News

ദേശീയ ശാസ്ത്ര ദിനത്തില്‍ പെണ്‍കുട്ടികളില്‍ നവീനാശയങ്ങളുണര്‍ത്തി ഐഡിയത്തോണ്‍

തിരുവനന്തപുരം: 20ഏന്‍സ്റ്റ് ആന്‍ഡ് യങ് ലേണിംഗ് ലിങ്ക്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ശില്‍പശാല വിദ്യാഭ്യാസ വികാസ് കേന്ദ്രയുടെ സഹകരണത്തോടെയാണ് ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ ശില്പശാലിയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍, നൂതനാശയങ്ങളും പ്രശ്‌നപരിഹാര നൈപുണ്യവും വളര്‍ത്തുന്നതിനെ പദ്ധതി ലക്ഷ്യമിടുന്നു. 215 വിദ്യാര്‍ത്ഥികള്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളെ അവരുടെ സമൂഹത്തിലെ വെല്ലുവിളികള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിലാണ് ശില്‍പശാല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശിലാശാലയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഡിസൈന്‍ തിങ്കിംഗ് പ്രക്രിയ ഉപയോഗിച്ച് അവരുടെ പ്രോജക്ടുകള്‍ തയ്യാറാക്കുകയും അത് സമാപന ദിനം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പരിശീലന പരിപാടി ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതാപ് റാണ, വിദ്യാഭ്യാസ വികാസ് കേന്ദ്രം സംസ്ഥാന സമിതി അംഗം അരുണ്‍ എ എസ് ലേണിംഗ് ലിങ്ക്‌സ് ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ പ്രേംസണ്‍ ഡേവിഡ് എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.
ഇ ഒയ് ജീവനക്കാര്‍ സെഷനുകള്‍ നടത്തി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 10 ന് ഇ ഒയ് ടീം എക്‌സിക്യൂട്ടീവ് ശ്രീ ഷൈജു അദ്ധ്യാപകര്‍ക്കു വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് നടത്തി. തുടര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രൊജക്റ്റ് മേക്കിങ് സെഷനുകളും സംഘടിപ്പിച്ചു.
തുടന്ന് ദേശീയ ശാസ്ത്ര ദിനമായ ഇന്നലെ പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി ഇ ഒയ് ജി ഡി എസ് , ടെക്‌നോളജി കോണ്‍സള്‍ട്ടിങ് , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാമകൃഷ്ണന്‍ രാമന്‍ പങ്കെടുത്തു. കൂടാതെ കൃഷ്ണ കെ ശശിധരന്‍ , സില്‍വിയ സി. കെ എന്നിവര്‍ സംസാരിച്ചു. സമാപനചടങ്ങിനോടനുബന്ധിച്ച് മികച്ച പ്രൊജക്ടുകള്‍ക്ക് സമ്മാനദാനവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button