Narendra Modi

  • News

    പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി: കലൂരില്‍ റോഡ് ഷോ

    വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. രാവിലെ 11.29 നാണ് പ്രധാനമന്ത്രിയുടെ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചി നാവികസേന ആസ്ഥാനത്തെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലെത്തും. Narendra Modi‘മരുമകനെയും ക്ഷണിക്കണോ? കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്?’മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 ന് കലൂര്‍ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം കവാടത്തില്‍ നിന്നും മോദിയുടെ റോഡ് ഷോ നടക്കും.തുടര്‍ന്ന് 12.30 ന് കേന്ദ്രസര്‍ക്കാരിന്റെ…

    Read More »
  • Kerala

    പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചി ന​ഗരത്തിൽ ഗതാഗതനിയന്ത്രണം

    പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.…

    Read More »
  • News

    രണ്ടു ദിവസത്തെ സന്ദർശനം ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിൽ

    രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും. രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഇസ്രയേൽ പ്രധാനമന്ത്രിയുമായി മോദി പ്രത്യേക ചർച്ചയും നടത്തും. ഒമ്പത് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇസ്രയേലിൽ എത്തുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടു മണിക്ക് ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയുമായുള്ള ഭിന്നത കാരണം പ്രതിപക്ഷം മോദിയുടെ പ്രസംഗം ബഹിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന. നെതന്യാഹുവിനൊപ്പം ജറുസലേമിലെ മറ്റൊരു പരിപാടിയിയിലും മോദി…

    Read More »
  • News

    ‘തീരുവ 18 ശതമാനമായി കുറയും’; ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി

    ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി ‘എക്‌സി’ൽ കുറിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും മോദി കുറിച്ചു. ട്രംപിന്റെ നേതൃപാടവം ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകും. ട്രംപിൻ്റെ പ്രഖ്യാപനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു അൽപസമയം മുൻപാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചത്. ട്രൂത്ത്…

    Read More »
  • News

    പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വിവിധ പദ്ധതികളുടെ പ്രഖ്യാപനം

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിനു പിന്നാലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. വിമാനത്താവളത്തിൽ നിന്നു പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം ന​ഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേ​ഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായി മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം. വിഴിഞ്ഞം രാജ്യാന്തരതുറമുഖം…

    Read More »
  • News

    4 ട്രെയിനുകളുടെ ഉദ്ഘാടനം ; 23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്

    പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും. രണ്ടു മണിക്കൂറാകും മോദി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് വിവരം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് അതേ വേദിയില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ…

    Read More »
  • News

    കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം ; രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ

    രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ…

    Read More »
  • News

    ‘വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം’; ബിജെപി സംസ്ഥാന നേതൃത്വത്തിനും അനുമോദനം

    തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഇക്കുറി വിജയം കണ്ടതെന്ന് നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തില്‍ കുറിച്ചു പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് മേയര്‍ വി വി രാജേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയും യുഡിഎഫും കാലങ്ങളായി നടത്തിയിരുന്ന ഫിക്‌സ്ഡ് മാച്ച് അവസാനിപ്പിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷനിലേക്ക് വിജയിച്ച…

    Read More »
  • News

    ത്രിരാഷ്ട്ര സന്ദര്‍ശനം ; എത്യോപ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

    ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. നരേന്ദ്ര മോദി ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഒമാന്‍ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ എത്യോപ്യയിലെത്തിയ പ്രധാനമന്ത്രിയുമായി എത്യോപ്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ അബി അഹമ്മദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ- എത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന്…

    Read More »
  • News

    അയോധ്യയിൽ ധർമ്മ ധ്വജാരോഹണം ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

    അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധർമ്മ ധ്വജാരോഹണം ഇന്നു നടക്കും. ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. രാവിലെ 11.50 മണിക്കുശേഷം ആരംഭിക്കുന്ന ചടങ്ങിൽ നരേന്ദ്രമോദി ധ്വജാരോഹണം നടത്തും. ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിക്കും. ധ്വജാരോഹണത്തിന് മുന്നോടിയായി അയോധ്യയിലെ 12 ക്ഷേത്രങ്ങളിൽ നിന്നുള്ള ശോഭായാത്ര രാമജന്മഭൂമി ക്ഷേത്രത്തിൽ എത്തും. 11 മണിയോടെ പ്രധാനമന്ത്രിയും അയോധ്യയിലെത്തിച്ചേരും. 11.58നും ഒരു മണിക്കും ഇടയിലാണ് ധ്വജാരോഹണച്ചടങ്ങുകൾ നടക്കുക. ധ്വജാരോഹണച്ചടങ്ങുകളുടെ ഭാ​ഗമായി രാമക്ഷേത്രവും പരിസരവും…

    Read More »
Back to top button