kerala

  • News

    മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാലാ പരീക്ഷകള്‍ക്കും മാറ്റമില്ല. ട്യൂഷന്‍ സെന്ററുകള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമായിരിക്കും. 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ…

    Read More »
  • News

    മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

    സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദുരന്തസാഹചര്യത്തിൽ ചെറിയ വീഴ്ചകൾ പോലും വലിയ വില കൊടുക്കേണ്ടിവരുന്ന നിർണായക ഘട്ടമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾ പ്രാണഭയത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപകടസാധ്യതാ മേഖലയിലുള്ളവരെ ഉടൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും അവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

    Read More »
  • News

    സംസ്ഥാനത്ത് കനത്ത മഴയിൽ മരണം നാലായി ; കോട്ടയം പൂഞ്ഞാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം

    കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മരണം രണ്ടായി. മണക്കാട്ട് റെജീനയുടെ മൃതദേഹമാണ് ഒടുവിലായി കണ്ടെത്തിയത്. നേരത്തെ റെജീനയുടെ മകൻ ജോസഫിൻ ജോണിയും മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാ​ഗമൺ…

    Read More »
  • News

    മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ കണ്ണൂരിലും അവധിയാണ്. അതേസമയം, സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ ഇന്നത്തെ പിഎസ്‍സി പരീക്ഷകൾക്കും മാറ്റമില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ…

    Read More »
  • News

    അതിശക്തമായ മഴയിൽ പൊൻമുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

    രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് അനുമാനം. പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.

    Read More »
  • News

    മഴക്കെടുതി: പത്തനംതിട്ട പൊലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു, 24 മണിക്കൂറും പ്രവർത്തിക്കും

    പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ…

    Read More »
  • Kerala

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; വിവിധ ജില്ലകളില്‍ അവധി

    സംസ്ഥാനത്ത് മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ. തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുൾപൊട്ടി. മുട്ടം ചള്ളാവയലിലും അടൂർ മലയിലും ഉരുൾപൊട്ടിയെന്നാണ് പ്രാഥമിക വിവരം.പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി. കൊട്ടാരക്കര- ദിണ്ടുഗൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. മഴ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് അവധി. ഇടുക്കി ജില്ലയിലെ ലോ റേഞ്ച് മേഖലകളിൽ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച കനത്ത മഴ തുടരുന്നതിനിടയിലാണ് കുടയത്തൂർ…

    Read More »
  • News

    ഓണം ഉത്സവബത്തയിൽ 1000 രൂപയുടെ വർധന; ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി

    പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും അനുവദിച്ചു. മുൻ വർഷത്തേക്കാൾ 1000 രൂപ വീതമാണ് ഏജന്‍റുമാർക്കും വിൽപ്പനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്. ചരിത്രത്തിലാദ്യമായാണ് ഏജന്‍റുമാർക്കും പെൻഷൻകാർക്കും ഒരേപോലെ തുക വർധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26980 സജീവ അംഗങ്ങൾക്കും 9345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും.

    Read More »
  • News

    ഓണസദ്യ ഇനി കുറഞ്ഞ ചെലവിൽ; പ്രത്യേക കിറ്റുകളുമായി സപ്ലൈകോ

    ഓണം ഗംഭീരമാക്കാൻ സ്പെഷ്യൽ കിറ്റുകളുമായി സപ്ളൈകോ. വിപണി ഇടപെടലിന്റെ ഭാഗമായാണ് മൂന്ന് ഓണക്കിറ്റുകൾ സപ്ളൈകോ പുറത്തിറക്കിയത്. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് കിറ്റുകൾക്ക് പേര് നൽകിയിരിക്കുന്നത്. കൂടാതെ ശബരി സിഗ്നേച്ചർ കിറ്റ് എന്ന പേരിൽ ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ കിറ്റും വിപണിയിൽ ലഭ്യമാണ്. അത്തം കിറ്റിൽ 21 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1280 രൂപ വരുന്ന സാധനങ്ങൾ ഇളവുകളോടെ 1000 രൂപയ്ക്കാണ് സപ്ളൈകോ നൽകുന്നത്. ഉത്രാടം കിറ്റിൽ 25 ഇനങ്ങളും തിരുവോണം കിറ്റിൽ 30 ഇനങ്ങളുമാണ് ഉള്ളത്. ഉത്രാടം കിറ്റിന്റെ വില 1500…

    Read More »
  • News

    ശബരിമല നെയ്യ് വിവാദം: ക്രമക്കേട് കഴിഞ്ഞ സീസണിൽ, സമഗ്ര അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ്

    ശബരിമലയിലെ നെയ്യ് ക്രമക്കേട് കഴിഞ്ഞ സീസണിലാണ് നടന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചിരുന്നുവെന്നും, അന്നത്തെ ആ തീരുമാനം ഇപ്പോൾ എത്രത്തോളം ഗുണകരമായെന്ന് ബോധ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ദേവസ്വം ബോർഡിന്റെ കീഴിൽ ഫുഡ് സേഫ്റ്റിയുടെ ലാബ് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ നെയ്യുടെ സാമ്പിളുകൾ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ചാകും ഉപയോഗിക്കുകയെന്നും, അതിനാൽ തന്നെ ഇനി അധികമായി നെയ്യ് പുറത്തുനിന്ന് വാങ്ങേണ്ടി വരില്ലെന്നും…

    Read More »
Back to top button