kerala

  • News

    താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

    താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. താമരശ്ശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയന്റിന് സമീപമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. സംഭവസമയം അതുവഴി കടന്ന് പോയ വാഹനങ്ങളില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. നിലവില്‍ താമരശ്ശേരി ചുരത്തില്‍ വലിയ ബ്ലോക്കാണ് അനുഭവപ്പെടുന്നത്. വയനാട്ടിലേക്കും വയനാട്ടില്‍ നിന്നും പോകുന്നവരും ഇന്ന് ചുരം വഴി യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍…

    Read More »
  • News

    മായം ചേര്‍ത്ത വെളിച്ചെണ്ണ പിടികൂടി; വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന

    വെളിച്ചെണ്ണ വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായാണ് റെയ്ഡ്. മായം ചേര്‍ത്തെതെന്ന് സംശയിക്കുന്ന 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. 7 ജില്ലകളില്‍ നിന്നായി 4000 ലിറ്ററിലധികം സംശയാസ്പദമായ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഒന്നരയാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു.

    Read More »
  • Business

    സ്വര്‍ണവില വീണ്ടും 75,000ലേക്ക്; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 75,000ലേക്ക്. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയര്‍ന്നത്. 9355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്ന് വില വീണ്ടും ഉയരുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ ഉയര്‍ന്നത്. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന…

    Read More »
  • News

    അത്തച്ചമയ ഘോഷയാത്ര ഇന്ന് ; തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം

    പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഹില്‍പ്പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങി. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ മൈതാനിയില്‍ ഇന്നു രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം…

    Read More »
  • News

    സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് 500 രൂപ കൂട്ടി

    ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി…

    Read More »
  • News

    രാഹുലിനെതിരെ രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ല; നടപടി സസ്പെൻഷനിൽ ഒതുങ്ങില്ല : കെ മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് കെ മുരളീധരൻ. ജനാധിപത്യ പാർട്ടിയിൽ ചെയ്യുന്നതിന് ചില നടപടിക്രമങ്ങൾ ഉണ്ട്. പൊതുസമൂഹം ചർച്ച ചെയ്യുന്ന വിഷയം എന്ന രീതിയിലാണ് സസ്പെൻഷൻ നടപടിയെന്ന് കെ മുരളീധരൻ പറഞ്ഞു. എന്നാൽ ഇപ്പോഴും രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് അവസാന നടപടിയായി എന്ന് കരുതേണ്ടെന്നും ‌കൂടുതൽ പ്രതികരണങ്ങളും പരാതികളും വരുന്ന ഘട്ടത്തിൽ മൂന്നാംഘട്ട നടപടി ഉണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഒന്നാം ഘട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി രാജിവച്ചു. രണ്ടാം ഘട്ടം…

    Read More »
  • News

    സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ക്രിയാത്മക വിപണി ഇടപെടലുമായി സപ്ലൈകോ. ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങള്‍ക്കു പുറമേ ഇക്കുറി 140 നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകള്‍ തുറക്കും. ഉള്‍പ്രദേശങ്ങളില്‍ അടക്കം അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന ഓണച്ചന്തകളും എത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍പറഞ്ഞു. വന്‍ വിലക്കുറവില്‍ ആവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍…

    Read More »
  • News

    പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിട്ടില്ല, രാജിയുടെ സൂചന നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

    അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും. അടിസ്ഥാന പരമായി ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണിനെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. അതില്‍ അവന്തിക രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ്…

    Read More »
  • News

    കോഴിക്കോട് നടുറോട്ടില്‍ സ്ത്രീയെ ചവുട്ടിവീഴ്ത്തി; സംഭവം തിരുവമ്പാടി ബീവറേജിന് സമീപം

    കോഴിക്കോട് തിരുവമ്പാടിയില്‍ നടുറോട്ടില്‍ സ്ത്രീയെ ചവുട്ടി വീഴ്ത്തി. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെയാണ് ചവുട്ടി വീഴ്ത്തിയത്. തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകള്‍ നടന്നു വരുമ്പോള്‍ എന്തോ വാക്ക് തര്‍ക്കം ഉണ്ടാകുന്നതും ഒരാള്‍ ഓടിവന്നു സ്ത്രീയെ ചവുട്ടി വീഴ്ത്തുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. യുവതി തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. മദ്യ ലഹരിയിലാണ് ഇയാള്‍ അതിക്രമം നടത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • News

    രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ കാന്‍സര്‍, പരാതിയുമായി രണ്ട് പേര്‍ തന്നെയും സമീപിച്ചു: പി വി അന്‍വര്‍

    യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ കാന്‍സറെന്ന് പി വി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജി ചോദിച്ച് വാങ്ങണം. കോണ്‍ഗ്രസിന്റെ ഭാവി സംരക്ഷിക്കാന്‍ കര്‍ശന നടപടി ആവശ്യമാണെന്നും പി വി അന്‍വര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണം. ഒളിച്ചുകളി വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇത് മനസിലാക്കാനുള്ള കേവല ബുദ്ധിയെങ്കിലും കാണിക്കണണെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. ഉപ തെരഞ്ഞെടുപ്പിനെ ഭയന്ന് രാഹുല്‍ മാങ്കൂട്ടത്തിനിനെതിരെ നടപടി എടുക്കാതിരിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പിന്…

    Read More »
Back to top button