pinarayi vijayan

  • News

    രാജ്ഭവൻ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയല്ല; ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുത്: മുഖ്യമന്ത്രി

    രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാരതാംബ വിഷയത്തില്‍ കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഗവണര്‍ക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നതെന്നും രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കുന്ന, ഭരണഘടനാനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമാക്കി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി മാറ്റേണ്ടതല്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ് അത് അംഗീകരിക്കാന്‍…

    Read More »
  • News

    അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം കേരള സർക്കാർ നിലകൊള്ളുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അഹമ്മദാബാദിലെ അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ പറഞ്ഞു. അപകടത്തിൽ പെട്ടവർക്കും കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. വിമാന അപകടം ഞെട്ടിപ്പിക്കുന്നതെന്നും ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും സോണിയ ഗാന്ധി കുറിച്ചു. രാജ്യം മുഴുവൻ ദുഃഖത്തിലാണെന്നും സോണിയ ഗാന്ധി പറഞ്ഞു. അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ…

    Read More »
  • News

    ‘സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം പരിഷ്കരിച്ചു’; തീരുമാനവുമായി മന്ത്രിസഭാ യോഗം

    സംസ്ഥാനത്ത് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ വേതനം പരിഷ്കരിച്ചു. 60,000 രൂപയിൽ നിന്നും 70,000 രൂപയായിട്ടാണ് വർധിപ്പിച്ചത്. 01.01.2025 മുതൽ പ്രാബല്യത്തോടുകൂടിയാണ് വേതനം പരിഷ്‌ക്കരിച്ചത്. എൻഡിപിഎസ് കോടതി, എസ്സി/എസ്ടി കോടതി, അബ്കാരി കോടതി, പോക്‌സോ കോടതി, എൻഐഎ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരാണ് ഗുണഭോക്താക്കൾ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് കൂടാതെ സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ ‘ഗണിക’ എന്ന സമുദായ നാമം ‘ഗണിക/ഗാണിഗ’ എന്ന് മാറ്റം വരുത്താനും തീരുമാനിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ…

    Read More »
  • News

    വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് പിണറായി വിജയൻ്റെ മുഖ്യമന്ത്രി സ്ഥാനം: പി വി അൻവർ

    വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും അൻവർ വിമർശിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ‌ എടുത്ത്…

    Read More »
  • News

    ദേശീയപാത മലയാളികളുടെ സ്വപ്‌നപദ്ധതി, പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം എല്ലാ പിന്തുണയും നല്‍കും : മന്ത്രി മുഹമ്മദ് റിയാസ്

    ദേശീയപാത സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കേരളത്തിലെ ഒരു ആശ്വാസ പദ്ധതിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ ആറുവരിയെന്ന് മന്ത്രി റിയാസ് പറഞ്ഞു. ലോകത്തെവിടെയുമുള്ള മലയാളികളുടെ കാലങ്ങളായുള്ള സ്വപ്‌ന പദ്ധതിയാണിത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. ദേശീയപാതയുമായി ബന്ധപ്പെട്ട നാള്‍വഴികളൊന്നും ഇപ്പോള്‍ പറയുന്നില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. 2016…

    Read More »
  • News

    പിണറായി വിജയൻ ഇന്ന് നിലമ്പൂരിൽ; എം സ്വരാജിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

    എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിമാരും കൺവെഷനിൽ പങ്കെടുക്കും. പിണറായിസത്തിന് അന്ത്യം കുറിയ്ക്കുന്ന തിരഞ്ഞെടുപ്പ് എന്ന പി വി അൻവറിൻ്റെ വിവരണം നിലമ്പൂരിൽ യുഡിഎഫും ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെഷൻ ഉദ്ഘാടനം ചെയ്യാനായി മണ്ഡലത്തിൽ എത്തുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനലാണ് നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പെന്ന വിലയിരുത്തലുകൾക്കിടയിലാണ് മുഖ്യമന്ത്രി എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സിറ്റിങ്ങ്…

    Read More »
  • News

    കാലവർഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സർക്കാർ നോക്കുകുത്തി: രാജീവ്‌ ചന്ദ്രശേഖർ

    കാലവർഷം ശക്തിപ്പെടുകയാണ്. ഇന്ന് മാത്രം എട്ടു മരണങ്ങളാണ് മഴക്കെടുതി മൂലം ഉണ്ടായത്. എന്നാൽ പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് രാജീവ്‌ ചന്ദ്രശേഖർ. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല, പക്ഷേ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കൺമുൻപിൽ ദുരനുഭവമായി നിൽക്കുമ്പോൾ അത്തരം അവസ്ഥകൾ ഇനി ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു. നിലവിൽ കേരളത്തിലെ ഡാമുകളിൽ റൂൾ കർവ് പ്രകാരം…

    Read More »
  • News

    നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; യുഡിഎഫ് ആര് നിര്‍ത്തിയാലും പിന്തുണയ്ക്കും: പി വി അന്‍വര്‍

    നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കുമെന്ന് പി വി അന്‍വര്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. പിണറായിസത്തിന്റെ അവസാനത്തെ ആണി അടിച്ചിരിക്കുമെന്നു പറഞ്ഞാല്‍ അടിച്ചിരിക്കും. അതില്‍ ആത്മവിശ്വാസമുണ്ട്. പിണറായിസം എന്താണെന്ന് വിസ്തരിക്കപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കാനിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഒരു നിലപാടുമില്ല. യുഡിഎഫിന് പരിപൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നതെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയായാലും അംഗീകരിക്കും. അത് ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ്. ജനങ്ങളും പിണറായിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലമ്പൂരില്‍ നടക്കുക. ആ ഏറ്റുമുട്ടലില്‍ ആരെ നിര്‍ത്തിയാലും, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ…

    Read More »
  • News

    ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ പാസ് മാർക്ക് പോലുമില്ലാതെ പരാജയപ്പെടും’; രാഹുൽ മാങ്കൂട്ടത്തിൽ

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണ്ണ അവസരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ . ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ പാസ്മാർക്ക് പോലുമില്ലാതെ പരാജയപ്പെടും. നിലമ്പൂരിൽ വോട്ട് ചെയ്യുക കേരളത്തിലെ പൊതുമനസ്. ആദ്യം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി UDF ആയിരിക്കും.ഒരുപാട് പേരുകൾ പറയാൻ ഉള്ള സാധ്യത യുഡിഎഫ് നുണ്ട്. പക്ഷെ എതിർ വശത്ത് പറയാൻ ഒരു പേരുണ്ടോ. സർക്കാരിന്റെ വിലയിരുത്തൽ ആണെന്ന് പറയാനുള്ള ധൈര്യം സർക്കാരിന്നുണ്ടോ എന്ന് വെല്ലു വിളിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അൻവർ ഫാക്ടർ യു ഡി എഫ് ന് അനുകൂലം. ഒറ്റ…

    Read More »
  • Kerala

    എണ്‍പതിന്റെ നിറവില്‍ പിണറായി വിജയന്‍, ഇന്ന് ജന്മദിനം

    കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ നാളെ 9 വര്‍ഷം പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂര്‍ത്തിയാക്കുന്നത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍…

    Read More »
Back to top button