kerala
-
News
സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം പി വി അന്‍വറിനെതിരെ കേസ്
മലപ്പുറം: സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്. ചുങ്കത്തറയില്‍ വെച്ച് ഭീഷണി പ്രസംഗം നടത്തിയതിനാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സിപിഐഎം നേതൃത്വം നല്‍കിയ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തു. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഐഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും അദ്ദേഹം…
Read More » -
News
മദ്യം വാങ്ങാന്‍ പോകാന്‍ ബൈക്ക് നല്‍കിയില്ല; യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു
അമ്പലപ്പുഴ: മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പോകാന്‍ ബൈക്ക് നല്‍കാത്തതിന് യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കത്തികൊണ്ട് കൈയില്‍ കുത്തുകയും ചെയ്തു. പടഹാരത്ത് തച്ചംപിള്ളി എന്ന പേരില്‍ സ്‌റ്റേഷനറിക്കട നടത്തുന്ന അജയകുമാറാണ് ആക്രമണത്തിനിരയായത്.രണ്ടുദിവസം മുമ്പ് രണ്ടുപേര്‍ കടയിലെത്തി ബിവറേജസില്‍ പോകാന്‍ തന്റെ ബൈക്ക് ചോദിച്ചിരുന്നതായി അജയകുമാര്‍ പറഞ്ഞു. ഇതിലൊരാളെ അറിയാമായിരുന്നെങ്കിലും ബൈക്ക് നല്‍കിയില്ല. കഴിഞ്ഞദിവസം വൈകിട്ട് ഇതിലൊരാളും മറ്റൊരു യുവാവും കൂടി ബൈക്കില്‍ വന്ന് 500 രൂപ ഗൂഗിള്‍ പേ ചെയ്യാമെന്നും പകരം കറന്‍സിയായി തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ ഗൂഗിള്‍ പേ…
Read More » -
News
തെങ്ങ് ചതിച്ചു, കാര്‍ ‘ജീവനൊടുക്കി’
ഓടിക്കൊണ്ടിരുന്ന കാറില്‍ തേങ്ങ വീണു; തെങ്ങില്‍ ഇടിച്ച് കാര്‍ കത്തിനശിച്ചു തിരുവല്ല: തിരുമൂലപുരത്ത് ഓടികൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ തേങ്ങ വീണു. വെട്ടിച്ചപ്പോള്‍ നിയന്ത്രണംതെറ്റി മുന്നോട്ടുപോയ കാര്‍ അതേ തെങ്ങില്‍ ഇടിച്ചു കയറി കത്തി നശിച്ചു. കാര്‍ ഓടിച്ചിരുന്ന സ്ത്രീയും രണ്ടു കുട്ടികളും നേരിയ പരക്കുകളോടെ രക്ഷപ്പെട്ടു.തിരുമൂലപുരം കറ്റോട് റോഡില്‍ ഇരുവെള്ളിപ്ര പാഴൂര്‍ ഇറക്കത്ത് വളവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. ഇരുവെള്ളിപ്രപുറത്തേ പറമ്പില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ബിജുവിന്റെ ഭാര്യ ജീനയാണു കാര്‍ ഓടിച്ചിരുന്നത്.പിന്‍സീറ്റില്‍ മക്കളായ ബിയ, ബിയോണ്‍ എന്നിവരും…
Read More » -
News
താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ…
Read More » -
News
ഏഴുവർഷത്തിന് ശേഷം കണ്ട ഭർത്താവിനോട് ഷെമി ചോദിച്ചത് ഒറ്റക്കാര്യം, ഇളയമകന്റെ കബറിനരികിൽ പൊട്ടിക്കരഞ്ഞ് റഹീം
തിരുവനന്തപുരം: ഏഴ് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ ഭര്‍ത്താവിന്റെ മുഖത്ത് ഷെമി ഏറെനേരം നോക്കി. പിന്നീട് വേദനകള്‍ കടിച്ചമര്‍ത്തി മെല്ലെ ചോദിച്ചത് ഒരുകാര്യം മാത്രം, തന്റെ ഇളയമകന്‍ എവിടെ എന്ന്. അഫ്സാനെ കണ്ടു, പരീക്ഷയ്ക്ക് പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ട് വരാം എന്നായിരുന്നു കരച്ചിലടക്കി റഹീം മറുപടി നല്‍കിയത്. മൂത്തമകന്റെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് ഷെമി ഭര്‍ത്താവിനോട് പറഞ്ഞില്ല. പൊന്നുപോലെ വളര്‍ത്തിയ ഇളയമകനെ നഷ്ടമായ വിവരം റഹീമും ഭാര്യയെ അറിയിച്ചില്ല. പരസ്പരം ഒന്നും പറയാനാകാതെ ഇരുവരും ഒരുമണിക്കൂര്‍ ചെലവിട്ടു. വിങ്ങിപ്പോട്ടിയാണ് റഹീം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.സൗദിയിലെ ദമ്മാമില്‍ നിന്ന് എയര്‍…
Read More » -
News
വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്റെ പിതാവ് കേരളത്തിലെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. സൗദിയിലെ ദമ്മാമിൽ നിന്ന് തിരിച്ച അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിലൂടെയാണ് നാട്ടിലെത്താൻ സാധിച്ചത്. ഏഴ് വർഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോൾ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയും മകനും സഹോദരനും സഹോദരിയെയും മൂത്ത മകൻ കൊല്ലപ്പെടുത്തി. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകൻ കൊലപാതകത്തിന്…
Read More » -
News
ചെയ്‌തതെല്ലാം ഫർസാനയോട് ഏറ്റുപറഞ്ഞു, അഫാന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അറിയിച്ചു. കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനു ശേഷം ഫർസാനയെ കൊന്നത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്. എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാദ്ധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന്…
Read More » -
News
ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് എന്ന് പത്മജ വേണുഗോപാൽ കുറ്റപ്പെടുത്തി. അദ്ദേഹത്തിന് അവിടെ നിൽക്കാൻ പറ്റുന്നില്ല. കെപിസിസി മീറ്റിംഗുകൾക്ക് പോകുമ്പോഴെല്ലാം ഞാൻ അദ്ദേഹം എവിടെ എന്ന് ചോദിക്കാറുണ്ടായിരുന്നു, അപ്പോൾ…
Read More » -
News
ആശാ വർക്കർമാർക്ക് ആശ്വാസം; ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു
തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെന്റീവിലെ കുടിശ്ശികയും കൊടുത്തുതീർത്തു. എന്നാൽ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആശ വർക്കർമാരുടെ പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചില്ല. അതിനാൽ സമരം തുടരുമെന്നും സമരക്കാർ പറഞ്ഞു.
Read More » -
News
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ് റിപ്പോർട്ട് ലഭിക്കും.…
Read More »