Latest News
-
News
വനിത സംവരണ ഭേദഗതി ബിൽ രാജ്യം ഒറ്റക്കെട്ടായി പാസാക്കണം: ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
വനിത സംവരണ ഭേദഗതി ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസാക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ എംപിമാരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. ബില്ലിൽ ഇനിയും കാലതാമസം വരുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2029 മുതലുള്ള ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പ് മുതൽ വനിത സംവരണം നടപ്പിലാക്കും. ഏപ്രിൽ 16നു വനിത സംവരണ ബിൽ ചർച്ച ചെയ്ത് പാസാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭേദഗതി പ്രകാരം ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2011-ലെ സെൻസസ്…
Read More » -
Uncategorized
തുടര്‍ഭരണം വേണം; ആരും വഴിമാറി കൊടുക്കേണ്ട, പുതിയ ആളുകള്‍ വഴിവെട്ടിക്കോളും’ നടന്‍ മുകേഷ്
സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്. സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലര്‍ ഉള്ള ഒന്നാണ് ജനാധിപത്യത്തിന്റെ ഈ മത്സരവും ഈ റിസള്‍ട്ടും. ജനാധിപത്യ പ്രക്രിയ കേരളത്തിലെ പോലെ മറ്റൊരു സംസ്ഥാനത്തും ഇതേപോലെ ആസ്വദിക്കുന്നുണ്ടാവില്ല. അത്രമാത്രം സുതാര്യമാണ്. അതിനിടെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാമെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുകേഷ് ‘സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണോ വേണ്ടയോ എന്ന ഒറ്റ തീരുമാനം എടുത്താല്‍ മതി. അത് എല്ലാവരും എടുത്ത് കാണും. ഇതെല്ലാം…
Read More » -
News
‘ഇന്ന് 6 മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും’എ കെ ആന്റണി
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ഒരു തരം, രണ്ടു തരം, മൂന്നു തരം യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്നും എ കെ ആന്റണി പ്രതികരിച്ചു. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി. കേരളത്തില്‍ ഉടനീളം ഉയര്‍ന്ന ഭരണവിരുദ്ധ വികാരം ജനരോഷമാകുന്ന കൊടുങ്കാറ്റായി രൂപപ്പെട്ടുവെന്നും ആന്റണി പറഞ്ഞു. 10 വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കണക്കു ചോദിക്കാന്‍ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്തശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും. യുഡിഎഫ് ഇത്തവണ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു : ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു;
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1720 രൂപയാണ് കുറഞ്ഞത്. 1,11,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഇന്നലെ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പവന് ഒറ്റയടിക്ക് 2920 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.…
Read More » -
News
നിയമസഭ തെരഞ്ഞെടുപ്പ് :കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന്സുരേഷ് ഗോപി
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വളരെ ഭക്ത്യാദരപൂര്‍വം വോട്ടു ചെയ്തതായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ ഗുരുവായൂരില്‍ വോട്ടു ചെയ്യാന്‍ സാധിച്ചു. ഗുരുവായൂരപ്പന് നന്ദിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലാണ് സുരേഷ്…
Read More » -
News
ഭരണമാറ്റമോ തുടർഭരണമോ ?; നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തും. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രതിനിധികള്‍ക്കെതിരെ കേസ്രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്. ഇതിൽ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.…
Read More » -
News
പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം
പാലക്കാട് വോട്ടിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തിൽ കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദേശം. ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കളക്ടറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന പൊലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ…
Read More » -
News
കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു
കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്നു പുലർച്ചെയോടെ ദില്ലിക്കടുത്ത് നോയിഡയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.
Read More » -
News
ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. കേന്ദ്രത്തിന്റെ വാദമാകും ഇന്നും നടക്കുക. ശബരിമല യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന് കേന്ദ്രം ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നതാണ് കേന്ദ്രസക്കാരിന്റെ നിലപാടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വാദത്തിനിടെ സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു.
Read More » -
News
അതിഥി തൊഴിലാളികളുടെ അഞ്ച് കിലോ എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രം
പാചകവാതക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്തതു കൊണ്ടാണ് പകരം സംവിധാനം. ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതു മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അഞ്ച് കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം കൂട്ടിയിരുന്നു. ഗാർഹിക കണക്‌ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാമെന്നതാണു നേട്ടം. തിങ്കളാഴ്ച മാത്രം അഞ്ച് കിലോഗ്രാമിന്റെ 1.06 ലക്ഷം സിലിണ്ടറുകളാണ് വിതരണം…
Read More »