kerala
-
News
ശബരിമലയിലെ കണക്കെടുപ്പ്: ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ, ഇന്ന് സ്ട്രോങ്ങ് റൂം പരിശോധിക്കും
ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ്ങ് റൂം പരിശോധിക്കും. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്നും പ്രതിഷേധം തുടരും. ദേവസ്വം മന്ത്രി വിഎൻ വാസവന്റെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും.
Read More » -
News
ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു
തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോൾ വഴി പുറത്തെടുക്കാൻ സാധിച്ചില്ല. ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ഇന്നലെയാണ് സുമയ്യ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റായത്. നാളെ സുമയ്യ ആശുപത്രിയിൽ നിന്നും തിരികെ പോകും. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് സങ്കീർണമാകുമെന്ന് മെഡിക്കൽ ബോർഡ് നേരത്തെ…
Read More » -
News
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 90,000 കടന്ന് പവന്‍ വില 91,040 എത്തിയിരുന്നു. പിന്നീട് ഒറ്റയടിക്കാണ് 1000 ലേറെ രൂപയുടെ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും…
Read More » -
News
സ്വര്‍ണവില 91,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1500ലധികം രൂപ
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ്…
Read More » -
Kerala
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 10 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്നതിന് ഇടയിലാണ് 38 കാരന് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗം പിടിപ്പെട്ടതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. നിലവില്‍ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണുള്ളത്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 98 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. 22 പേരുടെ മരണവും സ്ഥീരീകരിച്ചു.
Read More » -
News
കേരളത്തിന് മൂന്നാം വന്ദേഭാരത് അനുവദിച്ചു; പുതിയ സർവീസ് എറണാകുളം – ബെംഗളൂരു റൂട്ടിൽ
കേരളത്തിലെ റെയില്‍ ഗതാഗതത്തിന് ഉണര്‍വ് പകരാന്‍ മൂന്നാം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വരുന്നു. എറണാകുളത്ത് നിന്നും തൃശൂര്‍, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതായി കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ പകുതിയോടെ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്. കേന്ദ്ര റെയില്‍ മന്ത്രിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ്…
Read More » -
News
കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛന്‍
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഡോക്ടറെ ആക്രമിച്ച അനൂപ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച അനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. ‘എന്റെ കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും’ അനൂപ് ആക്രോശിച്ചു. സാരമായി പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം…
Read More » -
News
സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത: ആറു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » -
Business
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില: 90,000ലേക്ക്
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍…
Read More » -
News
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്കും നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മലയോര മേഖലയിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍…
Read More »