Onam 2026

  • News

    നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം; സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

    മലയാളികൾക്ക് ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന ആഘോഷമാണ് മലയാളികള്‍ക്ക് തിരുവോണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാം. മലരിന്‍ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്‍ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.പഞ്ഞകര്‍ക്കിടകത്തില്‍ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലേക്ക് കേരളം കാലെടുത്തുവയ്ക്കുമ്പോള്‍ മാവേലിയുടെ ഐതിഹ്യം അതിനൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ…

    Read More »
  • News

    സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

    സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. വൈകുന്നേരം 5.30-ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ആഘോഷങ്ങൾക്ക് തിരികൊളുത്തും. ആഗസ്ത് 30 വരെ നീണ്ടുനിൽക്കുന്ന വാരാഘോഷത്തിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് അരങ്ങേറുന്നത്. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. ഒരാഴ്ച നീണ്ടു നിൽക്കുന്ന തലസ്ഥാനത്തെ ആഘോഷങ്ങളിൽ മൂവായിരത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും. വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇന്ന് വൈകിട്ട് നിശാഗന്ധിയിൽ ചലച്ചിത്ര…

    Read More »
  • News

    ഓണാഘോഷം കളറാക്കാം; സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്

    ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി. ഓഗസ്റ്റ് 21ന് സ്‌കൂളുകളില്‍ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണാഘോഷ വേളകളില്‍ യൂണിഫോമിന് പകരം വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. നേരത്തെ ഓണാഘോഷ ദിനത്തില്‍ നിശ്ചയിച്ച എട്ടാം ക്ലാസുകാരുടെ പരീക്ഷയും വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി പ്രകാരം, മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ…

    Read More »
Back to top button