kerala

  • News

    സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.…

    Read More »
  • Business

    സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

    സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. 600 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് ആയ 98,800 രൂപയായി. ഒരു ഗ്രാമിന് ഗാമിന് 75 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 12,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപയും ഉയര്‍ന്നും. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,215 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതിന് ഒപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചു.…

    Read More »
  • News

    എസ്‌ഐആര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

    വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ( എസ്‌ഐആര്‍) ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം നടക്കുന്നത്. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ പാർട്ടികളോട് സഹകരണം കമ്മീഷൻ ആവശ്യപ്പെടും. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍…

    Read More »
  • News

    ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്

    ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 2.17നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വാർത്ത നടുക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തിൽ ഓസ്ട്രേലിയൻ…

    Read More »
  • Kerala

    തെരഞ്ഞെടുപ്പ് തോല്‍വി: തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ

    തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പാര്‍ട്ടിക്ക് നേരിട്ട് കത്തെഴുതാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. തെരഞ്ഞെടുപ്പിലെ ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നു. അതിന്റെ പാഠങ്ങള്‍ പഠിച്ച് തെററുതിരുത്തി LDF വര്‍ദ്ധിച്ച കരുത്തോടെ തിരിച്ചു വരും. ഈ അപ്രതീക്ഷിത തോല്‍വിയുടെ കാരണങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ പാര്‍ട്ടിക്ക് കടമയുണ്ട്. പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും ബിനോയ് വിശ്വം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ ജനവിധി വിനയപൂര്‍വം…

    Read More »
  • News

    തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാന്‍ ബിജെപി ; വി വി രാജേഷിന് മുന്‍തൂക്കം, ആര്‍ ശ്രീലേഖയും പരിഗണനയില്‍

    ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി വി രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി വി രാജേഷ് വിജയിച്ചത്. വി വി രാജേഷിനെ മേയറാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ ശ്രീലേഖ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡെപ്യൂട്ടി…

    Read More »
  • News

    നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നശിപ്പിക്കണം, ഫൊറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കാന്‍ കോടതി ഉത്തരവ്

    നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ബലാത്സംഗ ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്ന് കോടതി. ഇതിനായി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലേയ്ക്ക് അയയ്ക്കണമെന്ന് എറണാകുളം പ്രിസിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ന്യായത്തില്‍ നിര്‍ദേശിച്ചു. ദൃശ്യങ്ങളുടെ എല്ലാ വിവരങ്ങളും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം വേണം നശിപ്പിക്കാന്‍. അതിന് ശേഷം ലബോറട്ടറി വിശദമായ നശീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത് സ്ഥിര രേഖയായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കസ്റ്റഡിയിലുള്ള പെന്‍ഡ്രൈവ് അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് കോടതി…

    Read More »
  • News

    സഹോദരിയോട് മോശമായി സംസാരിച്ചു; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

    തൃശൂർ പറപ്പൂക്കരയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു. പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടിൽ മദനൻ്റെ മകൻ അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസിയായ രോഹിത്ത് ആണ് കുത്തിയത് , സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

    Read More »
  • News

    IFFK രണ്ടാം ദിനം ; പ്രദർശനത്തിനെത്തുക 72 ചിത്രങ്ങൾ, ലിസ്റ്റിൽ ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് മുതൽ നിർമാല്യം വരെ

    30-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച സിനിമാപ്രേമികൾക്ക് മുന്നിലേക്ക് എത്തുക 72 ചിത്രങ്ങൾ. ഹോമേജ് വിഭാഗത്തിൽ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിർമാല്യം’, ഇറ്റാലിയൻ സംവിധായകൻ ഫെഡറികോ ഫെല്ലിനിയുടെ ഓസ്കാർ ചിത്രം 8 ആൻഡ് ഹാഫ്, സ്വീഡിഷ് സംവിധായകൻ താരിഖ് സാലേഖിന്റെ ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് എന്നിവ നാളെ ഐഎഫ്എഫ്കെ തിരശീലയിൽ തെളിയും. വൈകീട്ട് 3 മണിക്ക് ചെക്കോസ്ലോവാക്യൻ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളിൽ ഒന്നായ ജിറി മെൻസലിന്റെ ക്ലോസ്‌ലി വാച്ചഡ് ട്രെയിൻസ് ന്യൂ തീയേറ്ററിൽ…

    Read More »
  • News

    നടിയെ ആക്രമിച്ച കേസ്;ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

    നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ എൻ.എസ്.സുനിൽ, മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവർ. (ചിത്രം: സ്‍പെഷൽ അറേഞ്ച്മെന്റ്)നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി,രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍…

    Read More »
Back to top button