Kottayam Medical College
-
News
കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഉണ്ടാകാൻ പാടില്ലാത്ത സംഭവം, കൃത്യമായി അന്വേഷിക്കണം: എം എ ബേബി
കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഉണ്ടാകാൻ പാടില്ലാത്ത സംഭവമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തിൽ ആരോഗ്യ മേഖല മികച്ചതാണ്. അപകടം എന്തുകൊണ്ട് സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കണം. ആരോഗ്യ മന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ ഹാരിസ് മാതൃകപരമായി പ്രവർത്തിക്കുന്ന ഡോക്ടർ ആണെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ രംഗം മികച്ചതാണ്. പ്രയാസങ്ങളിൽ ഒന്ന് മാത്രമാണ് ഹാരിസ് ഡോക്ടർ തുറന്നു പറഞ്ഞത്. കേരളം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ അദ്ദേഹം വിമർശിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങൾ…
Read More » -
News
ബിന്ദുവിന്റെ വീട് നവീകരണത്തിന് നാഷണല്‍ സര്‍വീസ് സ്‌കീം ; പ്രഖ്യാപനവുമായി മന്ത്രി ആര്‍ ബിന്ദു
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ബിന്ദുവിന് വീട് നവീകരിച്ച് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇക്കാര്യം ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചു അറിയിച്ചതായി മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വീട് നവീകരണവുമായി ബന്ധപ്പെട്ട് നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിര്‍മ്മാണ…
Read More » -
News
ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ് ചന്ദ്രശേഖര്‍
സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിന്ദുവിന്റേത് സാധാരണ മരണം അല്ല. മന്ത്രിമാര്‍ സ്ഥലത്ത് എത്തി രക്ഷപ്രവര്‍ത്തനം വൈകിപ്പിച്ചു സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ മന്ത്രിമാര്‍ ശ്രമിച്ചത് കൊണ്ടാണ് ബിന്ദു മരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ബിന്ദുവിന്റേത് ദുരഭിമാന കൊലയാണ്. ബിന്ദുവിന് നീതി കിട്ടണം. അതുവരെ ബിജെപി എന്‍ഡിഎ സമരത്തിന് ഇറങ്ങും. സമരം ഏത് രീതിയില്‍ വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടമുണ്ടായപ്പോള്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. അങ്ങനെയെങ്കില്‍ ഒരാള്‍ മരണപ്പെട്ടതില്‍…
Read More » -
News
മെഡിക്കല്‍ കോളജ് അപകടം: കലക്ടറുടെ അന്വേഷണം ഇന്നാരംഭിക്കും; ബിന്ദുവിന്റെ സംസ്‌കാരം ഇന്നു നടക്കും
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവും അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം രാവിലെ തലയോലപ്പറമ്പിലെ വീട്ടിലെത്തിക്കും. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിക്കും. അതേസമയം അപകടത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്.…
Read More » -
News
ദേഹാസ്വാസ്ഥ്യം; മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് മന്ത്രിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
Read More »