latest news prisoner attack

  • News

    കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

    കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടി. അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് സഹതടവുകാരൻ രാമൻകുട്ടിയെ മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ രാമൻകുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെയും രണ്ട് കാപ്പ തടവുകാർ ജയിലിൽ വെച്ച് ഏറ്റുമുട്ടിയിരുന്നു. തർക്കത്തിനിടെ കോട്ടയം സ്വദേശി മനുവിന് കുത്തേൽക്കുകയുമുണ്ടായി. മനുവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളം സ്വദേശിയായ അപ്പു എന്നയാളാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.

    Read More »
Back to top button