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര്‍ വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ശിവകാശി സ്വദേശിനി ജനനി അച്ഛൻ സുന്ദർ രാജ് എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശി പ്രണവ്, ജനനിയുടെ സഹോദരൻ ശിവശങ്കർ എന്നിവർക്ക് പരിക്കേറ്റു. നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ട് പേരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കച്ചി കയറ്റി വന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി…

    Read More »
  • News

    കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

    കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍.ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

    Read More »
  • News

    മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു

    മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്. സുൽഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

    Read More »
  • News

    സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

    വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് വെച്ചാണ് അപകടം. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കൊല്ലം സ്വദേശി നന്ദകിഷോര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. അതുവഴി പോയ യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

    Read More »
  • News

    നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

    സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. നായാട്ടിന് പോകുമ്പോഴായിരുന്നു അപകടം. ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍ നിന്നുള്ള പോക്കറ്റ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ളതാണ് ജോബി. പതിവുപോലെ തിങ്കളാഴ്ചയും നിറതോക്കുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്നു. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന്…

    Read More »
  • News

    കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു

    ദേശീയപാതയില്‍ കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഒരു യുവതിയുടെ അടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. റേസിങ്ങിനിടെയാണ് അപകടമുണ്ടായതെന്ന് സംശയമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • News

    രാജസ്ഥാനില്‍ വാഹനാപകടം: 7 കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു

    രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. കതു ശ്യാം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. വാനില്‍ 22 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പതുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി. മറ്റുള്ളവരെ ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടര്‍ ദേവേന്ദ്രകുമാര്‍ അറിയിച്ചു. മരിച്ച കുട്ടികള്‍ 6-7 വയസ്…

    Read More »
  • News

    ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ ആല്‍മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്

    ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് അപകടം (bus accident). നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പിന്‍ സീറ്റിനിടയില്‍ കുടുങ്ങിയ യുവാവിനെ അരമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30ന് പട്ടിക്കാട് – വടപുറം സംസ്ഥാനപാതയില്‍ വണ്ടൂരിനും പോരൂരിനും ഇടയില്‍ പുളിയക്കോട് ആണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ മരം വീഴുന്നത് കണ്ട് ബസ് അരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍…

    Read More »
Back to top button