kerala

  • News

    കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായത് ആറു സ്ത്രീകൾ ഉൾപ്പെടെ 9 പേർ‌

    കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ 9 പേരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് പൊലിസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് പിടിയിലായത്. ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റിനാണ് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതെന്ന് ഫ്ലാറ്റിന്റെ ഉടമ സുരേഷ്…

    Read More »
  • News

    മത്സരയോട്ടം; കൊച്ചിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

    കൊച്ചിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.കാക്കനാട്- ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫിസ ബസിന്റെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. മത്സരയോട്ടത്തെ തുടർന്നാണ് നടപടി. മത്സരയോട്ടത്തിനിടെ മറ്റൊരു ബസ്സിനെ അമിതവേഗത്തിൽ മറികടന്ന് അപകടമുണ്ടാക്കിയതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അപകടമുണ്ടാക്കിയ ബസ്സിന് വേഗപ്പൂട്ടില്ലെന്നും ഗിയർ ലിവർ തകരാറിലായിരുന്നു എന്നും കണ്ടെത്തി. ഇതോടെയാണ് എറണാകുളം ആർടിഒ നടപടി സ്വീകരിച്ചത്. അതേസമയം മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എംവിഡി മുന്നറിയിപ്പ് നൽകി.

    Read More »
  • News

    രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ 4 മരണം

    രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു. ഇതോടെ ആകെ കൊവിഡ് ആക്ടീവ് കേസുകൾ 5364 ആയി. 498 പേർക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 74 വയസുകാരിയും 79 വയസുകാരനുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ കൊവിഡ് ബാധിച്ചത് 192 പേർക്കാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസുകളിൽ 31 ശതമാനം കേരളത്തിലാണ്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കഴിഞ്ഞ…

    Read More »
  • News

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനാണ്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തെന്നലയുടെ ആരോഗ്യനില രാവിലെ വഷളായി. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയാണ്. രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി. 1977ലും, 1982 ലും അടൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1980,…

    Read More »
  • News

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല ; 73,000ന് മുകളില്‍ തന്നെ

    സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം 73,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 73,040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9130 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും. തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് വീണ്ടും വില ഉയര്‍ന്ന് ഇന്നലെയാണ് 73000 കടന്ന് സ്വര്‍ണവില കുതിച്ചത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880…

    Read More »
  • News

    സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം: മന്ത്രി സജി ചെറിയാന്‍

    സംസ്ഥാനത്തെ ഈ വർഷത്തെ (2025) ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കി വരുന്നത്. 2007 ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ (സംരക്ഷണ) നിയമം നിലവിലുള്ളതിനാല്‍ സംസ്ഥാന തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും…

    Read More »
  • News

    സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ച മാത്രം; നാളത്തെ അവധി മാറ്റി

    സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ച. നാളത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നാളെയും മറ്റന്നാളും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധി മാറ്റിയത്. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് ബക്രീദ് എന്ന് വിവിധ മതസംഘടനകൾ അറിയിച്ചിട്ടുണ്ട്. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന:

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി…

    Read More »
  • News

    ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

    ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതായി കുറ്റപത്രത്തിലുണ്ട്. കേസില്‍ ബോബി ചെമ്മണ്ണൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ പലര്‍ക്കും എതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ലൈംഗിക അധിക്ഷേപത്തിന് പുറമേ നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു. മാസങ്ങൾക്ക് മുൻപ് ബോബിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. കേസിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ…

    Read More »
  • News

    സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനവ് : മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്

    സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നതിനാൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ആർക്കൊക്കെ പരിശോധന നടത്തണം, രോഗികൾക്ക് പ്രത്യേക വാർഡ് അടക്കമുള്ള മാർഗനിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശമുണ്ട്. ആൻ്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ആർടി-പിസിആർ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം. കോവിഡ് 19 രോഗികൾക്കായി പ്രത്യേക വാർഡ് സ്ഥാപിക്കാനും മാർഗനിർദേശമുണ്ട്.സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോട് മോക്ഡ്രിൽ നടത്താനും നിർദേശമുണ്ട്. ഓക്സിജൻ വിതരണം, മാസ്ക്, ഗ്ലൗസ് എന്നിവ അടിയന്തരമായി ഉറപ്പ്…

    Read More »
Back to top button