malayalam media

  • News

    സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം ഒഴിവാക്കും; ദേശീയഗാനം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

    തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ സംസ്ഥാനത്തെ സ്കൂളുകളിലും നാളെ വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം പാടാനുള്ള നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് കൈമാറിയത്‌. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന ആഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉണ്ടാകില്ല. വന്ദേമാതര വിവാദത്തിൽ മുഖ്യമന്ത്രി സസ്പെൻസാണ് ഇട്ടത്. എങ്കിലും സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം നാളെ പാടില്ല. വന്ദേമാതരം മുഴുവനായും പാടണമെന്ന കേന്ദ്ര സാംസ്ക്കാരിക വകുപ്പ് നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി അയച്ച സർക്കുലറാണ് വൻവിവാദത്തിലായത്. സർക്കുലർ തിരുത്തിയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ സ്കൂളുകളിലും…

    Read More »
  • News

    കർക്കടക വാവുബലി: വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

    കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി മുതൽ ഓഗസ്റ്റ് 12 ഉച്ചയ്ക്ക് രണ്ട് മണി വരെ മദ്യ നിരോധനം ഏർപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുൻസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ മദ്യവിൽപ്പനശാലകളുടെയും പ്രവർത്തനം നിരോധിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കർക്കടക വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട് വിവിധ ബലിർപ്പണ കേന്ദ്രങ്ങളിൽ ജനങ്ങൾ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര…

    Read More »
  • News

    ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

    മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു. അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.…

    Read More »
  • News

    ശേഷാദ്രിനാഥന്റെ നിയമനം! മറുപടി പറയാതെ സണ്ണി ജോസഫ്

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്. ഈ നിയമനത്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് നൽകിയ കടുത്ത പരാതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഇതിന് പിന്നാലെ, കെ. സുധാകരന്റെ നേതൃത്വത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്ത രഹസ്യ യോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴും മന്ത്രി പ്രതിരോധത്തിലായി. ‘തൂഫാൻ’ ക്യാമ്പയിനുമായി ബന്ധപ്പെട്ട യോഗമാണോ നടന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിലപ്പോൾ താനടക്കമുള്ളവർ യോഗങ്ങളിൽ പങ്കെടുക്കുന്നത് അവിടെ വരുന്നവർ ആരൊക്കെയാണെന്ന് പൂർണ്ണമായി മനസ്സിലാക്കാതെയായിരിക്കാം…

    Read More »
  • News

    ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

    ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. ഇന്നുരാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ ചീഫ് സെക്രട്ടറി ജയ തിലക് വിരമിക്കുന്ന ഈ മാസം 30ന് അദ്ദേഹം ചുമതലയേൽക്കും. നിലവിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി അദ്ദേഹം നിയമിതനായത്. 1992 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബീഹാർ സ്വദേശിയായ ബിശ്വനാഥ് സിൻഹ. 1968 സെപ്തംബർ 24ന് ജനിച്ച അദ്ദേഹം ഡൽഹി സർവകലാശാലയിൽ നിന്ന് എം എ ബിരുദം നേടിയിട്ടുണ്ട്.

    Read More »
Back to top button