private bus strike

  • News

    ‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

    സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബസ് ഉടമകൾ. കഴിഞ്ഞ ജൂൺ 15നാണ് സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസിന് തുടക്കമായത്. ഇതോടെ സ്വകാര്യ ബസ് മേഖല വലിയ നഷ്ടത്തിലായെന്നാണ് ഉടമകളുടെ ആരോപണം. പ്രശ്നപരിഹാരം തേടി പലതവണ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിഷയം പഠിക്കാൻ കമ്മീഷനുകളെ നിയോഗിച്ചിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്. ആറോളം സംഘടനകളിലായി 6000ത്തിലധികം ബസുകളാണ് നവംബർ മൂന്നുമുതൽ സർവീസ് നിർത്തുന്നത്.…

    Read More »
  • News

    കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

    കണ്ണൂര്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലില്‍ അണ്ടര്‍പാസേജ് നിര്‍മ്മിക്കാനുള്ള നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി. നടാല്‍ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി പല ഭാഗങ്ങളിലും അധിക സര്‍വ്വീസ് നടത്തുന്നത് ദുരിതത്തിന് താത്കാലിക ആശ്വാസമേകിയിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ…

    Read More »
  • News

    അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

    കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. പിസിസി ഒരു മാസത്തേക്ക് മാറ്റിവെയ്ക്കാനും ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് നിയമപരമായി തടസ്സമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാനും തീരുമാനമായി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്…

    Read More »
Back to top button