kottayam
-
News
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു; തകർന്നത് അടച്ചിട്ട ശുചിമുറിയുടെ ഭാഗമെന്ന് അധികൃതർ
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു.14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകർന്ന് വീണതെന്നാണ് അധികൃതർ അറിയിക്കുന്നത്. അപകടത്തിൽ സ്ത്രീക്ക് അടക്കം രണ്ട് പേർക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് സംഭവസ്ഥലത്ത് എത്തിയിരുന്നു. രണ്ട് പേർക്ക് ഗുരുതര പരിക്ക് ഇല്ലെന്നും…
Read More » -
News
കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടതെന്ന് മെമ്പർ പൊലീസിനോട് പറഞ്ഞു. സ്വത്ത് വീതം വെച്ച വകയിൽ 50 ലക്ഷം രൂപ ഭർത്താവിന്റെ വീട്ടുകാർ കൊടുക്കാൻ ഉണ്ടെന്നു മെമ്പർ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളേയുമാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
Read More » -
News
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ നിര്‍ണായക തെളിവെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി.പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍, വീടിന് പിന്നിലുള്ള തോട്ടില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌ക് തോട്ടില്‍ ഉപേക്ഷിച്ചതായി പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു…
Read More » -
News
കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമരണം, മൂന്ന് പേര്‍ക്ക് പരിക്ക്
കോട്ടയം നാട്ടകത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് സ്ഥിരീകരണം വരാനുണ്ട്. ജീപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ തന്നെ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ജീപ്പില്‍ ഉണ്ടായിരുന്നത് തൊടുപുഴ സ്വദേശികളാണ് എന്നാണ് വിവരം. ഇന്റീരിയര്‍ ജോലികള്‍…
Read More »