ncp
-
News
എൻസിപി ലയന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ബിജെപി, ഞങ്ങളുടെ പിന്തുണയില്ലാതെ ലയനം നടക്കില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
എൻസിപി ലയനചർച്ചകൾ നടന്നില്ലെന്ന് ബിജെപി. രണ്ട് എൻസിപി പാർട്ടികളും ലയനത്തിനായി സമീപിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് വ്യക്തമാക്കിയത്. ബിജെപിയില്ലാതെ ലയനം നടക്കില്ല. സുനേത്ര പവാറിനെ അജിത് പവാറിനോട് താരതമ്യം ചെയ്യാനാകില്ല. സുനേത്ര സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവരികയാണ്. എൻസിപി ലയന ചർച്ചകൾ സജീവമായിരിക്കെയാണ് ഫഡ്നാവിന്റെ പരാമർശങ്ങൾ. എൻസിപിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ലയനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ശരദ് പവറും സുനേത്ര പവാറുമാണ് വ്യക്തത വരുത്തേണ്ടത്. ലയനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചകളും ബിജെപിയുമായി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവർ ലയനത്തെക്കുറിച്ച് തീരുമാനിക്കുകയാണെങ്കിൽ തങ്ങളെ അറിയിക്കും,…
Read More » -
News
എൻസിപിയിൽ പിളർപ്പ്; സംസ്ഥാന പാർട്ടിയായി നിൽക്കാൻ എ കെ ശശീന്ദ്രൻ- തോമസ് കെ തോമസ് വിഭാഗം
ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിക്കാൻ പ്രമേയം പാസാക്കി എൻസിപി നേതൃയോഗം. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത നേതൃയോഗത്തിലാണ് തീരുമാനം. പി സി ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി തുടരാനാണ് സംസ്ഥാന നേതൃയോഗത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പാർട്ടി സംസ്ഥാന ഘടകം സ്വതന്ത്രഘടകമായി നിലനിൽക്കാനും ധാരണയായി. ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയ്ക്ക് കത്ത് നൽകാനും തീരുമാനമായി. എന്‍ഡിഎയുമായുള്ള…
Read More » -
News
വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു.അജിത് പവാര്അന്തരിച്ചു. ബരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന് ചെരുവില്‍ ഇടിച്ചു തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ അജിത് പവാര്‍ ബാരാമതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read More » -
News
തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന പ്രസിഡന്റാകും
തോമസ് കെ തോമസ് എംഎല്‍എ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റാകും. ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തോമസ് കെ തോമസിനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമായത്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്തെ എന്‍സിപിയില്‍ ചേരിതിരിഞ്ഞുള്ള യുദ്ധം നടക്കുകയാണ്. എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന പ്രസിഡന്റായിരുന്ന പിസി ചാക്കോയുടെ ശ്രമം. അതിനായി ചാക്കോ പലവട്ടം ശരത് പവാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടെങ്കിലും തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിക്ക് ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരുന്നതിനോടായിരുന്നു താല്പര്യം. അതുകൊണ്ട് തന്നെ പിസി…
Read More »