police raid

  • News

    കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

    കൊല്ലത്ത് കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. പരിശോധനയില്‍ വ്യാജ നോട്ടുകളും നിര്‍മാണ സാമഗ്രികളും പിടികൂടി. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയല്‍ പുരയിടം സിബിയോണിനെ (37)അറസ്റ്റ് ചെയ്തു. പതിനാറാം തീയതി സിബിയോണിനെ ആശ്രാമത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അന്വേഷണം കള്ളനോട്ടടി കണ്ടെത്തുന്നതിലേക്ക് എത്തിയത്. മയ്യനാട് സ്വദേശിയായ മുന്‍ ആധാരം എഴുത്ത് ജീവനക്കാരന്‍ ആദര്‍ശ് 16ന് സിബിയോണിനെ ആശ്രമം മൈതാനത്തേക്ക് രാത്രി വിളിച്ചുവരുത്തിയാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍, പിറ്റേന്ന് താന്‍ തിരികെ വീട്ടിലെത്തി എന്ന് സിബിയോണ്‍ പൊലീസിനെ വിളിച്ചറിയിച്ചു. തുടര്‍ന്ന്…

    Read More »
Back to top button