nilambur
-
News
ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്
നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് ഈ മാസം 27-ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് വൈകുന്നേരം 3.30-നായിരിക്കും സത്യപ്രതിജ്ഞ നടക്കുക. 11077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു. നിലമ്പൂരിലെ പരാജയത്തോടെ കേരള നിയമസഭയിലെ എല്‍ഡിഎഫ്…
Read More » -
News
നിലമ്പൂർ മണ്ഡലം പിടിച്ച് യുഡിഎഫ്, ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം
എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരം. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിൻറെയും, ഡിസിസി പ്രസിഡൻറ് വി.എസ് ജോയിയുടെയും പഞ്ചായത്തായ…
Read More » -
News
അവസാനനിമിഷം പ്രവര്‍ത്തകര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തു; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനായി അവസാന നിമിഷം പ്രവര്‍ത്തകരില്‍ ചിലര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്‌തെന്ന് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് കണ്ടതോടെ, ഇടതുപക്ഷത്തെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വോട്ട് ചെയ്തതെന്ന് മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി 20,000 വോട്ടാണ് പ്രതീക്ഷിക്കുന്നത്. അവസാന റൗണ്ടില്‍ വിജയസാധ്യതയില്ലെന്ന് കണ്ടതോടെ പ്രവര്‍ത്തകരില്‍ ചിലര്‍ വോട്ട് മറിച്ച് ചെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇന്നലെ തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ അത്തരത്തിലാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടി ബിജെപി നില മെച്ചപ്പെടുത്തും. ഇലക്ഷന്‍ പ്രചാരണത്തിന്…
Read More » -
News
നിലമ്പൂർ വിധി എഴുതി ; വോട്ടെടുപ്പ് അവസാനിച്ചു, 70.76 ശതമാനം പോളിംഗ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും…
Read More » -
News
ആത്മവിശ്വാസത്തിൽ സിപിഐഎം; സ്വരാജിന് വിജയസാധ്യതയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണ്. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പി വി അൻവർ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും സിപിഐഎം കണക്ക് കൂട്ടുന്നു. അൻവറിന്റെ പ്രവർത്തനം മന്ദഗതിയിലെന്നും സിപിഐഎം സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളെല്ലാം…
Read More » -
News
പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രന്‍
നിലമ്പൂരിലെ വഴിക്കടവിൽ പന്നിക്കെണിയില്‍ പെട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അനന്തുവിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മരണം നടന്നശേഷം സംഘടിപ്പിച്ച പ്രതിഷേധത്തിലെ ഗൂഢാലോചനയാണ് ചൂണ്ടികാട്ടിയതെന്നും എ കെ ശശീന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അനന്തുവിന്റെ മരണത്തിന് പന്നാലെ മന്ത്രി നടത്തിയ പ്രതികരണം വിവാദമായതോടെയാണ് മലക്കം മറിച്ചിൽ മന്ത്രിയുടെ ഇന്നത്തെ പ്രതികരണം ‘തിരഞ്ഞെടുപ്പ് മുന്നില്‍ രണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്നെ ആക്രമിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമത്തില്‍…
Read More » -
News
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചന ആരോപിച്ച് വനം മന്ത്രി
നിലമ്പൂരില്‍ പന്നിയെ കുടുക്കാന്‍ വച്ച വൈദ്യൂതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്. കുട്ടികള്‍ക്ക് ഷോക്കേറ്റ സംഭവം നിലമ്പൂരില്‍ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഒരു സംഭവം നടന്നാല്‍ ആരായിരിക്കും ഗുണഭോക്താക്കള്‍ എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. എ കെ ശശീന്ദ്രന്റെ നിലപാടിന് എതിരെ ഇതിനോടകം വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. വനംമന്ത്രി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി…
Read More » -
News
വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് പിണറായി വിജയൻ്റെ മുഖ്യമന്ത്രി സ്ഥാനം: പി വി അൻവർ
വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും അൻവർ വിമർശിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ എടുത്ത്…
Read More » -
News
‘മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ട’; അൻവറിൻ്റെ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്
സർക്കാരിനും സിപിപഐഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശ വർക്കർമാരോട് വീണ്ടും സർക്കാർ ക്രൂരത കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശ വർക്കർമാരുടെ ഹോണറേറിയം ചുരുക്കിയെന്നും 7000 കിട്ടിയിരുന്നത് 3500 രൂപയാക്കിയെന്നും ആശ വർക്കർമാരെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിനെതിരെ സമരം ചെയ്യുന്നുവെന്ന ഒറ്റക്കാരണത്തിലാണ് ആശ വർക്കർമാരെ ദ്രോഹിക്കുന്നതെന്നും സമരത്തിനോട് എന്തിനാണ് അസഹിഷ്ണുതയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന തുക പുന:സ്ഥാപിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ദേശീയ പാതാ നിർമാണത്തിൽ കോടിക്കണക്കിന്…
Read More » -
News
സ്വരാജ് ക്ലീൻ ഇമേജുള്ള നേതാവ്, ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റും: മുഖ്യമന്ത്രി
പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന വ്യക്തിയാണ് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് എന്നും അദ്ദേഹത്തിന് ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.എം സ്വരാജ് സ്ഥാനാർത്ഥിയായപ്പോൾ കേരളമാകെ വലിയ ആവേശത്തിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വരാജിനെ സ്വീകരിക്കാൻ എല്‍ഡിഎഫുകാര്‍ മാത്രമല്ല എല്ലാവരും എത്തി. സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു ഒരു പ്രത്യേക വികാരത്തോടെയാണ് അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ വിജയപ്രതീക്ഷയോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിന് കാരണം ജനങ്ങൾ നൽകുന്ന പിന്തുണ…
Read More »