Murder

  • News

    ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; സഹപാഠി പിടിയില്‍

    ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സഹപാഠി സാവരിയയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.സംഭവത്തില്‍ സഹപാഠിയായ പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനം (22) പിടിയിലായി. ബുക്കാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. സാവരിയയുടെ മൃതദേഹം ന്യൂഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകീട്ടോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും. സാവരിയയും സദറുള്‍ അനവും സുഹൃത്തുക്കളാണ്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സാവരിയ. പെണ്‍കുട്ടിയുടെ…

    Read More »
  • News

    ബൈക്ക് റേസിങ്ങിനെച്ചൊല്ലി തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു; നാലു പേര്‍ പിടിയില്‍

    തിരുവനന്തപുരം നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. കണ്ണറവിള സ്വദേശി മനു ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ബൈക്കുകളുടെ മത്സരയോട്ടം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിനുമുന്നില്‍ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ സമീപവാസികളുമായി മനു വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് നടന്ന കൈയാങ്കളിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കണ്ണറവിളയ്ക്ക് സമീപത്തുവെച്ച് ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

    Read More »
  • News

    കോഴിക്കോട് കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

    കോഴിക്കോട് കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. മദ്യലഹരിയിലാണ് പ്രമോദ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളിയിലെ വീട്ടില്‍ പ്രസാദും പ്രമോദും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നേരത്തേ തന്നെ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പ്രമോദിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇന്‍ക്വസ്റ്റ്…

    Read More »
  • News

    തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

    തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. നാലാഞ്ചിറയിൽ നാല് മാസമായി വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. നാല് മക്കൾ ഉൾപ്പെടെയാണ് താമസം. ഇവരുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഹസീനയും സുരേഷും തമ്മിലെ കുടുംബ വഴക്കും വാക്കേറ്റവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. രാവിലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് സുരേഷ് കത്തിയെടുത്ത് ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വട്ടിയൂർക്കാവ്…

    Read More »
  • News

    വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

    വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞത്തെ ഒരു ബാറില്‍ പ്രതിയായ അച്ചുവും സഹോദരനും സുഹൃത്തുക്കളും കൂടി മദ്യപിച്ചു. ഇതിനിടെ ഷെറീഫ് എന്ന ഷാനുമായി ബാറില്‍ വെച്ച് വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഈ തര്‍ക്കം പരിഹരിക്കാനാണ് ബാറിലുണ്ടായിരുന്ന സുമന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് സുമനെ പ്രതികള്‍ ബാറിലിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയ ഓടിയസുമനെ റോഡിലിട്ടും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.…

    Read More »
  • News

    16 കാരിയെ കഴുത്തുഞെരിച്ച് കൊന്നു; ബന്ധുവായ യുവാവ് ജീവനൊടുക്കി

    16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാന്‍ (20) ആണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാന്‍ വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.

    Read More »
  • News

    നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് കുട്ടിയുടെ അച്ഛൻ

    നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണത്തിലെ ദുരൂഹത നീങ്ങി. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അച്ഛൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചുവെന്നാണ് കുട്ടിയുടെ അച്ഛൻ ഷിജിന്‍റെ മൊഴി. നെയ്യാറ്റിൻകര ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ ഒരു വയസ്സുകാരൻ മരിച്ചത്. മരണത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് കുട്ടിയുടെ അച്ഛന്‍റെ…

    Read More »
  • News

    ‘ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല’; ഫറോക്കില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

    ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.ഫറോക് അണ്ടിക്കാടൻ കുഴിയിൽ മുനീറയാണ് മരിച്ചത്.കേസിൽ ഭര്‍ത്താവ് അബ്ദുൽ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ലഹരിക്കടിമയാണ് പ്രതി അബ്ദുള്‍ ജബ്ബാറെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ലഹരി വാങ്ങാന്‍ ഇയാള്‍ ഭാര്യയോട് പണം ചോദിച്ചെന്ന് തരില്ലെന്ന് പറഞ്ഞപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.കൊടുവാളുകൊണ്ട് കഴുത്തിനടക്കമാണ് മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുനീറ് മരിച്ചത്. ആറും എട്ടും വയസുള്ള പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും. മുനീറ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

    Read More »
  • News

    പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചു ; ചൊവ്വന്നൂരിൽ യുവാവിന്റെ കൊലപാതകത്തിൽ കൊലയാളി പിടിയിൽ

    കുന്നംകുളം ചൊവ്വന്നൂരിൽ യുവാവിന്റെ കൊലപാതകത്തിൽ കൊലയാളി പിടിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) ആണ് പിടിയിലായത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറയുന്നു. സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. കുന്നംകുളം ചൊവ്വന്നൂരിൽ വാടകകോർട്ടേഴ്സിലാണ് ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. പിടിയിലായ സണ്ണി താമസിക്കുന്ന ക്വാർട്ടേഴ്സിൽ…

    Read More »
  • News

    കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; സഹോദരനെ കാണാനില്ല

    വാടകവീട്ടില്‍ രണ്ട് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ലോറിക്കല്‍ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ പ്രമോദിനെ കാണാനില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ഇതനുസരിച്ച് ബന്ധുക്കള്‍…

    Read More »
Back to top button