kerala
-
News
ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാനുള്ള നീക്കത്തെ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് സബ്ജെക്ട് കമ്മിറ്റിയില്‍ എതിര്‍ത്തു
കഴിഞ്ഞ സർക്കാർ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജെക്ട് കമ്മിറ്റി അംഗം ആയിരുന്നുവെന്നും അന്ന് തന്‍റെ എതിർപ്പ് ഇല്ല എന്ന് പറഞ്ഞു മിനിട്സ് ഉണ്ടാക്കിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അപ്പോൾ തന്നെ ആ വേല മനസ്സിലാക്കി എതിർപ്പ് എഴുതി കൊടുത്തത് ആണ് രണ്ട് ഫയൽ ആണ് അന്ന് ഉണ്ടായിരുന്നത് ജോണിവാക്കറിന് നികുതി കുറയ്ക്കാൻ വേണ്ടി ഉള്ള തീരുമാനം ഉണ്ടായിരുന്നു ആ തീരുമാനം വന്നപ്പോൾ അതിനെ അവിടെവച്ച് തന്നെ എതിർത്തു നികുതി ഇളവിൽ തർക്കമുണ്ട് എന്ന് അന്ന ത്തെ സബ്ജക്ട് കമ്മിറ്റിയിൽ പറഞ്ഞു, ധനമന്ത്രിയായിരുന്ന കെ എന്‍…
Read More » -
News
ധനബില്ലിൽ എ.കെ. ബാലന്റെ വിമർശനം; യുഡിഎഫിനെതിരെ കടുത്ത ആരോപണം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എ കെ ബാലൻ രംഗത്ത്. നിലവിലെ യുഡിഎഫ് സർക്കാരിന് യാതൊരുവിധ കൂട്ടുത്തരവാദിത്തവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ധനബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത് സ്പീക്കർ തടയണമെന്നാണ് എ കെ ബാലന്റെ ആവശ്യം. നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും, ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം മാത്രമേ ധനബില്ല് അവതരിപ്പിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ബജറ്റിലൂടെ ഈ ഇളവ് പ്രഖ്യാപിച്ചത് ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഒഴിവാക്കിക്കൊണ്ട്…
Read More » -
News
സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം
സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം…
Read More » -
News
മദ്യനയത്തിൽ വീണ്ടും രാഷ്ട്രീയ പോര്; സർക്കാരിനെതിരെ കെ.എൻ. ബാലഗോപാൽ
സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയും മദ്യനികുതി ഇളവിനെതിരെയും കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദ ഫയലുകൾ നീങ്ങിത്തുടങ്ങിയത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോഴത്തെ ഭരണപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ മുഖ്യമന്ത്രിയുടേത് പൂർണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ പുതിയ മദ്യനയം നടപ്പിലാക്കൂ എന്നാണ് എക്സൈസ് മന്ത്രി ഉൾപ്പെടെയുള്ളവർ നിയമസഭയിൽ പറയുന്നത്. എന്നാൽ സഭയിൽ ബില്ല് പാസാക്കിയ ശേഷം ഇത്തരം ചർച്ചകൾ നടത്തുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലഗോപാൽ ചോദിച്ചു.ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത്…
Read More » -
News
രണ്ട് ആവശ്യങ്ങളിൽ വഴങ്ങില്ലെങ്കിൽ സമരം ശക്തം; മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ മുന്നറിയിപ്പ്
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാര സംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. വർഷങ്ങളായി ഭക്തജനങ്ങളുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, കത്തിൽ ഉന്നയിച്ച ആവശ്യങ്ങളിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ…
Read More » -
News
മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം ; സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി
സംസ്ഥാനത്താകമാനം അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും. അങ്കണവാടികൾക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്…
Read More » -
News
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യോ അലർട്ടുണ്ട്. തിങ്കളാഴ്ച മുതൽ വടക്കൻ…
Read More » -
News
കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്
തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ കലിമണല്‍ ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിന് പിന്നാലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കുന്നത് സര്‍ക്കാരിന്റെ പദ്ധതിയല്ല, എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഇത് സര്‍ക്കാര്‍ രേഖകളുമായി തന്നെ പൊരുത്തപ്പെടുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. തെലങ്കാന ആസ്ഥാനമായുള്ള…
Read More » -
News
കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ്; 152 പുതിയ തസ്തികകൾ അനുവദിച്ച് ഉത്തരവായി
സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II – 60, നഴ്‌സിംഗ് ഓഫീസർ – 47, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II – 33, മെഡിക്കൽ ഓഫീസർ – 12 എന്നിങ്ങനെയാണ് അനുവദിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറും വിവിധ ജില്ലാ മേധാവിമാരും ഇക്കാര്യം ഉടൻ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യും. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് തസ്തികകൾ അനുവദിച്ചത്. കഴിഞ്ഞ…
Read More » -
News
റേഷൻ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ…
Read More »