plea
-
News
അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ഇല്ലെന്ന് കോടതി. കേസിലെ വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. വിചാരണ അടുത്ത മാസം 15നാണ് ആരംഭിക്കുന്നത്. മാദ്ധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും കോടതിയിൽ പ്രവേശനം നിഷേധിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് ഹർജി തള്ളിയത്. വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാദ്ധ്യമങ്ങളുടെ അവകാശമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് രഹസ്യവിചാരണ ആവശ്യപ്പെട്ട്…
Read More » -
News
പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി. ബോംബെ ഹൈക്കോടതിയാണ് ഹർജി തള്ളിയത്. പ്രധാനമന്ത്രിയെ കളളന്മാരുടെ തലവൻ എന്ന് വിളിച്ചതിനെതിരെയായിരുന്നു കേസ്. 2018 ൽ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമർശം. രാഹുൽ ഗാന്ധി ബിജെപി പ്രവർത്തകരെയാകെ അപമാനിച്ചുവെന്നാരോപിച്ചാണ് മാനനഷ്ടകേസ് നൽകിയത്.
Read More » -
News
നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
രജനികാന്ത് ചിത്രം കൂലിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്കിയ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്ത് നല്കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നിര്‍മാതാക്കളുടെ പരാതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജസ്റ്റിസ് ടിവി തമിഴ്സെല്‍വിയുടെ നിരീക്ഷണം. നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി കൂലിയ്ക്ക് നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ചിത്രത്തിലെ വയലന്‍സ് ആയിരുന്നു എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു. കട്ടുകളും നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിച്ചത്. സമീപകാലത്തിറങ്ങിയ…
Read More »