kerala

  • News

    അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം; മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7 ന്

    സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത വൈദ്യുതി നിയന്ത്രണവും തുടരുന്ന സാഹചര്യത്തിൽ, പ്രതിഷേധത്തിന് സിപിഎം. വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് മെഴുകുതിരി സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. യുഡിഎഫ് സർക്കാരിന്റെ സമീപനം തുറന്ന് കാണിക്കാൻ കരണ്ട് കട്ടിനെതിരെ കേരളത്തിലുടനീളം പ്രതീകാത്മകമായി മെഴുകുതിരി സമരം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടും മഴക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം…

    Read More »
  • News

    ‘വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം എൽഡിഎഫ് സർക്കാർ; പ്രശ്‌നം പരമാവധി പരിഹരിച്ചു വരുന്നു’മന്ത്രി സണ്ണി ജോസഫ്

    സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മുൻ എൽഡിഎഫ് സർക്കാർ എന്ന് ആവർത്തിച്ച് വൈദ്യതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന് ഗുണകരമായ വൈദ്യുതി കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാർ. UDF സർക്കാർ പ്രശ്‌നം പരിഹരിക്കാൻ പരമാവധി ശ്രമിച്ചു വരികയാണ് . സിപിഐഎം സമരം ചെയ്യേണ്ടത് മുൻ സർക്കാരിനോടൊന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇവിഎം ഹാക്കിങ്ങിന്റെ പേരില് പണംതട്ടിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷിക്കും. ഉയർന്ന പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കും. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി…

    Read More »
  • News

    ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ

    ചോദ്യപേപ്പർ ചോർച്ച വിഷയം അതീവ ഗൗരവതരമെന്നും,രാജ്യത്തിന്റെ ചരിത്രത്തിൽ മുൻപെങ്ങും കേട്ടുകേട് ഇല്ലാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി രൂപീകൃതമായ ശേഷം എല്ലാ പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കപ്പെടുകയാണ്. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു എന്നത് മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ മാഫിയ സംഘത്തിന് ഒത്താശ ചെയ്ത് നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണ്. വിഷയത്തിൽ സമഗ്ര…

    Read More »
  • News

    നിതിൻ രാജിന്‍റെ മരണം; പ്രതി ഡോ.എം.കെ റാം റിമാൻഡിൽ

    അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാം റിമാൻഡിൽ.14 ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ സ്വമേധയാ കീഴടങ്ങിയ ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് റാമിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കോടതി വിട്ടയച്ചിരുന്നു. സുപ്രിംകോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ.എം.കെ റാമിനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞായിരുന്നു തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ…

    Read More »
  • News

    ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

    തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് ജാമ്യം അനുവദിച്ചത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകൾക്കാണ് ജാമ്യം അനുവദിച്ചത്. കാപ്പയുള്ളതിനാൽ ​സു​ഗതന് ജയിൽ മോചിതനാകാൻ കഴിയില്ല. നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സു​ഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണം. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി…

    Read More »
  • News

    രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

    നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി​ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. നാളെ (23/07/2026) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.

    Read More »
  • News

    വഖഫ് നിയമന വിവാദം; അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്; കഴിഞ്ഞ സർക്കാരും ഇത് സമ്മതിച്ചിരുന്നു’ ;മുഖ്യമന്ത്രി

    വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ബോർഡിലെ അമുസ്ലീം നിയമനം മുൻ സർക്കാർ സമ്മതിച്ചതാണെന്ന് രൂപീകരണ ഉത്തരവിൽ തന്നെ പറയുന്നുണ്ടെന്നും പിണറായി വിജയൻ വർഗീയത പരത്താനും മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് ഏറ്റവും ആദ്യം രൂപീകരിച്ചത് കേരളത്തിലെ വഖഫ് ബോർഡാണ്. മുസ്ലീം ഇതര പ്രതിനിധികളെ വയ്‌ക്കണമെന്ന് രൂപീകരണ ഉത്തരവിൽത്തന്നെ പറയുന്നുണ്ട്. ബാർ കൗൺസിലിൽ നിന്നും പൊതുകാര്യപ്രസക്തരിൽ നിന്നും ആ പ്രതിനിധികളെ തിരഞ്ഞെടുക്കണമെന്നാണ്…

    Read More »
  • Kerala

    ‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

    എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് മന്ത്രി സി.പി. ജോൺ. ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുത്. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്രാൻസ്ഫറിന് കൈക്കൂലി വാങ്ങിയാൽ ഉടൻ നടപടി. പണം കൊടുത്ത് ട്രാൻസ്ഫർ വാങ്ങിക്കുന്ന നടപടി അനുവദിക്കില്ല. രഹസ്യ വിവരം തന്നാൽ ഉടൻ നടപടിയെടുക്കും. ഡിവൈഎഫ്ഐ ഭക്ഷണം നൽകുന്നതിൽ തെറ്റില്ല, പക്ഷേ രാഷ്ട്രീയവൽക്കരിക്കരുത്. ഭക്ഷണം നൽകുന്നതിൽ…

    Read More »
  • News

    കള്ളാടി ദുരന്തം; വെള്ളിയാഴ്ച വയനാട്ടിലെത്തി പരിക്കേറ്റവരെ കാണും പ്രിയങ്ക ഗാന്ധി

    പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. മണ്ണിടിച്ചിൽ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണമാണ് പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന്…

    Read More »
  • News

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് സിപിഎംപ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും ഇഡിയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഇതേ കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഐ.പി ബിനു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ രാജ്യം വിടാനും സാക്ഷികളെ സ്വാധീനിക്കാനും…

    Read More »
Back to top button