kerala

  • News

    മുല്ലപ്പെരിയാർ ഡാം തുറന്നു; 13 ഷട്ടറുകൾ ഉയർത്തി, 250 ക്യുസെക്സ് വെള്ളം പെരിയാറിലേക്ക്, ജാ​ഗ്രതാ നിർദേശം

    മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പിൽ വേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകൾ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകൾ തുറക്കുകയായിരുന്നു. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.…

    Read More »
  • News

    കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

    കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. നഗരത്തോട് ചേര്‍ന്ന ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

    Read More »
  • News

    കരടി ആക്രമണം; പാലക്കാട് നെല്ലിയാമ്പതിയില്‍ ജാഗ്രതാ നിര്‍ദേശം

    പാലക്കാട് നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തെ തുടർന്ന് ജാഗ്രതാ നിര്‍ദേശം. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുത്. പൊലീസും വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് നിർദ്ദേശം നൽകിയത്. വരും ദിവസങ്ങളില്‍ സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കും. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയിൽ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

    Read More »
  • News

    സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം

    സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്ന് പ്രതിനിധികൾ. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായി. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയമെന്നും വിമർശനം. ആലപ്പുഴയിലെ പാർട്ടി നാഥനില്ലാ കളരിയായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വോട്ട് ചോർച്ചയെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു. ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു. മാവേലിക്കരയിലെ തോൽവി സംഘടന ദൗർബല്യത്തെ തുടർന്ന്. സ്ഥാനാർഥി മികച്ചതെങ്കിലും പ്രവർത്തനത്തിൽ അപാകത. വോട്ടുകൾ തിരികെ പിടിക്കാൻ മുന്നണി ഒന്നായി പ്രവർത്തിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ…

    Read More »
  • News

    മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും

    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയർ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.

    Read More »
  • News

    സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം; വി ശിവന്‍കുട്ടി

    സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യതയുണ്ട്. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി പറഞ്ഞു.…

    Read More »
  • News

    നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

    കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട്…

    Read More »
  • News

    എം സ്വരാജ് പുസ്തകം അയച്ചു നല്‍കിയില്ല; സാഹിത്യ അക്കാദമി സെക്രട്ടറി

    എം സ്വരാജ് പുസ്തകം അയച്ചു നല്‍കിയിട്ടല്ല പുരസ്‌കാരം നല്‍കിയതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. അപേക്ഷ പരിഗണിച്ചല്ല അവാര്‍ഡ് നല്‍കിയത്. നാലുമാസം മുന്‍പ് തുടങ്ങിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും സി പി അബൂബക്കര്‍ വ്യക്തമാക്കി. 11 അവാര്‍ഡുകള്‍ പുസ്തകം അയച്ച് അപേക്ഷ സമര്‍പ്പിക്കാതെയാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് സിപി അബൂബക്കര്‍ പറഞ്ഞു. അക്കാദമി ലൈബ്രറിയിലെ പുസ്തകങ്ങളില്‍ നിന്നാണ് 11 അവാര്‍ഡുകള്‍ നല്‍കിയത്. കഴിഞ്ഞ തവണത്തെ പുരസ്‌കാര ജേതാക്കളില്‍ 3 പേരും പുസ്തകം അയച്ച് അപേക്ഷിച്ചവരല്ല. സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ എം…

    Read More »
  • News

    ‘ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്ട്രീയത്തിനും അതീതം’; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

    ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെക്കുന്നതില്‍ വിയോജിപ്പറിയിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടി കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നുവെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോള്‍ ലംഘനമെന്നും അദ്ദേഹം പറഞ്ഞു. കാവിക്കൊടിയേന്തിയ ഭാരതാംബ പോലുളള…

    Read More »
  • News

    സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും

    സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും പെര്‍മിറ്റ് പുതുക്കല്‍, കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം. ആവശ്യങ്ങളില്‍ ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 22മുതല്‍ അനിശ്ചിത കാലം സമരം നടത്താനാണ് തീരുമാനമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സമരപ്രഖ്യാപനം.

    Read More »
Back to top button