preventive detention
-
News
കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം; ഹൈക്കോടതി
കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നത് പോലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാമെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിനെ നിസാരമായി കാണാനാവില്ല. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റമാണ്. ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്നും കോടതി പറഞ്ഞു.കാപ്പ നിയമപ്രകാരം പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് നിരീക്ഷിച്ചു. കുറഞ്ഞ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെ പേരില്‍ കാപ്പ പ്രകാരം…
Read More » -
News
സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യത; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
കോഴിക്കോട് ഉള്ളിയേരിയിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പെട്രോൾ പമ്പ് ഉദ്ഘാടനത്തിന് എത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാസ് മാമ്പൊയിൽ, റെനി മുണ്ടോത്ത്, ഷമീൻ പുളിക്കൂൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നും സുരേഷ് ഗേപിക്ക് നേരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.
Read More »