kerala

  • Business

    സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്

    സംസ്ഥാനത്ത് സ്വര്‍ണവില (kerala gold) വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8895 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നിലവില്‍ സ്വര്‍ണവില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന്…

    Read More »
  • Business

    സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 71,500ല്‍ താഴെ

    ഇന്നലെ ഒരേസമയം കൂടുകയും കുറയുകയും ചെയ്ത് ചാഞ്ചാടി നിന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നിലവില്‍ സ്വര്‍ണവില. ഇന്നലെ രാവിലെ 360 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപ ഇടിയുകയായിരുന്നു. നിലവില്‍ 71,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8935 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും വേറെയും. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ…

    Read More »
  • News

    പ്രളയ സാധ്യത മുന്നറിയിപ്പ്; മീനച്ചിൽ, അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട്

    അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ് സംസ്ഥാന ജലസേചന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും…

    Read More »
  • News

    കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂൺ 7 ന്

    കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുൽഹിജ്ജ 1 മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചത്. ദുൽഹിജ്ജ 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി…

    Read More »
  • News

    ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ പാസ് മാർക്ക് പോലുമില്ലാതെ പരാജയപ്പെടും’; രാഹുൽ മാങ്കൂട്ടത്തിൽ

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണ്ണ അവസരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ . ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ പാസ്മാർക്ക് പോലുമില്ലാതെ പരാജയപ്പെടും. നിലമ്പൂരിൽ വോട്ട് ചെയ്യുക കേരളത്തിലെ പൊതുമനസ്. ആദ്യം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി UDF ആയിരിക്കും.ഒരുപാട് പേരുകൾ പറയാൻ ഉള്ള സാധ്യത യുഡിഎഫ് നുണ്ട്. പക്ഷെ എതിർ വശത്ത് പറയാൻ ഒരു പേരുണ്ടോ. സർക്കാരിന്റെ വിലയിരുത്തൽ ആണെന്ന് പറയാനുള്ള ധൈര്യം സർക്കാരിന്നുണ്ടോ എന്ന് വെല്ലു വിളിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അൻവർ ഫാക്ടർ യു ഡി എഫ് ന് അനുകൂലം. ഒറ്റ…

    Read More »
  • Kerala

    ശക്തമായ കാറ്റും മഴയും: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം

    ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടങ്ങൾ. 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നതായാണ് റിപ്പോർട്ട്.വിതരണ സംവിധാനത്തിൽ ഉണ്ടായ തകരാറുകൾ മൂലം ഏകദേശം 26.89 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധത്തിൽ തടസ്സം നേരിട്ടതായി അധികൃതർ അറിയിച്ചു. എന്നാൽ, ഇതിനകം തന്നെ 5,39,976 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകിയതായും അധികൃതർ വ്യക്തമാക്കി. മറ്റ് മേഖലകളിലും പുനസ്ഥാപന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. അതേസമയം സാധാരണഗതിയിൽ നിന്നും എട്ട് ദിവസം…

    Read More »
  • News

    വടക്കന്‍ ജില്ലകളില്‍ വരുന്നു, അതിതീവ്രമഴ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

    സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ നാളെ…

    Read More »
  • News

    എട്ടുവയസുകാരിക്കു മര്‍ദനം; പ്രാങ്ക് അല്ലെന്നു പൊലീസ്, പിതാവ് കസ്റ്റഡിയില്‍

    എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്. വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ…

    Read More »
  • News

    റെഡ് അലര്‍ട്ട്: മലപ്പുറത്തെ ആഢ്യന്‍പാറ, കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി

    കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം, കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര ഡെസ്റ്റിനേഷനുകളിലും അപകടസാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 25, 26 തീയതികളില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം ജില്ലാ…

    Read More »
Back to top button