liquor

  • News

    പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

    പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. കൊല്ലമുള ചാത്തന്‍തറ സ്വദേശി നസീര്‍ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ 86 കുപ്പി വിദേശമദ്യമാണ് വില്‍പനക്കായി സൂക്ഷിച്ചിരുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ഓട്ടോയില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്. കുറച്ചുനാളായി എക്‌സ്‌സൈസ് ഷഡോ സംഘത്തിലന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇയാള്‍ വലിയ തരത്തിലുള്ള മദ്യവില്‍പ്പന നടത്തിയിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

    Read More »
  • News

    ‘രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ മദ്യശാലകളുടെ പ്രളയം’; പള്ളികളില്‍ കെസിബിസി സര്‍ക്കുലര്‍

    സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെസിബിസി സര്‍ക്കുലര്‍. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ആര്‍ജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. സര്‍ക്കുലര്‍ കുര്‍ബാന മധ്യേ പള്ളികളില്‍ വായിച്ചു. മദ്യവും ഇതര ലഹരി വസ്തുക്കള്‍ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാന്‍ അധികാരപ്പെട്ടവര്‍ യഥേഷ്ടം വ്യാപിപ്പിക്കുന്നുവെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം…

    Read More »
  • News

    ‘മിന്നല്‍ മാജിക്’: സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

    വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നല്‍കാന്‍ നിശ്ചയിച്ച മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക് എന്നാക്കാന്‍ മലബാര്‍ ഡിസ്റ്ററീസ്. മിന്നല്‍ മാജിക് എന്നതിന്റെ ചുരുക്കുമെന്ന നിലയില്‍ എംഎം എന്ന പേരിലായിരിക്കും മദ്യം ഇറക്കുക. മദ്യത്തിന് ജനങ്ങള്‍ നിര്‍ദേശിച്ച പേരായിരുന്നു മലബാര്‍ മിസ്റ്ററി. ജനങ്ങള്‍ നിര്‍ദേശിച്ച പേര് നല്‍കിയാല്‍ കോടതി അലക്ഷ്യമാകുമെന്ന് കണക്കിലെടുത്താണ് പേര് മാറ്റാനുള്ള മലബാര്‍ മിസ്റ്ററിയുടെ നീക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് എക്‌സൈസ് മന്ത്രി എംബി രാജേഷ് മദ്യത്തിന്റെ പേരും ലോഗോയും പുറത്തിറക്കും.…

    Read More »
  • News

    ഓൺലൈനായി മദ്യം ലഭിക്കില്ല ; ബെവ്കോ ശുപാർശ അം​ഗീകരിക്കാനാകില്ലെന്ന് സർക്കാർ

    മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ അം​ഗീകരിക്കില്ലെന്ന് സർക്കാർ. ബെവ്കോ ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. വീട്ടിലേക്ക് മദ്യം എത്തുന്നതിൽ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്കോ മുന്നോട്ട് വന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍…

    Read More »
  • News

    ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം; മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു

    പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവിൽ അന്തിമ അംഗീകാരം നൽകുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്. ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള…

    Read More »
Back to top button