kerala

  • News

    ‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

    മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ പ്രതിഷേധമറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഒരു കാരണവശാലും ജലനിരപ്പുയർത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡാമിന്റെ സുരക്ഷ പ്രധാന വിഷയമാണ്. ജലനിരപ്പ് 142 അടി എന്ന നിലപാടിൽ മാറ്റമില്ല. തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയിൽ പോകുന്നതടക്കം പരിഗണിക്കും. തമിഴ്‌നാടിനെ ഔദ്യോഗികമായി പ്രതിഷേധമറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്‌ജറ്റിലായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിലെ കരാറുകൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ്…

    Read More »
  • News

    ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതം മാത്രം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

    സംസ്ഥാനത്ത് കാലവർഷക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചങ്ങാനാശേരിയിലെ ഒരു ക്യാമ്പിൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ ഭക്ഷണവും കുടിവെള്ളവും ലഭിക്കാത്ത സാഹചര്യമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ താൻ മൂന്ന് മണിക്ക് അല്ലേ ഭക്ഷണം കഴിച്ചതെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിന് മറുപടിയായി ചോദിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിലവിലെ ക്യാമ്പുകളിൽ ദുരിതം മാത്രമാണുള്ളതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. 2018-2019 കാലഘട്ടത്തിൽ ദുരന്തമുഖത്ത് കൃത്യമായ ഏകോപനം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അതില്ല. ഭക്ഷണം നൽകാൻ…

    Read More »
  • News

    ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

    ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മഴ കുറഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നേരിയ ആശ്വാസം ഉണ്ടായിരിക്കുകയാണ്. കയറിയ വെള്ളം മിക്കയിടത്തും ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. മഴ കുറഞ്ഞതോടെ കുട്ടനാട്…

    Read More »
  • News

    മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

    മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലതുവശത്തായാണ് പ്രത്യേകം ക്യാമറ സജ്ജീകരിച്ചത്. മാദ്ധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയും വാർത്തയാക്കുകയും ചെയ്തതോടെ പിആർഡി ജീവനക്കാരെത്തി ക്യാമറ മാറ്റുകയായിരുന്നു. ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകുമെന്നറിയിച്ചിരുന്നു. ഇതിനായി മാദ്ധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ളോക്കിലുള്ള മീഡിയാ റൂമിലെത്തി. അപ്പോഴാണ് പതിവില്ലാതെ ക്യാമറ സ്ഥാപിച്ചിരിക്കുന്നതായി കണ്ടത്. ക്യാമറ മാറ്റാൻ നിർദേശം ലഭിച്ചുവെന്ന് പറഞ്ഞാണ് പിആർഡി ജീവനക്കാർ പിന്നീടിത് മാറ്റിയത്. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെത്തി വാർത്താസമ്മേളനം ആരംഭിച്ചത്.’മഴക്കെടുതിയിൽ ഇതുവരെ മരണം…

    Read More »
  • News

    വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിനൊപ്പം കോൺഗ്രസ്, സിപിഐഎം, മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമസാധുത, നടപടിക്രമങ്ങൾ, അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം എന്നിവയാണ് കോടതിയുടെ പ്രധാന പരിഗണനാ വിഷയങ്ങൾ. തീവ്ര പരിഷ്കരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ മതിയായ പരിശോധനയോ നോട്ടീസോ നൽകാതെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ഹർജിക്കാരുടെ…

    Read More »
  • News

    മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി

    മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷി കൂറുമാറി. കൂറുമാറിയത് രഹസ്യമൊഴി നൽകിയ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് ആണ്. ഷഫീഖ് മാറ്റിയത് അമിതവേഗതയിൽ വന്ന കാറോട്ടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന മൊഴിയായിരുന്നു. കേസിൽ വിചാരണാ കോടതി മാറ്റത്തിന് എതിരായ ഹ‍ർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. കെ എം ബഷീറിന്‍റെ ഭാര്യ ജസീല നൽകിയ ഹർജിയിലായിരുന്നു നടപടി. 2019 ഓഗസ്റ്റ് 3 അർധരാത്രിയാണ് കെ.എം ബഷീറെന്ന മാധ്യമപ്രവത്തകന്റെ ജീവൻ നഷ്‌ടമായ രാത്രി. ജോലി കഴിഞ്ഞു…

    Read More »
  • News

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. രാഹുൽ, വൈശാഖ് അടക്കമുള്ള പ്രവർത്തകർക്കാണ് ജാമ്യം നൽകിയത്. അമൽ, ലെനിൻ രാജ് എന്നിവർക്കും ജാമ്യം ലഭിച്ചു. കഴിഞ്ഞദിവസം 9 പേർക്ക് ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗൗരവമേറിയ കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് വ്യക്തമാക്കിയ കോടതി വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകൾ ഇല്ലെന്നും നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡി എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നടപടി. പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ…

    Read More »
  • News

    പ്രിയദർശിനി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കം’; സി.പി. ജോണിനെതിരെ പി. രാജീവ്

    തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. ഉറങ്ങിക്കിടക്കുന്നയാളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതിന് തുല്യമായ പ്രവൃത്തിയാണ് മന്ത്രി കാണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവമില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി പദവിയിൽ തുടരണമോ എന്ന് കേരളം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടുനൽകാനുള്ള…

    Read More »
  • News

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ; നാളെയും പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. നാളെ പന്ത്രണ്ട് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി ദുര്‍ബലമായി. ഇതിന്റെ ഭാഗമായി ഏഴുവരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 3, 4…

    Read More »
  • News

    കനത്ത മഴ ; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

    സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയില്‍ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ല. കൂടാതെ കണ്ണൂർ ജില്ലയിൽ 3 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി…

    Read More »
Back to top button