kerala

  • News

    വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

    കാസർകോട് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റർ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ…

    Read More »
  • News

    ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം

    ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം. പ്രതി അസ്ഫാക്ക് ആലത്തിനാണ് മര്‍ദനമേറ്റത്. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്. നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യില്‍ ഉണ്ടായിരുന്ന സ്പൂണ്‍ ഉപയോഗിച്ച് തലയിലും മൂക്കിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം. ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. ജൂലൈ 28നായിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ…

    Read More »
  • News

    നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

    നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഈ മാസം 30 ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. അതേസമയം, വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതൽ പൊലീസ് സേനയെ നിയോഗിക്കും. പുന്നമടക്കായലിൽ ഫയർഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പുവരുത്തും. വള്ളംകളി നടക്കുന്ന ദിവസം ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗിനായി പ്രത്യേക…

    Read More »
  • News

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ ,കാസർഗോഡ്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ആറു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ മഴയുടെ അളവ് കുറയാനാണ് സാധ്യത. നാളെ കൂടി…

    Read More »
  • News

    കെ പി സി സി പുനഃസംഘടന വൈകും; ഓണത്തിന് ശേഷം നടത്താൻ തീരുമാനം

    കെ.പി.സി.സി പുനഃസംഘടന വൈകും. ഓണത്തിന് ശേഷം പുനഃസംഘടന നടത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതിൽ നിന്ന് ശ്രദ്ധമാറ്റേണ്ടെന്ന ധാരണയിലാണ് പുനഃസംഘടന നീട്ടിയത്. സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്നത്. 14 ജില്ലകളിലും കെ പി സി സി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് ജില്ലാ കൺവെൻഷനിൽ പങ്കെടുക്കുന്നത്. നാളെ മലബാർ ജില്ലകളിലാണ് കൺവെൻഷൻ നടക്കുക. ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൺവെൻഷൻ നടന്നത്. ഈമാസം 29,30, 31 തീയതികളിലായിട്ടായിരിക്കും ഗൃഹ സന്ദർശന പരിപാടി നടക്കുക. ഗൃഹസന്ദർശന…

    Read More »
  • News

    വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത : തൃശൂർ ജില്ലയില്‍ ഇന്ന് അവധി

    കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുകളുള്ളത്. എന്നാല്‍ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ,…

    Read More »
  • News

    കനത്ത മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല).

    Read More »
  • News

    നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

    പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തുമെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നിലവിൽ അഞ്ച് ഇഞ്ച് വീതം തുറന്നിരിക്കുന്ന നാല് ഷട്ടറുകളും നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തും. ഇതോടെ ഷട്ടറുകൾ ആകെ ഒമ്പത് ഇഞ്ച് ആയാണ് ഉയർത്തുക. ഷട്ടറുകൾ ഉയർത്തുന്നതിനെ തുടർന്ന് മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിനേക്കാൾ പരമാവധി 20 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ…

    Read More »
  • News

    തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടം; പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

    തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ, ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷാഫി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ടക്കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയത്. വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ് കാറോടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടുകയും കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ 5 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റത്തിൽ രണ്ടുപേർ ഓട്ടോ ഡ്രൈവർമാരായിരുന്നു. മറ്റുള്ളവർ…

    Read More »
  • News

    പഞ്ഞക്കര്‍ക്കിടകം വിടപറഞ്ഞു; ഇനി സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവര്‍ഷം

    ഇന്ന് ചിങ്ങം ഒന്ന്, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതുവത്സരം. പഞ്ഞക്കര്‍ക്കിടകത്തിന്റെ ദാരിദ്രത്തിന് വിട പറഞ്ഞുകൊണ്ട് പൊന്നിന്‍ ചിങ്ങം പുലര്‍ന്നിരിക്കുകയാണ്. ചിങ്ങ മാസം മലയാളികള്‍ക്ക് വെറുമൊരു മാസമല്ല, പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഓണത്തിന് വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയാണ്. ചിങ്ങ മാസത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പഞ്ഞമാസമായ കര്‍ക്കിടകത്തിലെ മഴയും പട്ടിണിയും കൊണ്ട് വലഞ്ഞ നമ്മുടെ മുന്‍ തലമുറയിലെ ആളുകളുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഇളവെയിലടിച്ചുകൊണ്ടായിരുന്നു ചിങ്ങപ്പുലരി പിറന്നിരുന്നത്. അത്തം മുതല്‍ പത്ത് ദിവസങ്ങള്‍ക്കായുള്ള ഒരുക്കം ഇന്നുമുതല്‍ ഓരോ മലയാളികളുടെ വീടുകളിലും ആരംഭിക്കും. ഉപ്പേരി വറക്കുന്നതിന്റെ ശര്‍ക്കര…

    Read More »
Back to top button