Malayidamthuruth

  • News

    മലയിടംതുരുത്ത് പാരിയത്ത് കാവ് ഉന്നതി കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

    മലയിടംതുരുത്ത് പാരിയത്ത് കാവ് ഉന്നതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയാണ് ഹൈക്കോടതി ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ പൊലീസിന്റെ അടിയന്തര നീക്കം. ഉന്നതി ഒഴിപ്പിച്ച് ജൂൺ ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധേയമായ കാര്യം, ഉന്നതി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജൂൺ ഒന്നിന് മുൻസിഫ് കോടതി ഇത്തരമൊരു നിർണായക…

    Read More »
  • News

    മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണം; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

    എറണാകുളം മലയിടംതുരുത്ത് പരിയത്തു കാവില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഹൈക്കോടതി. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ സുപ്രീം കോടതി വിധി നടപ്പാക്കണം. അതു നടപ്പാക്കാതെ മറ്റു മാര്‍ഗമില്ല. കോടതി വിധിയെ സര്‍ക്കാര്‍ ബഹുമാനിക്കണം. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത്വം പറയുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തര്‍ക്കസ്ഥലത്തെ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ ദലിത് വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം അവിടെ താമസിക്കണമെങ്കില്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഈ അവകാശം സ്ഥാപിച്ചെടുക്കാനായി അവര്‍ നിയമവഴി…

    Read More »
  • News

    മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണം; കോടതി ഉത്തരവ്

    എറണാകുളം മലയിടംതുരുത്തിലെ ഭൂമിഒഴുപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവ്. പെരുമ്പാവൂർ മുൻസിഫ് കോടതിയാണ് ഉത്തരിറക്കിയത്. റൂറൽ എസ്പി അടക്കമുള്ളവർക്ക് കർശന നിർദേശമാണ് കോടതി നൽകിയിരിക്കുന്നത്. ഇനിയും വെച്ച് താമസിപ്പിക്കാൻ‌ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2003 മുതൽ ഒഴിപ്പിക്കലിന് കർശന നിർദേശം നൽകിയിട്ടുള്ളതാണ്. കാലങ്ങളായി ഇത് വൈകിപ്പിക്കുന്ന സ്ഥിതിയാണ്. ഇനി ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ശനിയാഴ്ചക്കകം ഭൂമി തിരിച്ചു പിടിക്കണമെന്നും പൊലീസിന് വീഴ്ച വരരുതെന്നും കോടതി നിർദേശിച്ചു. അഭിഭാഷക കമ്മിഷൻ, കോടതിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ, റവന്യൂ ഉദ്യോ​ഗസ്ഥർ എന്നിവർക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും…

    Read More »
Back to top button