kerala

  • Kerala

    കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വരുന്നു, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്

    കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാന്‍ കമ്പനികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഒരു കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ രണ്ടു രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം കെഎസ്ആര്‍ടിസിയുടെ…

    Read More »
  • News

    കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; മൂന്നു നില കെട്ടിടവും പ്ലാന്റും കത്തിനശിച്ചു

    കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാന്റും മൂന്നു നില കെട്ടിടവും കത്തി നശിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഫാക്ടറിയിലെ പിക്ക് അപ്പ് വാനും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രാത്രി ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ തൊഴിലാളികള്‍ ഫാക്ടറിയോടു ചേര്‍ന്നു തന്നെയാണ് താമസിച്ചിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന മാലിന്യക്കൂമ്പാരം തീപിടിത്തം വര്‍ധിക്കാന്‍…

    Read More »
  • News

    ഉമയനെല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ സ്ഥാപനത്തിൽ തീപിടിത്തം ; ഒഴിവായത് വൻ അപകടം

    കൊല്ലം ഉമയനല്ലൂരിൽ വാടക വീട്ടിൽ പ്രവർത്തിച്ച നെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന പാചകവാതകം ഉണ്ടായിരുന്ന സിലിണ്ടറുകളിലേക്കും തീ പടർന്നു എങ്കിലും പൊട്ടിത്തെറിച്ചില്ല. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലാണു വലിയ അപകടം ഒഴിവാക്കിയത്. ഉമയനല്ലൂർ ജംക്‌ഷനു സമീപം നിസാറിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിലാണ് ഇന്നലെ രാത്രി 9ന് തീപിടിത്തം ഉണ്ടായത്. ഈ വീട് ഷെമീർ എന്നയാൾ വാടകയ്ക്കെടുത്തു നെയിം ബോർഡ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു. ഇവരുടെ മെഷീനുകൾ താഴത്തെ നിലയിലാണു സൂക്ഷിച്ചിരുന്നത്. തീപിടിച്ച സ്ഥലത്ത് നെയിംപ്ലേറ്റുകൾ നിർമിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു.…

    Read More »
  • News

    മകരവിളക്ക് മഹോത്സവം; ശബരിമല നട നാളെ തുറക്കും

    മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദാണ് നട തുറക്കുക. നട തുറന്നതിന് പിന്നാലെ മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകരും. തുടർന്ന് തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു. ജനുവരി പതിനാലിനാണ് മകരവിളക്ക്. മകരവിളക്ക് മഹോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും അറിയിച്ചു. കാനന പാതയിലൂടെയുള്ള അയ്യപ്പന്മാരുടെ വരവിനും ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.…

    Read More »
  • News

    സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് ; ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞു

    സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,03,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 12,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു…

    Read More »
  • News

    ‘ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല’; ഫറോക്കില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

    ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.ഫറോക് അണ്ടിക്കാടൻ കുഴിയിൽ മുനീറയാണ് മരിച്ചത്.കേസിൽ ഭര്‍ത്താവ് അബ്ദുൽ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ലഹരിക്കടിമയാണ് പ്രതി അബ്ദുള്‍ ജബ്ബാറെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ലഹരി വാങ്ങാന്‍ ഇയാള്‍ ഭാര്യയോട് പണം ചോദിച്ചെന്ന് തരില്ലെന്ന് പറഞ്ഞപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.കൊടുവാളുകൊണ്ട് കഴുത്തിനടക്കമാണ് മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുനീറ് മരിച്ചത്. ആറും എട്ടും വയസുള്ള പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും. മുനീറ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

    Read More »
  • News

    വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

    പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.…

    Read More »
  • News

    എസ്ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് സഹായം ചെയ്ത് നൽകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ്

    2025 ലെ എസ് ഐ ആറിന്റെ കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരുടെ പേര് കൂട്ടിച്ചേർക്കാൻ ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ തീരുമാനിച്ച് പൊതുഭരണ വകുപ്പ്. ആർക്കും വോട്ടവകാശം ഇല്ലാതാകരുതെന്ന കേരള സർക്കാരിൻ്റെ തീരുമാന പ്രകാരമാണിത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവറിക്കി. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കാനാണ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.ഹെൽപ്പ് ഡെസ്ക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക വ്യവസ്ഥയിൽ ചുമതലപ്പെടുത്തണം. ഉന്നതികൾ, മലയോര പ്രദേശങ്ങൾ, തീരദേശ മേഖലകൾ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവർക്ക് സഹായം…

    Read More »
  • Business

    സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു: ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

    സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ…

    Read More »
  • News

    മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

    തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി…

    Read More »
Back to top button