kerala
-
News
കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിക്കും
കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മെയ് മാസത്തിലാണ് അടച്ചിട്ടത്. ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില, എംആര്‍ഐ, എന്നിവയാണ് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് എല്ലാവിധ…
Read More » -
News
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് 30 സംസ്ഥാന ഭാരവാഹികളുടെ കത്ത്
അബിൻ വർക്കിക്ക് വേണ്ടി യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗത്തന്റെ ചരടുവലി. അബിനെ തഴയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് 30 സംസ്ഥാന ഭാരവാഹികൾ കത്തയച്ചു. സമുദായ സന്തുലിതം ചൂണ്ടികാട്ടി ചെരുപ്പിനൊത്ത് കാല് മുറിക്കരുതെന്ന് കത്തിൽ പറയുന്നു. കത്തയച്ചവരിൽ മൂന്ന് ജില്ലാ അധ്യക്ഷൻമാരും ഉൾപ്പെടുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് ഇതില്‍ നിര്‍ണായകമാവുക. രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ തേടുമ്പോൾ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളിയിലാണ് പ്രധാന പരിഗണനയിലുള്ളത്. സംസ്ഥാന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപതിനായിരത്തോളം വോട്ട് അബിൻ വർക്കി നേടിയിരുന്നു.എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി…
Read More » -
News
മുതലമടയില്‍ ആദിവാസി യുവാവിനെ മുറിയില്‍ പൂട്ടിയിട്ട സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി
പാലക്കാട്; പാലക്കാട് മുതലമടയില്‍ ആദിവാസിയെ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവാണ് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. വെള്ളയന്‍ എന്ന യുവാവിനെയാണ് ആറ് ദിവസം മതിയായ ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത്. ഊര്‍ക്കളം വനമേഖലയിലുള്ള ഫാംസ്റ്റേ ഉടമ ആദിവാസി യുവാവായ വെള്ളയനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മര്‍ദിക്കുകയായിരുന്നു. മുതലമട ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയന്‍ എന്ന ആദിവാസി യുവാവിനാണ്…
Read More » -
News
ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയതിന് കേസെടുക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി. യുവതിയോട് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയിതിന് കേസെടുക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രാഹുലിന്റെ പ്രവൃത്തി ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. രാഹുലും മാധ്യമപ്രവര്‍ത്തകയായ യുവതിയും നടത്തിയ ഫോണ്‍ സംഭാഷണം മണിക്കൂറുകൾക്ക് മുൻപ് പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. യുവതി ഗര്‍ഭിണി ആയതും അതിനെ കുറിച്ചുള്ള തര്‍ക്കങ്ങളുമാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. വിഷയത്തില്‍ യുവതി രാഹുലിനെതിരെ ഔദ്യോഗികമായി പീഡന പരാതി നല്‍കിയിട്ടില്ല.…
Read More » -
News
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടായിരുന്നു ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയത്. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു : പവന് 400 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു. വലിയ തുകയാണ് സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73840 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് മാത്രം 400 രൂപ കൂടി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ…
Read More » -
Business
സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 55 രൂപ കുറഞ്ഞു. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധന ഉണ്ടായിട്ടില്ല. പന്ത്രണ്ട് ദിവസത്തിനിടെ 2300 രൂപയാണ് കുറഞ്ഞത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500…
Read More » -
News
മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു
മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി ഏഴ് മണിയോടെയാണ് മകന്‍ സുധീഷ് മദ്യലഹരിയില്‍ അമ്മയെയും അച്ഛനെയും മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തിയ സുധീഷ് അമ്മയെ മര്‍ദിക്കുന്നത് കണ്ട പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുധിഷ് അച്ഛന്‍ മധുവിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്നിരുന്ന മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം രാജാക്കാട്…
Read More » -
News
പാലക്കാട് ശ്രീനിവാസൻ വധക്കേസ്; നാല് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നൽകി ഉത്തരവിട്ടത്. അൻസാർ, ബിലാൽ,റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരാണ് ഇവരെന്നായിരുന്നു എൻഐഎയുടെ വാദം. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് കണ്ടെത്തൽ.കേസിൽ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.റിമാന്‍ഡിൽ തുടര്‍ന്നിരുന്ന മറ്റു നാലു പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. 2022 ഏപ്രിൽ 16നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ…
Read More » -
News
സുരേഷ് ഗോപിക്ക് എതിരായ പുലിപ്പല്ല് കേസ്; BJP നേതാക്കളുടെ മൊഴിയെടുക്കും
പുല്ലിപ്പല്ല് കെട്ടിയ മാല ധരിച്ചെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കേസിൽ , ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് അയക്കും. യൂത്ത് കോൺഗ്രസ് നേതാവായ മുഹമ്മദ് ഹാഷിം ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. കേസിൽ പരാതിക്കാരന്റെ മൊഴി അടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാർ ഹാജരാക്കിയ ദൃശ്യത്തിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുലിപ്പല്ല് ധരിച്ചുള്ള മാലയെക്കുറിച്ചുള്ള വിവരങ്ങൾ തേടാനായാണ് വനംവകുപ്പ് ഇവരെ വിളിച്ചുവരുത്തുന്നത്.…
Read More »