kerala

  • News

    സർക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു

    ദിവസങ്ങൾ നീണ്ടുനിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഘോഷയാത്രയോടെ സമാപനം. മുഖ്യമന്ത്രി വി.ഡി സതീശനും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്. എന്നാൽ സമാപന വേദിയിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുനിലപാടെങ്കിലും, ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന പരിപാടിയായതിനാൽ പ്രോട്ടോകോൾ പാലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു എന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന…

    Read More »
  • News

    ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അൻവർ യോഗ്യനായ സ്ഥാനാർഥിയെന്ന് ഡിസിസി പ്രസിഡന്റ്

    നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂർ തോൽവിയിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി വി അൻവർ അടക്കമുള്ളവർ ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടെയാണ്, കോഴിക്കോട് ഡി സി സിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പി വി അൻവർ ബേപ്പൂരിൽ മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നുവെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി. അതേസമയം മുന്നണിയിലെ ചതിയും വോട്ട് ചോർച്ചയുമാണ് തോൽവിക്ക് കാരണമെന്ന്…

    Read More »
  • News

    ബാറിൽ നിന്നും കോഴ: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിൻ്റേതാണ് നടപടി. ബാറിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് കോഴ വാങ്ങുന്നത് കണ്ടെത്തിയത്.

    Read More »
  • News

    പമ്പാനദിയെ ഓളപ്പരപ്പാക്കി ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

    ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 51 പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുന്നത്. സത്രം കോമ്പൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അധ്യക്ഷത വഹിക്കും. അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് ക്ഷേത്രമുറ്റത്ത് നടക്കുമെന്നും പള്ളിയോട സേവ സംഘം ഭാരവാഹികൾ അറിയിച്ചു. അതേസമയം സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് സമാപിക്കും. വാരാഘോഷത്തിന്റെ ഭാഗമായിട്ടുള്ള വർണാഭമായ…

    Read More »
  • News

    എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം; 3 പേർ പിടിയിൽ

    എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരായ മൂന്ന് പേരെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി ചോയ്സ് റോഡ് മേക്കാറപറമ്പിൽ നഹാസ് (28), സഹോദരൻ നസറുദ്ദീൻ (38), കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ബ്രിസ്റ്റോ മാത്യു (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 28-ന് രാത്രി 7.45-ഓടെ എറണാകുളം നോർത്ത് ടൗൺഹാളിന് മുൻവശത്തായിരുന്നു സംഭവം. കോന്തുരുത്തി സ്വദേശിയായ അബൂബക്കറിന്റെ മകനും ഓട്ടോ ഡ്രൈവറുമായ ഹാഷിം (54) ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് KL-43-L-6677 നമ്പർ ‘സജിമോൻ’ എന്ന…

    Read More »
  • News

    ‘ആർഎസ്എസും ബിജെപിയും ദളിതർ ബഹുമാനിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ല’; ഖാർഗെയ്‌ക്കെതിരായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുൽ ഗാന്ധി

    കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് നേരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് വീണ്ടും പറഞ്ഞ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് എട്ടിന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ട് കേസെടുപ്പിക്കണമെന്നും ഖാർഗെയ്‌ക്ക് നീതിലഭിക്കണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖാർഗെയ്‌ക്കെതിരെയുണ്ടായ അധിക്ഷേപമെന്നും സ്‌കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ ജോലി ചെയ്യിക്കുന്നതും ചായക്കടയിൽ പേപ്പർകപ്പിൽ ചായ നൽകുന്നതും ഇന്നും വിവേചനം തുടരുന്നതിന്റെ ഉദാഹരണമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഖാർഗെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ…

    Read More »
  • News

    സോണിയയുടെ ഓർമക്കുറിപ്പുകളിൽ മോദിയെയും ആർഎസ്എസിനെയും പരാമർശിച്ച ഭാഗങ്ങൾ വെട്ടിമാറ്റാൻ നിർദേശിച്ചെന്ന് ഗെലോട്ട്

    ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റാൻ പ്രസാധകർ നിർദേശിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് അശോക് ​ഗെലോട്ട്. ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ മാറ്റാനാണ് നിർദേശം നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് ​ഗെലോട്ട് വ്യക്തമാക്കി. 2015ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ അടക്കം പ്രസാധകർ സംശയം ഉന്നയിച്ചുവെന്നും അഭ്യൂഹമുയർന്നു. സർക്കാർ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്ന് അശോക് ​ഗെലോട്ട് ആരോപണമുന്നയിച്ചു.

    Read More »
  • News

    മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; അറസ്റ്റിലായ ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യും

    മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻ‌ഡ് ചെയ്യും. ഇന്നുതന്നെ നടപടിയുണ്ടാകും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന്റെ നിർദേശം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ന് രാവിലെയാണ് ഡിസിസി അംഗമായ ചേന്തി അനിലിന്റെ അറസ്റ്റ് ശ്രീകാര്യം പൊലീസ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെതന്നെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം 11 മണിയോടെ കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്‌ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം…

    Read More »
  • News

    ഗുരുവായൂര്‍ തൃപ്പുത്തരി നാളെ; 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

    ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും. പുത്തരി പായസം ടിക്കറ്റ് 29-08-2026 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ തെക്കേനട ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും. 250ml പായസത്തിനു 60 രൂപയാണ് നിരക്ക്.ഒരാള്‍ക്ക് 120 രൂപയുടെ പായസം ശീട്ട് ആക്കാം. ഡബ്ബയ്ക്ക് 20രൂപ കൂടി…

    Read More »
  • News

    ഷൗക്കത്ത് യുഡിഎഫിന്റെ മോഡിഫിക്കേഷൻ വാഗ്ദാനത്തിന്റെ ഇര; തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നയമെന്ന് പിണറായി വിജയൻ

    മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്. ഏജന്റുമാർ മുഖേനയല്ലാതെ നേരിട്ട് ആർ.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നൽകാൻ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റ്. മുൻപ് ഇതേ അവസ്ഥയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി വർക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറഞ്ഞ് പത്തു മാസത്തോളമാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്.…

    Read More »
Back to top button