malayalam vartha

  • News

    ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണു​ഗോപാൽ

    കൊച്ചി: മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണു​ഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് എന്ന് പത്മജ വേണു​ഗോപാൽ കുറ്റപ്പെടുത്തി. അദ്ദേഹത്തിന് അവിടെ നിൽക്കാൻ പറ്റുന്നില്ല. കെപിസിസി മീറ്റിം​ഗുകൾക്ക് പോകുമ്പോഴെല്ലാം ഞാൻ അദ്ദേഹം എവിടെ എന്ന് ചോദിക്കാറുണ്ടായിരുന്നു, അപ്പോൾ…

    Read More »
  • News

    നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളി

    പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് ചെന്താമരയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു ചെന്താമര തീരുമാനം മാറ്റിയത്. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു…

    Read More »
  • News

    ആശാ വർക്കർമാർക്ക് ആശ്വാസം; ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു

    തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെന്റീവിലെ കുടിശ്ശികയും കൊടുത്തുതീർത്തു. എന്നാൽ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആശ വർക്കർമാരുടെ പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചില്ല. അതിനാൽ സമരം തുടരുമെന്നും സമരക്കാർ പറഞ്ഞു.

    Read More »
  • News

    വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ്‌ റിപ്പോർട്ട്‌ ലഭിക്കും.…

    Read More »
  • News

    വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല; അഫാന്റെ അറസ്റ്റ് ഉടൻ

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരിക്കും ആദ്യം അറസ്റ്റ് രേഖപ്പെടുത്തുക. ഇതിനായി പാങ്ങോട് സിഐ മെഡിക്കൽ കോളേജിൽ എത്തി.  അറസ്റ്റ് രേഖപ്പെടുത്തിയാൽ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ്‌ റിപ്പോർട്ട്‌ ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല്…

    Read More »
  • News

    കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ എംപിക്ക് പാർട്ടി നിർണായക പദവി നൽകുന്നതായി സൂചന

    ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി അകൽച്ചയിൽ കഴിയുന്ന ശശി തരൂർ എംപിക്ക് പാർട്ടി നിർണായക പദവി നൽകുന്നതായി സൂചന. ശശി തരൂരിനെപോലുള്ള ഒരു നേതാവിനെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്തുന്നതിന് വേണ്ടിയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. നിലവിൽ അസമിൽ നിന്നുള്ള എംപി ഗൗരവ് ഗൊഗൊയ് ആണ് പ്രതിപക്ഷ ഉപനേതാവ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ തൊട്ടടുത്ത പദവിയാണിത്. ഇവിടെ ശശി തരൂരിനെ ഇരുത്താനാണ് ഇപ്പോഴത്തെ നീക്കം. ഗൗരവ് ഗൊഗൊയിയെ അസം പിസിസി…

    Read More »
  • News

    കെപിസിസി പുനഃസംഘടന ഉടൻ വേണമെന്ന് ദീപാ ദാസ് മുൻഷി; ഡൽഹിയിൽ നടക്കുന്ന യോ​ഗത്തിൽ നാളെ കെ സി വേണു​ഗോപാൽ പങ്കെടുക്കില്ല

    തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈക്കമാൻഡിന് കൈമാറി. കെപിസിസിയിൽ പുനഃസംഘടന ഉടൻ വേണമെന്ന് ദീപ ദാസ് മുൻഷി റിപ്പോർട്ടിൽ സൂചിപ്പിച്ചതായാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് വിവരം. പുനഃസംഘടനയിൽ ഉയർന്നുവന്നിട്ടുളള എതിർപ്പുകൾ ഹൈക്കമാൻഡ് പരിഗണിച്ചേക്കില്ല.എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ മാറും. നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കളെ കാര്യങ്ങൾ ബോധിപ്പിക്കുമെന്നാണ്…

    Read More »
  • News

    കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധിതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ മൊഴി അതീവരഹസ്യമായി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് സാമ്പത്തിക ബാധ്യതയാണ് ക്രൂരകൃത്യത്തിന് കാരണമായതെന്ന നിഗമനത്തിലേക്ക് എത്താന്‍ സഹായിച്ചത്. വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ അഫാന്‍ കുടുംബത്തിന്റെ കടബാധ്യതയില്‍ വല്ലാതെ അസ്വസ്ഥനായിരുന്നതായി വിവരം.ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.സൗദിയില്‍ കടത്തില്‍ പെട്ട പിതാവ് യാത്രാവിലക്ക് വന്ന കുരുക്കിലായതോടെ, നാട്ടിലേക്ക് പണം അയയ്ക്കാതായി. വീട്ടിലെ ചെലവുകള്‍ക്കായി ഉമ്മയ്ക്ക് പലപ്പോഴും കടം വാങ്ങേണ്ടി വന്നു. കടം പെരുകി ഏകദേശം 65 ലക്ഷം രൂപയോളം എത്തി. 12 പേരില്‍ നിന്നാണ് മിക്കവാറും പലപ്പോഴായി കടം…

    Read More »
  • News

    വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ സിനിമകളുടെ ആരാധകൻ; ‘സഹപാഠിയെ തിരിച്ചടിക്കുംവരെ ചെരുപ്പിടാതെ നടന്നു

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത തുടരുകയാണ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരൻ അഫ്സാൻ (13)​, പിതൃസഹോദരൻ ലത്തീഫ് (60)​,​ ഭാര്യ ഷാജിത ബീവി (55)​,​ പിതാവിന്റെ മാതാവ് സൽമാബീവി (95), പെൺസുഹൃത്ത് ഫർസാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാൻ തന്റെ ഉമ്മ ഷെമിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ‌പ്രതി അഫാനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അധികമാരോടും സംസാരിക്കാത്ത പ്രകൃതമാണെന്നും കാണുമ്പോൾ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്നുണ്ടാകുകയെന്നും നാട്ടുകാർ പറയുന്നു.…

    Read More »
  • News

    ലൗ ജിഹാദ് ആരോപണം ഭയന്നെത്തിയ ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക്കേരളത്തില്‍ മാംഗല്യം

    കായംകുളം: ലൗ ജിഹാദ് ആരോപണം ഭയന്ന് കേരളത്തില്‍ അഭയം തേടിയ ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് ആഗ്രഹസാഫല്യം. ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശാ വര്‍മ്മയുമാണ് കായംകുളത്തു വിവാഹിതരായത്. കഴിഞ്ഞ 11 നാണ് ഇരുവരും ഇസ്ലാം മത വിശ്വാസപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഝാര്‍ഖണ്ഡില്‍ വധഭീഷണി ഉണ്ടായെന്നും ഇതു ഭയന്നാണു കേരളത്തിലെത്തിയതെന്നും ഇവര്‍ പറയുന്നു. ബന്ധുക്കള്‍ ഝാര്‍ഖണ്ഡില്‍നിന്നുള്ള പോലീസുകാര്‍ക്കൊപ്പം കായംകുളത്തെത്തി തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം നല്‍കുമെന്നും കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും പത്തുവര്‍ഷമായി പ്രണയത്തിലായിരുന്നു.…

    Read More »
Back to top button