Latest News
-
News
സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി കൃഷ്ണലാല്‍
അഞ്ച് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാല്‍ യാത്രയായി. അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ആറ് അവയവങ്ങള്‍ ദാനം ചെയ്യും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും. എയര്‍ ആംബുലന്‍സ് സംവിധാനം വഴിയാണ് ഹൃദയമെത്തിക്കുന്നത്. ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് കൃഷ്ണലാലിന് അപകടമുണ്ടായത്. രാത്രി സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്‍ പോകുന്ന സമയത്ത് കാറിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണ ലാലിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. വെല്‍ഡിംഗ് ജീവനക്കാരനാണ്. ഒരു മണിയോടെയാണ് ഹൃദയം കോട്ടയത്തേക്ക്…
Read More » -
News
പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ; പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ
കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രം. അവസാനഘട്ടത്തിലും വികസന നേട്ടത്തിലൂന്നി പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ്. വയനാടിനായി കോണ്‍ഗ്രസ് പിരിച്ച പണത്തെ ചൊല്ലിയുള്ള വിവാദം ചർച്ചയാക്കാനും ഇടതിന്റെ നീക്കം തുടരുന്നു. അതേസമയം കണ്ണൂരിലെ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തും. വൈകീട്ട് നാല് മണിക്കാണ് ഖർഗെ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. കർണാടക മന്ത്രിമാരായ പ്രീയങ്ക ഖാർഗെ, കെ ജെ ജോർജ് എന്നിവരും യോഗത്തിൽ പങ്കെടുക്കും. കൊട്ടാരക്കര, പത്തനാപുരം,…
Read More » -
News
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നുവെന്ന് മുഖ്യമന്ത്രി
വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വികസനത്തോടൊപ്പം നീങ്ങാൻ ഓരോ നാടിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്. പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു. അത് മനസിലാക്കിയവരാണ് നിങ്ങൾ. അത് പരിമിതിയായി കാണാതെ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തു. വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. യഥാർത്ഥ വസ്തുതകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
News
‘വികസിത നേമത്തേക്ക് സ്വാഗതം’: പ്രധാനമന്ത്രിയെ നേമത്തേക്ക് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേമം മണ്ഡലത്തില്‍ റോഡ് ഷോ നടത്താനിരിക്കുന്ന മോദിക്ക് വികസിത നേമത്തേക്ക് സ്വാഗതം എന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. പ്രധാനമന്ത്രി കിളളിപ്പാലം ജംഗ്ഷനില്‍ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും നേമത്തെ വികസനം അദ്ദേഹത്തിന് നേരില്‍ കാണാനാകും എന്നതിലാണ് തനിക്ക് സന്തോഷമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കിളളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല്‍ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാമെന്നും അതിനടുത്ത് തന്നെ കേന്ദ്ര സര്‍ക്കാര്‍ സഹായം…
Read More » -
News
ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി
കണ്ണൂർ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നുവെന്ന് പരാതി. സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നതായാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. മുഴപ്പാല അനെനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് കൊണ്ടുപോയത്. ഇതുവരെ ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും അബ്ദുൽ റഷീദ് പറയുന്നുണ്ട്. ഇത് കൊണ്ടൊന്നും പിണറായി രക്ഷപ്പെടും എന്ന് കരുതേണ്ട. കേരളത്തിൽ ആദ്യം യുഡിഎഫ് ജയിക്കുന്ന മണ്ഡലം ധർമടമായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതികേട് കാണിക്കുകയാണ് എന്നും ജനങ്ങൾ പ്രതികരിക്കും എന്നും വി…
Read More » -
Business
സ്വര്‍ണവിലയില്‍ വര്‍ധന : ഒറ്റയടിക്ക് വര്‍ധിച്ചത് 1,440 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 1440 രൂപയടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 180 രൂപ വര്‍ധിച്ച് ഒരുഗ്രാമിന്റെ വില 13,835 രൂപയിലെത്തി. 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന് സൂചന നല്‍കി ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇന്ന് എണ്ണ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. അഞ്ചുശതമാനത്തിന്റെ വര്‍ധനയാണ്…
Read More » -
International
ആര്‍ട്ടെമിസ് 2 : ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്
ആര്‍ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്. ഓറിയോണ്‍ പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി. നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന…
Read More » -
News
മുഖ്യമന്ത്രിക്ക് വോട്ടുതേടി നടന്‍ കമല്‍ഹാസൻ ഇന്ന് കണ്ണൂരിൽ
മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍. മറ്റു ജില്ലകളിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇന്നുമുതൽ കണ്ണൂരിലുണ്ടാകും. അതേസമയം, നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളെ പോലെ നെടുമങ്ങാടും ബിജെപി അനധികൃതമായി പണം ഒഴുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിക്ക് എവിടെനിന്നാണ് ഇത്രയും പണം എന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് ജി.ആർ അനിൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. എൽഡിഎഫ് ഗവൺമെന്റ് പത്തു വർഷക്കാലം നടത്തിയ വികസന പ്രവർത്തനങ്ങൾ…
Read More » -
News
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്
പാലക്കാട് വടക്കുന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്നും നിയമാനുസൃത പ്രചരണ അവകാശം നിഷേധിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇന്നലെ രാത്രി ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനാണ് ഒന്നാം പ്രതി. സിന്ധു രാജൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തത്. ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.
Read More » -
News
കേരളം വിധിയെഴുതാൻ ഇനി 7 നാൾ; പ്രചാരണം കടുപ്പിച്ച് മുന്നണികൾ
നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതാൻ ഇനി 7 നാൾ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. കളം പിടിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് മൂന്ന് മുന്നണികളും. തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേമപെൻഷനുകൾ, ലൈഫ് മിഷൻ, കെ. ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി,…
Read More »