kerala

  • News

    വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചിടത്ത് യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ…

    Read More »
  • News

    ഒരാൾക്ക് ഒരു പദവിയാണ് ഉചിതം ; രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

    സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് പകൽ സമയത്ത് ഒരു പൈസയാണ് വില. എന്നാൽ രാത്രിസമയം 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടില്ല. അതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ജലസംഭരണികളിൽ വെള്ളം കുറവുണ്ടെന്നും വില കൂടുതൽ കൊടുത്ത് വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും…

    Read More »
  • News

    പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ് പൊലീസ്

    പുരാവസ്തുക്കൾ മറയാക്കി കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ ആഡംബര കാറുകൾ ആക്രിക്ക് വിറ്റ് പൊലീസ്. ചേർത്തല പൊലീസ് പിടിച്ചെടുത്ത മുന്തിയ ഇനം കാറുകൾക്കൊപ്പം ആഡംബര കാരവാനും പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു. ഇതിൽ മുംബൈയിലെ സിനിമ നടിയുടെ പേരിലുള്ള വാഹനവും ഉൾപ്പെടുന്നുണ്ട്. ക കഴിഞ്ഞ വർഷം ലേലം നടത്തിയെങ്കിലും രേഖകൾ കൈമാറുന്നതിലെ കാലതാമസം കാരണമാണ് വാഹനങ്ങൾ കൊണ്ടുപോകുന്നത് വൈകിയത്. ഇന്ന് രാവിലെ മൂന്ന് വാഹനങ്ങൾ കൊണ്ടുപോയി. ബാക്കിയുള്ള വാഹനങ്ങൾ നാളെ കൊണ്ടുപോകും.ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിലെ മോൻസൺ(52)നെ പുരാവസ്തു…

    Read More »
  • News

    എൽഡിഎഫിൽ കടുത്ത പ്രതിസന്ധി, പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ

    പ്രതിപക്ഷ ഉപനേതാവ് പദവിയിൽ എൽഡിഎഫ് കനത്ത പ്രതിസന്ധിയിൽ. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും പി പി സുനീർ പറഞ്ഞു. അതേസമയം, സർക്കാർ ഉൾപ്പെടുന്ന വിവാദ…

    Read More »
  • News

    കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മാനേജ്‌മെന്റുമായി തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചര്‍ച്ച നടത്തും

    കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്ക്. വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണ എറണാകുളത്തെത്തി കമ്പനി അധികൃതരുമായി നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥ തല ചര്‍ച്ച. തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ കമ്പനി ചര്‍ച്ച നടത്തും. കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെങ്കില്‍ അതിനും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അമേരിക്കന്‍…

    Read More »
  • News

    പത്തനംതിട്ടയിലെ പോക്സോ കേസ്; സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി

    പത്തനംതിട്ടയിലെ പോക്സോ പീഡന കേസിൽ വീണ്ടും വഴിത്തിരിവ്. 13 കാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴിമാറ്റി. പെൺകുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പൊലീസ് പറയുന്നു. മൊഴിയിലെ വൈരുദ്ധ്യം മൂലം കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. ഇന്നലെ ആറു പേരെ വിട്ടയച്ചിരുന്നു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. കേസില്‍ വിശദമായ…

    Read More »
  • News

    വിഴിഞ്ഞം ഓഹരി കൈമാറ്റം; സര്‍ക്കാര്‍ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിൽ

    വിഴിഞ്ഞത്ത് ഓഹരി കൈമാറ്റത്തിൽ സർക്കാരിന്‍റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിൽ. എംപവേർഡ് കമ്മിറ്റി ശുപാർശക്ക് ശേഷമായിരിക്കുംഅന്തിമ തീരുമാനം. അതേസമയം അദാനിയുടെ അപേക്ഷയിൽ വിശദപരിശോധന നടത്താനാണ് സർക്കാർ തീരുമാനം.വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനുള്ള അപേക്ഷ അദാനി ഗ്രൂപ്പ് പുതുക്കിയിരുന്നു. എംഎസ് സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഉണ്ടാകൂവെന്നും അദാനി പോർട്ട്സ് വിശദീകരിച്ചു. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയെന്നും അദാനി പോർട്ട്സ് കൂട്ടിച്ചേർത്തു.തുറമുഖത്തെ ഓഹരി വിൽപനക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത് വിശദമായ കൂടിയാലോചനകൾക്ക്…

    Read More »
  • News

    മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി

    മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ നടപടി. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 1,200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കില്‍ ഇളവ് നല്‍കണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. സ്‌കൂള്‍, കോളജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍…

    Read More »
  • News

    ‘എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കച്ചവട രീതി‘ വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്

    വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ സെബിക്ക് കത്തയച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനി കമ്പനിയോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കത്തയച്ചത്. സെബി മാനദണ്ഡപ്രകാരം എല്ലാം സുതാര്യമായിരിക്കണമെന്നും എന്നാൽ വസ്തുത നോക്കുമ്പോൾ സെബി അധികാരികളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുതാത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും കാര്യങ്ങൾ പരിഗണിച്ച് സെബിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്…

    Read More »
  • News

    കൊട്ടാരക്കര ടിപ്പർ അപകടം: അമിത വേഗതയും മൊബൈൽ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ

    കൊട്ടാരക്കരയിലെ ടിപ്പർ അപകടത്തിന് കാരണം അമിത വേഗതയും മൊബൈൽ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അപകട സമയത്ത് ഡ്രൈവർ മൊബൈലിൽ സംസാരിച്ചിരുന്നതായും അന്തിമ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാഹനത്തിന്റെ സ്പീഡ് വിവരങ്ങൾ ജിപിഎസ് സംവിധാനത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കരുനാഗപ്പള്ളി സബ് ആർടിഒയിലെ എംവിഐ സുധിൻ ഗോപി, എഎംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയായിരുന്നു നടപടി സ്വീകരിച്ചത്. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിലായിരുന്നു സസ്പെൻഷൻ. അപകടത്തിൽപെട്ട…

    Read More »
Back to top button