koyilandy mla

  • News

    MLA ഫണ്ടിൽനിന്ന് KSRTC ബസ്: തുടക്കമിട്ട് പ്രവീൺകുമാർ; 40 ലക്ഷം രൂപ അനുവദിച്ചു

    നിയമസഭാസാമാജികരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ അനുമതിനൽകി സർക്കാർ ഉത്തരവ് വന്നതിനുപിന്നാലെ പദ്ധതി നടപ്പാക്കി കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺകുമാർ.സംസ്ഥാനത്ത് ആദ്യമായി കെ.എസ്.ആർ.ടി.സി. ബസ് വാങ്ങുന്നതിനായി എം.എൽ.എ. ഫണ്ട് അനുവദിച്ചത് കൊയിലാണ്ടിയിൽനിന്നാണെന്ന് എം.എൽ.എ. അറിയിച്ചു. 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ബസ് വാങ്ങുന്നതിനുള്ള തുക കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് പ്രവീൺകുമാർ കൈമാറി. ഓരോ എം.എൽ.എ.ക്കും മൂന്നുബസുകൾവരെ വാങ്ങാൻ പ്രാദേശിക വികസനഫണ്ട് നൽകാൻ സർക്കാർ ഉത്തരവിലൂടെ അനുവദിച്ചിട്ടുണ്ട്. ബാക്കി നടപടിക്രമങ്ങൾ നടത്തേണ്ടത് കളക്ടറും ഗതാഗതവകുപ്പുമാണ്. ബസിന്റെ വലുപ്പം ഉൾപ്പെടെയുള്ള സാങ്കേതികകാര്യങ്ങൾ ഗതാഗതവകുപ്പാണ് തീരുമാനിക്കുക.…

    Read More »
Back to top button