kerala

  • News

    ഫ്ലാറ്റ് വാങ്ങുന്നതിനായി പരാതിക്കാരിയുമായി രാഹുൽ നടത്തിയ ചാറ്റിൻെ വിവരങ്ങൾ പുറത്ത്

    രാഹുൽ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങൾ പുറത്ത്. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 20ന് നടന്ന ‌ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങാൻ പണം ചോദിച്ചെങ്കിലും യുവതി നൽകിയില്ല. ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി തിരികെ ചോദിക്കുന്നതും ചാറ്റിൽ കാണാം. വാങ്ങുമ്പോൾ ത്രീ ബിഎച്ച്‌കെ വേണമെന്നും അതിൽ നല്ല സ്‌പേസ് ഉണ്ടാകുമെന്നുമാണ് രാഹുൽ…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിൽ സെക്സ് ക്രിമിനൽ ; നിയമസഭയിൽ തുടരുന്നത് അപമാനമെന്ന് മന്ത്രി ആർ ബിന്ദു

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ പല സ്ത്രീകളെയും ഗർഭിണികൾ ആക്കുന്നതടക്കം ക്രിമിനൽ കുറ്റങ്ങൾ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് ബിന്ദു ചോദിച്ചു. കോൺഗ്രസിൻ്റെ നാണംകെട്ട സമീപനത്തിൽ കേരളത്തിലെ സ്ത്രീകളാകെ പ്രതിഷേധിക്കണമെന്നും ബിന്ദു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിന്ദ്യവും നീചവും ഹിംസാത്മകവും ആയ ലൈംഗിക അതിക്രമങ്ങൾക്ക് പല സ്ത്രീകളെയും ഇരയാക്കുകയും ക്രൂരമായ ബലാത്സംഗത്തിലൂടെ ഗർഭവതികൾ ആക്കുകയും തുടർന്ന് നിർബന്ധിച്ച് ഭ്രൂണഹത്യ ചെയ്യിക്കുകയും ഒക്കെ നിത്യാഭ്യാസമാക്കി…

    Read More »
  • News

    ‘ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണം’: രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കെ മുരളീധരൻ

    മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിൻ്റെ ഭാഗത്ത് തെറ്റ് കണ്ടതുകൊണ്ടാണ് തങ്ങൾ പുറത്താക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കോൺഗ്രസ് പാർട്ടി തെറ്റുകളെ ന്യായീകരിക്കില്ലെന്നുംപാർട്ടി ആക്ഷൻ എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ തന്നെ ഉറച്ചുനിൽക്കുകയാണ്. ഇത് ജനങ്ങളെ സേവിക്കേണ്ട പാർട്ടിയാണ്. മറ്റ് കളരിക്ക് ഉപയോഗിക്കേണ്ടതല്ല. രാഹുലിന്റെ ഇനിയുള്ള പ്രവർത്തികളിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ല. വടക്കൻ പാട്ടിൽ പറഞ്ഞതുപോലെ ഒതേനൻ ചാടാത്ത മതിലുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.…

    Read More »
  • News

    ‘കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിച്ചു,ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി’ ;രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രൂരമായ ബലാല്‍സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കം ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ബലാത്സംഗ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാവുന്നത്. പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യന്‍സി ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പഴുതടച്ച നീക്കത്തിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഗര്‍ഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്: ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് രണ്ടു തവണകളായി ആയിരത്തോളം രൂപയാണ് കൂടിയത്. റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില…

    Read More »
  • News

    അമിത് ഷായുടെ സന്ദർശനം; ശനി, ഞായർ ദിവസങ്ങളിൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 10, 11 (ശനി, ഞായര്‍) ദിവസങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച്ച രാത്രി 7 മണി മുതല്‍ 11.30 വരെയും ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച്ച വൈകിട്ട് രാത്രി 7 മണി മുതല്‍ വിമന്‍സ് കോളേജ്, പനവിള, ബേക്കറി ഫ്‌ളൈ ഓവര്‍, ചാക്ക, പേട്ട, ആശാന്‍ സ്‌ക്വയര്‍, പാറ്റൂര്‍, ജനറല്‍ ആശുപത്രി,…

    Read More »
  • News

    പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോകുന്നതിനിടയിലുണ്ടായ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം

    കോഴിക്കോട് നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോകുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്‍റെ ടയർ കയറിതിനെ തുടർന്ന് പൊട്ടിയതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനു പൊലീസ് കേസെടുത്തു. ഇന്നലെയാണ് സ്കൂൾ ബസ് കടന്ന് പോയ ഉടനെ പൊട്ടിത്തെറി നടന്നത്. രാവിലെ 9 മണിക്കാണ് സ്കൂൾ ബസ് പ്രദേശത്ത് കൂടെ കടന്നുപോയത്. ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന്…

    Read More »
  • News

    തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ, ചായ സൽക്കാരം ഇന്ന്

    ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വൈകിട്ട് നാല് മണിക്കാണ് ലോക്ഭവനിൽ ചായ സൽക്കാരം. ബിജെപി അംഗങ്ങൾക്കൊപ്പം എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളും വിരുന്നില്‍ പങ്കെടുക്കും. കൗൺസിലർമാർക്ക് ഗവർണർ സൽക്കാരം നല്‍കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ വിരുന്നിന് രാഷ്ട്രീയ പ്രാധാന്യവും ഏറുന്നു.

    Read More »
  • News

    ജന നായകന് പ്രദര്‍ശാനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണം

    വിജയ് ആരാധകര്‍ക്ക് ആശ്വാസം. ജന നായകന് ഉടനടി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാതിരുന്നതിനാല്‍ പുതുക്കിയ റിലീസ് തിയ്യതിയും തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല. സെന്‍സര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിര്‍മാതാക്കളായ കെവിഎന്‍ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നല്‍കിയ നടപടിയെ കോടതി വിമര്‍ശിച്ചു.…

    Read More »
  • News

    ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും കിഴക്കന്‍ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതി…

    Read More »
Back to top button