Nipah

  • News

    സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം

    സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം…

    Read More »
  • News

    സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം

    സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 172 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 248 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (58), വയനാട് (23), തൃശൂര്‍ (12) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.…

    Read More »
  • News

    നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി

    നിപയ്ക്ക് പിന്നാലെ കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം. പാലക്കാട് കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടാണ് പുതിയ ആശയക്കുഴപ്പം രൂപപ്പെട്ടിരിക്കുന്നത്. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ആരോഗ്യമന്ത്രി കെ മുരളീധരന്‍റെ ഓഫീസ് അറിയിക്കുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് നേരിട്ട് സംസാരിച്ചപ്പോളും മന്ത്രി ഇതേ കാര്യം ആവർത്തിക്കുകയും ചെയ്തു. എന്നാൽ പാലക്കാട്ട് കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയം മാത്രമാണുള്ളതെന്നും വ്യക്തമാക്കി പാലക്കാട് ഡി എം ഒ രംഗത്തെത്തിയതോടെയാണ് വൻ ആശയക്കുഴപ്പമുണ്ടായത്. ഡി എം ഒയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ കോളറ…

    Read More »
  • News

    നിപ ഭീതി: കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും

    നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്. ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ഇവർ ചർച്ച നടത്തും. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തും. വെൻ്റിലേറ്ററിൽ തുടരുന്ന നിപ രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ചികിത്സയിലുള്ള 43 കാരന് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പുതുതായി 10 പേരെ കൂടി…

    Read More »
  • News

    നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം

    നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജിലും പരിസരപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43 കാരന് നിപ കണ്ടെത്തിയത്. കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ എന്‍ഐവിയിലേക്ക് സാംപിള്‍ അയച്ചിട്ടുണ്ട്. രോഗിക്ക് ആരൊക്കെയായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള…

    Read More »
  • News

    നിപ: പാലക്കാട്ടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, കൂട്ടം കൂടാന്‍ പാടില്ല, പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം

    പാലക്കാട് നിപ ജാഗ്രതയെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പുതിയ രോഗികളോ രോഗലക്ഷണങ്ങളോ കണ്ടെത്താതതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. കുമരംപുത്തൂര്‍, കാരാക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെയു മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെയും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്. ജാഗ്രതയെ മുന്‍നിര്‍ത്തി 2025 ഓഗസ്റ്റ് 1 വരെ ഈ വാര്‍ഡുകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍ പൊതുയിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പ്. കൂടാതെ നിലവില്‍ ക്വാറന്റീനില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ആളുകള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ബന്ധമായും ക്വാറന്റീനില്‍…

    Read More »
  • News

    നിപ: സംസ്ഥാനത്ത് ആകെ 571 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

    വിവിധ ജില്ലകളിലായി ആകെ 571 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 62 പേരും പാലക്കാട് 418 പേരും കോഴിക്കോട് 89 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള 2 പേരേയും കോഴിക്കോട് നിന്നുള്ള 7 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 27 പേര്‍ ഹൈയസ്റ്റ്…

    Read More »
  • News

    നിപ്പ: സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്

    സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്.മലപ്പുറത്ത് 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ( പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 30 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും…

    Read More »
  • News

    പാലക്കാട് ഒരാള്‍ക്ക് കൂടി നിപ; രോഗം ബാധിച്ചു മരിച്ചയാളുടെ മകനും വൈറസ് ബാധ

    സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് രോഗം ബാധ കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച 58 കാരന് ഒപ്പം ആശുപത്രിയില്‍ സഹായിയായി മകനായിരുന്നു ഉണ്ടായിരുന്നത്. ജൂലെെ 12 ന് ആയിരുന്നു മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 58 കാരന്‍ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. നിപ…

    Read More »
  • News

    നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 723 പേര്‍, വൈറസ് ബാധ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി

    പാലക്കാട് ജില്ലയില്‍ വീണ്ടും നിപ രോഗ ബാധ സംശയം ബലപ്പെട്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് മരണമടഞ്ഞയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ രോഗ ബാധയുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് നടപടികള്‍ ശക്തമാക്കുന്നത്. ഇയാളുടെ റൂട്ട് മാപ്പ് ഉള്‍പ്പെടെ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 32 കാരണ് രോഗമുണ്ടെന്ന സംശയം ബലപ്പെട്ടത്. രോഗ…

    Read More »
Back to top button