pinarayi vijayan
-
News
‘പത്തുവർഷത്തെ നേട്ടങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്’; സംവാദത്തിന് നേരിട്ടില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നേരിട്ട് സംവാദത്തിന് ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറാായി വിജയന്‍. വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് പ്രതിപക്ഷ നേതാവിന് തോന്നിയത് വളരെ നല്ല കാര്യമാണ്. ഇന്നലെ രാവിലെ 9 മണിമുതല്‍ സംവാദം ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ താന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ പറയണം. വിമര്‍ശനം ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. സംവാദം നമുക്ക് തുടരാം എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘വൈകിയാണെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ. പക്ഷേ, ഇതിനേക്കാള്‍ നല്ല വേദി നിയമസഭയായിരുന്നു.…
Read More » -
News
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് ; മുഖ്യമന്ത്രി ഇന്ന് പാലക്കാട്, തലസ്ഥാനത്ത് വി ഡി സതീശന്റെ നൈറ്റ് റോഡ് ഷോ
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് ജില്ലയിലെ എല്‍ഡിഎഫിന്റെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. പകല്‍ 11 ന് മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പാറയില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പഴിപ്പുറത്തും വൈകിട്ട് അഞ്ചിന് പട്ടാമ്പി മണ്ഡലത്തിലെ കൊപ്പത്തും ആറിന് തൃത്താല മണ്ഡലത്തിലെ കൂറ്റനാടും റാലികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന പി കെ ശശിയും വിഎസിന്റെ പിഎയായിരുന്ന എ സുരേഷും യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിലെ എല്‍ഡിഎഫ്…
Read More » -
News
പശ്ചിമേഷ്യയിലെ സംഘർഷം ; പ്രവാസികൾക്കായി കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അനുപാതികമായ വിമാന സർവീസുകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തി കൂടുതൽ വിമാന സർവീസുകൾ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുകയും വേണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം മാനസികമായ അസ്വസ്ഥതയിലും ആശയക്കുഴപ്പത്തിലുമാണ്. ഈദ് ആഘോഷക്കാലം സാധാരണയായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷങ്ങളാണ്. എന്നാൽ ഇത്തവണ അനേകർക്ക് യാത്ര തന്നെ മുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വിമാന സർവീസുകളുടെ അഭാവം…
Read More » -
News
പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇന്നലെ പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമത ഭീഷണി മറികടന്ന് എങ്ങിനെ മുന്നോട്ട് പോകുമെന്നതാണ്…
Read More » -
Uncategorized
ശബരിമല യുവതീ പ്രവേശനം :നിലപാട് തിരുത്താൻ സര്‍ക്കാര്‍; ‘ആചാരങ്ങള്‍ സംരക്ഷിക്കണം’, നിലപാട് സുപ്രീംകോടതിയെ അറിയിക്കും
ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കാനും, ആചാരങ്ങള്‍ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായി തീരുമാനമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം. ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിശോധിക്കുന്ന സാഹചര്യത്തില്‍ കേരളം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും, ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട്…
Read More » -
News
‘കുടുംബ പ്രശ്‌നമാണ്, പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്’; ഗണേഷിനെ പിന്തുണച്ച് സ്പീക്കര്‍
മന്ത്രി കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്‌നമാണ്. പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്. അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു. ജനമാണ് യജമാനന്‍മാര്‍, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും സ്പീക്കര്‍ പറഞ്ഞു. ചില സമയത്തെങ്കിലും മാധ്യമങ്ങള്‍ കൊട്ടേഷന്‍ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യണം. ഭരണകൂടത്തിന്റെ പിആര്‍ ജോലി ചെയ്യുന്നവരായി ഭൂരിഭാഗം മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങള്‍ പോകരുതെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. വാളകത്തെ കുടുംബവീട്ടില്‍…
Read More » -
News
ഗണേഷ് കുമാർ രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നമാണെന്നും, ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പു പറഞ്ഞതോടെ, പ്രശ്‌നം തീര്‍ന്നെന്ന ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഏതു സാഹചര്യത്തിലാണ് 112 ല്‍ ഭാര്യ വിളിച്ചപ്പോള്‍ വീട്ടില്‍ പൊലീസ്…
Read More » -
News
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്; ക്രൈസ്തവ സഭകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ കോൺഫ്രൻസ് ഹാളിലാണ് സഭാ നേതൃത്വങ്ങളുമായുളള ചർച്ച നടക്കുക. കഴിഞ്ഞ മന്ത്രിസഭായോഗം റിപ്പോർട്ടിനെ തത്വത്തിൽ അംഗീകരിച്ചിരുന്നു. ഔദ്യോഗികമായി റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും തീരുമാനമെടുത്തിരുന്നു. മുഴുവൻ ശുപാർശകളും നടപ്പാക്കണമെന്നും എത്രയും വേഗം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആണ് ക്രൈസ്തവ സഭകളുടെ ആവശ്യം. 2020 നവംബര്‍ അഞ്ചിനാണ് ജെ ബി കോശി കമ്മീഷനെ നിയമിച്ച് ഉത്തരവാകുന്നത്. കമ്മീഷന്‍ ശിപാര്‍ശകള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2025…
Read More » -
News
പൗരത്വം ഇനി സുരക്ഷിതം; നേറ്റിവിറ്റി കാർഡ് ബിൽ പാസ്സാക്കി
പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരമായി നേറ്റിവിറ്റി കാർഡ് നിയമമാക്കുമെന്ന ഇടത്പക്ഷ സർക്കാരിന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. അരക്ഷിത ബോധമില്ലാതാക്കാൻ കേരള നിയമസഭ പതിനാറാം സമ്മേളനത്തിൽ കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026 പാസ്സാക്കി. ഈ ബിൽ പ്രകാരം, സംസ്ഥാനത്ത് ജനിച്ചവർക്കും ദീർഘകാല താമസമുള്ളവർക്കും നിയമപരമായി അംഗീകരിക്കാവുന്ന നേറ്റിവിറ്റി കാർഡ് നൽകും. കേരള സർക്കാർ നിലവിൽ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പോലുള്ള മാതൃകയിൽ, ബിൽ പ്രകാരം ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി കാർഡ് നൽകും. ഇത് സർക്കാർ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന അധികാരിക…
Read More » -
News
ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷം, മോഹൻലാലുമായുള്ള അഭിമുഖത്തിൽ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി
രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവ് എന്നതിനപ്പുറം, അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു. അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ…
Read More »