malayalam vartha

  • News

    വീര്യം കുറഞ്ഞ മദ്യം : യുഡിഎഫിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ലെന്ന് ; എക്സൈസ് മന്ത്രി

    വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽഡിഎഫ് സർക്കാർ ആണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു . 2023 ൽ പുറത്തിറക്കിയ ഗവൺമെന്റ് ഉത്തരവ് പ്രകാരം അന്നത്തെ അബ്കാരി റൂൾസ് അമെൻഡ് ചെയ്ത് സെക്ഷൻ 3 ഉൾപ്പെടുത്തി. വീര്യമുള്ള മദ്യത്തിന്റെ വിൽപ്പനക്കായി കേരളത്തിൽ സാഹചര്യം ഒരുക്കിയത് എൽഡിഎഫ് സർക്കാർ 2025 ൽ മറ്റൊരു സർക്കുലർ പുറത്തിറക്കി. അതിൽ 20 – 30% വരെയുള്ള മദ്യത്തെ ഹോർട്ടി വൈൻസ് എന്നതായി ഉൾപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ രണ്ട് മദ്യങ്ങൾക്ക് അനുമതി നൽകിയത് എൽഡിഎഫ്…

    Read More »
  • News

    കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി

    എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം, അദ്ദേഹത്തെ ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം. പത്തനാപുരത്തെ തർക്കത്തെ തുടർന്നാണ് അംഗത്വം പുതുക്കാതിരുന്നത്. 9 പേരുടെ അംഗത്വം ആയിരുന്നു പുതുക്കേണ്ടിയിരുന്നത്. ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ ബാക്കി എട്ടുപേരുടെയും അംഗത്വം പുതുക്കി. പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കാലത്തുതന്നെ…

    Read More »
  • News

    ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

    പത്തനംതിട്ട ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ റോഡിലൂടെ പതിവായി ജോലിക്ക്…

    Read More »
  • News

    പി എസ് സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരി

    പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് വന്നത്. മേയ് 15ലെ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഷുഹൈബ് വധ കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി. സംഭവത്തിൽ പി എസ് സി തെറ്റ് സമ്മതിച്ചു. എവിടെയാണ് പിഴവ് സംബന്ധിച്ചത് എന്നതിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും തെറ്റ് സമ്മതിക്കുകയായിരുന്നു.

    Read More »
  • News

    സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: വിണയെ ED വീണ്ടും ചോദ്യം ചെയ്യും, പുതിയ സമന്‍സ് ഉടന്‍

    സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണയ്ക്ക് ഹാജരാക്കാനായില്ലെന്ന് ഇ ഡി പറയുന്നു. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാലും വീണ്ടും ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്. ഐടി സേവനങ്ങള്‍ സംബന്ധിച്ച് സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചര്‍ച്ചയെന്നാണ് വീണയുടെ മൊഴി. അതിനാല്‍ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. എക്സാലോജിക് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന സിസ്റ്റത്തിലായിരുന്നു ചില വിശദാംശങ്ങളെന്നും വീണ ഇന്നലെ…

    Read More »
  • News

    ‘KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര : ഇത് ആളെ പറ്റിക്കൽ,CPIM എംഎൽഎമാർ വിട്ടുനിൽക്കുo – വി ഗോവിന്ദൻ

    സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രമല്ലല്ലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞതെന്നും, ഇപ്പോൾ അത് എങ്ങനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. മലബാറിൽ ഓർഡിനറി ബസുകൾ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ പറയുന്നത് ഒന്നല്ല, ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം വി ഗോവിന്ദന് മറുപടിയുമായി ഗതാഗത മന്ത്രി സി.പി. ജോൺ രംഗത്തെത്തി.…

    Read More »
  • News

    ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി; എ പത്മകുമാര്‍

    ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമാണ് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ. അടുത്ത സുഹൃത്തുക്കളോട് പത്മകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ ദേവസ്വം ദേവസ്വം പ്രസിഡന്‍റിന്റെ തുറന്ന് പറച്ചിലുകൾ ആത്മകഥയിൽ ഉണ്ടാകുമെന്നാണ് സൂചന. നാളെ നിർണായക ജില്ലാ കമ്മിറ്റി ചേരാനിരിക്കെയാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. അതേസമയം, അച്ചടക്ക നടപടി ഒഴിവാക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നത്. യുവതികൾ സന്നിധാനത്ത്…

    Read More »
  • News

    ആലപ്പുഴയിലെ `രക്ഷാപ്രവർത്തനം’: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിന് ഹാജരായി

    നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ പ്രതികൾ ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായി. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആർ അരുണ്‍, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് ഹാജരായത്. വേട്ടയാടപ്പെട്ടുവെന്നും എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു. കേസിൽ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പ്രിസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനായിരുന്നു…

    Read More »
  • News

    നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

    നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജാണ് പിന്മാറിയിരിക്കുന്നത്. മുമ്പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ എത്തിയത്. കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉയര്‍ത്തിയിരുന്നു. മെമ്മറി കാര്‍ഡ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും അന്ന് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുനരന്വേഷണം…

    Read More »
  • News

    ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

    നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും. നിയമപരിശോധനകൾ ആരംഭിച്ചു. ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ്…

    Read More »
Back to top button