prime minister narendra modi
-
News
വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ മാധ്യമങ്ങളോട് പറഞ്ഞു. ഓസ്ട്രേലിയയിൽ വിദ്യാർത്ഥി വിസയ്ക്കുള്ള കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങൾ സന്ദർശന വേളയിൽ ചർച്ചയാകും. വൈദഗ്ധ്യം നേടിയ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഈ രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ കിട്ടുന്നതിനുള്ള ധാരണകളും ചർച്ചകളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാപാര, സാമ്പത്തിക മേഖലകളിൽ ഓസ്ട്രേലിയയും ന്യൂസിലാൻഡുമായുള്ള…
Read More » -
News
പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.…
Read More » -
News
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വിവിധ പദ്ധതികളുടെ പ്രഖ്യാപനം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിനു പിന്നാലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. വിമാനത്താവളത്തിൽ നിന്നു പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായി മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം. വിഴിഞ്ഞം രാജ്യാന്തരതുറമുഖം…
Read More » -
News
പുടിനുമായി മോദിയുടെ നിർണായക കൂടിക്കാഴ്ച ഇന്ന് ; റഷ്യ -യുക്രെയ്ൻ സംഘർഷം ചർച്ചയാവും
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിൻജിയാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ഇന്ത്യൻ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നിൽക്കാനാണ് സാധ്യത. റഷ്യ -യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. വെടിനിർത്തലിനെക്കുറിച്ച് താൻ പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി,കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഡോണൾഡ് ട്രംപ് ചുമത്തിയ പിഴ തീരുവയും ചർച്ചയാകും. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ…
Read More »