kerala
-
News
കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് ഇന്ന് തിരശ്ശീല വീഴുമോ ? പ്രധാന തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ
പിണറായി സർക്കാർ അവതരിപ്പിച്ച കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് ഇന്ന് തിരശ്ശീല വീഴുമോ? വി ഡി സതീശൻ സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ യോഗം രാവിലെ ചേരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് കെ റെയിലിൽ തീരുമാനം എന്താകും എന്നതാണ്. കെ റെയിലുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ വി ഡി സതീശൻ സർക്കാർ റദ്ദാക്കിയേക്കും എന്നാണ് സൂചന. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ ഔദ്യോഗികമായി വലിച്ചെറിയാൻ തീരുമാനമെടുത്തേക്കും. പിണറായി സർക്കാർ അവതരിപ്പിച്ച അന്നുമുതൽ യു ഡി എഫ് നേതാക്കൾ നഖശിഖാന്തം എതിർത്ത പദ്ധതിയാണ് സിൽവർ ലൈൻ. ഇതുമായി…
Read More » -
News
എബോള വ്യാപനം: ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്; യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം
എബോള വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് യാത്രാ വിലക്കുമായി യുഎസ് ഭരണകൂടം. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദ കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് പൗരന്മാർ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർദേശം പുറപ്പെടുവിച്ചു. മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ലെവൽ 4 ജാഗ്രതാ നിർദേശമാണ് യുഎസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനു പുറമേ, റുവാണ്ടയിലേക്ക് ആലോചിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന് ചൂണ്ടിക്കാട്ടി ലെവൽ 3 ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. സൗത്ത് സുഡാനിലേക്കുള്ള യാത്രക്കാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്…
Read More » -
News
മിൽമ പാൽ വില ഇന്ന് കൂട്ടിയേക്കും; ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും
മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. പാൽ വില വർധനയാണ് പ്രധാന അജണ്ട. ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാകാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് അംഗീകാരത്തിനുശേഷം വർധന നാളെ പ്രാബല്യത്തിൽ വരും. വില വർധനവിന് കഴിഞ്ഞ സർക്കാർ അംഗീകാരം നൽകിയിരുന്നു. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില…
Read More » -
News
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? മുഖ്യമന്ത്രി വിളിച്ച നിർണായക യോഗം ഇന്ന്
കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് വി ഡി എസ് സർക്കാരിന്‍റെ ആലോചനയെന്നാണ് വ്യക്തമാകുന്നത്. തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും. ആദ്യ ഗ്യാരന്‍റി ഒരു മാസത്തിനുളളിൽ നടപ്പാക്കാൻ തീരുമാനിച്ച യു ഡി എഫ് സർക്കാർ, കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ.…
Read More » -
News
പൊലീസിൽ അഴിച്ചുപണി തുടങ്ങി; പ്രത്യേക സ്ഥലംമാറ്റ ഉത്തരവിറക്കി ഡിജിപി
പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി സംസ്ഥാന പൊലീസിൽ അഴിച്ചുപ്പണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ്. പൊലസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലമാറ്റി ഡിജിപി ഉത്തരവിറക്കി. 10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. സംസ്ഥാന പ്രസിഡന്‍റ് പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷകൂടി ഉൾപ്പെടുന്ന മ്യൂസിയം എസ്.എച്ച്.ഒ ആക്കിയാണ് നിയമിച്ചത്.. 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു ഇടത് സംഘടന നേതാവായ പ്രശാന്ത്. ജന.സെക്രട്ടറി സി ആർ ബിജുവിനെ കൊച്ചി സിറ്റിയിലേക്കും മാറ്റി ഡിജിപി…
Read More » -
News
‘തോൽവി CPIMന്റെ അവസാനമല്ല‘; കരുത്തോടെ തിരിച്ചുവരുമെന്ന് പിണറായി വിജയൻ
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. വിവിധ മേഖലകളില്‍ പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നും കണ്ണൂരില്‍ നടന്ന പൊതുപരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഒരുപാട് ഘട്ടങ്ങള്‍ തരണം ചെയ്തതാണ്. ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ജനപിന്തുണയോടെ കൂടുതല്‍ കരുത്തോടെ സിപിഐഎമ്മും എല്‍ഡിഎഫും തിരിച്ചുവരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.സര്‍ക്കാരിന്…
Read More » -
News
ഗസ്നേഹികളുടെ അപേക്ഷ തള്ളി: മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി
പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശിച്ചു. എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്തുള്ള അപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്ന് ഭാഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കോടതി രാജ്യത്തെ…
Read More » -
News
10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും, ഡോ.കെ എം ചന്ദ്രശേഖർ അധ്യക്ഷനായി സമിതിയെ വച്ചു
വി ഡി സതീശന്‍ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധവളപത്രം ഇറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൗജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആശവർക്കർമാർക്ക് താൽകാലിക ആശ്വാസമായി…
Read More » -
News
സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ തർക്കം തുടരുന്നു : വിജ്ഞാപനം ആയില്ല
തർക്കം കാരണം സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല. ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകണം എങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തർക്കം. അതേസമയം മുഖ്യമന്ത്രിയുടെ കൂടുതൽ വകുപ്പുകളിലേക്ക് കണ്ണ് നട്ട് കെസി പക്ഷം നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ കൈവശമുള്ള ഒരു വകുപ്പ് കോൺഗ്രസ് മന്ത്രിമാർക്ക് നൽകി പ്രശ്നം തീർക്കാമല്ലോ എന്ന് കെസി പക്ഷം പറയുന്നു. തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിലവിലെ തീരുമാന…
Read More » -
News
മോഡലിങ്ങിന്റെ മറവിൽ വൻ സെക്സ് റാക്കറ്റ് പിടിയിൽ; കൂടുതൽ അറസ്റ്റ് ഉടൻ, ലഭിച്ചത് മൂന്ന് പരാതികൾ
വിദേശത്ത് മോഡലുകളെ എത്തിച്ച് സെക്സ് റാക്കറ്റിന്‍റെ കെണിയിൽ പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ. ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുംബൈയിൽ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. വിദേശത്ത് എത്തിച്ച നിരവധി മോഡലുകൾ പീഡനത്തിന് ഇരയായെങ്കിലും മൂന്ന് പരാതികൾ മാത്രമാണ്പൊലീസിന് ഇതുവരെ കിട്ടിയത്. യുവതികൾ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് വിവരം. ദുബൈയിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു. മുംബൈയിൽ നിന്ന് ആണ് സിന്ധു പിടിയിലായത്. കൊച്ചിയിൽ…
Read More »