opposition
-
News
വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി? പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാന്‍ സാധ്യത
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. അയോധ്യ ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണം തുടങ്ങിയ വിഷയങ്ങള്‍ ഇന്നും പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഇന്‍ഡ്യ സഖ്യ യോഗവും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരാന്‍ പ്രത്യേക സമ്മേളനം…
Read More » -
News
ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ്
ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി ഇന്ത്യ സഖ്യത്തിലെ എംപിമാർ. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിധ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് നടത്തുന്നത്. വിദ്യാർത്ഥികൾക്കൊപ്പം കോൺഗ്രസ് ഉണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാഹുലിൻ്റെ വീടിനുള്ളിൽ നടന്ന എംപിമാരുടെ യോഗത്തിന് ശേഷമാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർള ഹൗസിന് മുന്നിൽ പ്രതിഷേധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതേസമയം, പ്രതിഷേധത്തെ തടയാനുള്ള നീക്കങ്ങളുമായി ദില്ലി പൊലീസ് രംഗത്തെത്തി. രാഹുലും എംപിമാരും സഞ്ചരിക്കുന്ന ബസ് ബാരിക്കേഡ് വെച്ച് തടയുകയാണ് പൊലീസ്. രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകൾ…
Read More » -
News
തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം; പലതവണ പറഞ്ഞ കാര്യമെന്ന് മുഖ്യമന്ത്രി
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റില്‍ വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജി ആർ അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജി ആര്‍ അനിൽ ചൂണ്ടിക്കാട്ടി. എന്നാല്‍ പലതവണ പറഞ്ഞ കാര്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ഗൗരവത്തിലെടുത്തില്ല. ആവര്‍ത്തിച്ച് പറഞ്ഞ കാര്യം റൂള്‍ 15 ആയി കൊണ്ടുവരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ള ഇന്ന് നിയമസഭയിൽ ; സർക്കാർ – പ്രതിപക്ഷ പോരിന് സാധ്യത
ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഇന്ന് സർക്കാർ പ്രതിപക്ഷ പോരിന് സാധ്യത. സ്വർണ്ണക്കൊള്ള അടിയന്തര പ്രമേയേ നോട്ടീസ് ആയി കൊണ്ട് വരാൻ ആണ് പ്രതിപക്ഷ നീക്കം. അറസ്റ്റിൽ ആയവരുടെ സിപിഎം ബന്ധവും കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും ആയുധമാക്കാൻ ആണ് പ്രതിപക്ഷ ശ്രമം. പോറ്റി സോണിയ ഗാന്ധി കൂട്ടിക്കാഴ്ച്ച ഫോട്ടോ യും വാജി വാഹന കൈ മാറ്റവും ഭരണ പക്ഷം ഉന്നയിക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ തുടങ്ങുന്ന 9 മണി മുതൽ പ്രക്ഷുബ്ധമായേക്കും. ഗവർണ്ണരുടെ നയ പ്രഖ്യാപന പ്രസംഗതിന് മേലുള്ള നന്ദി…
Read More » -
News
സഭ ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും
നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. ശബരിമല സ്വർണമോഷണ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് സഭ പിരിയുന്നത്. സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഏക കിടപ്പാട സംരക്ഷണ ബിൽ അടക്കം നാല് ബില്ലുകൾ ഇന്ന് സഭയുടെ പരിഗണനയിൽ വരും. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചക്കായി ഡൽഹിയിൽ പോയിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉണ്ടാകില്ല. അതേസമയം കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധ പരിപാടി. എ.ഐ.സി.സി…
Read More » -
News
സൂംബ വിവാദം ആധുനിക സമൂഹത്തിന് ചേരുന്നതല്ല; ഡിവൈഎഫ്ഐ
സൂംബയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. മതത്തോട് കൂട്ടി ചേര്‍ത്ത് പറയുന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ വികസിപ്പിച്ചെടുത്തതല്ല സൂംബയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകമെങ്ങും വര്‍ഷങ്ങളായി സൂംബ ഡാന്‍സ് കളിക്കുന്നു. സ്‌കൂളില്‍ എവിടെയാണ് അല്‍പ വസ്ത്രം ധരിക്കുന്നത്. യൂണിഫോം ധരിച്ചാണ് കുട്ടികള്‍ സൂംബ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അല്‍പ്പ വസ്ത്രം ധരിച്ച് എവിടെയാണ് സൂംബ നടത്തിയതെന്ന് അവര്‍ വിശദീകരിക്കട്ടേ. ഇത്രയും പച്ചക്കള്ളം പറയാന്‍ പാടുണ്ടോ? കേള്‍ക്കുന്നവര്‍ എന്താണ് വിചാരിക്കുക.…
Read More » -
News
സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം; വി ശിവന്‍കുട്ടി
സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യതയുണ്ട്. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി പറഞ്ഞു.…
Read More » -
News
മുതലപ്പൊഴി മത്സ്യബന്ധനം; സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി
മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. വിഷയത്തില്‍ എം.എല്‍.എയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണ്. മുതലപ്പൊഴിയില്‍ മണല്‍ നീക്കാന്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്. മണല്‍ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ ലഭ്യമായ ഡ്രഡ്ജറും ജെ.സി.ബികളും ഉപയോഗിച്ച് മണല്‍ നീക്കം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂരില്‍ നിന്നുള്ള വലിയ ഡ്രഡ്ജര്‍ വ്യാഴാഴ്ച സമുദ്രമാര്‍ഗം മുലം എത്തിച്ചേരും. പൊഴി മുറിക്കപ്പെടാത്ത സാഹചര്യത്തില്‍…
Read More »