kerala
-
News
വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും
തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും ഊർജിതമായി തുടരും. തിരുവനന്തപുരത്ത് കടലിൽ കാണാതായ ജോൺ, ഷിജിൻ എന്നിവർക്കായുള്ള തെരച്ചിലിൽ നാവികസേനയും പങ്കാളികളാകുമെന്നും കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മന്ത്രിമാർ അറിയിച്ചിരുന്നു. ഇതിനിടെ, കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസം പിന്നിടുകയാണ്. അപകടത്തിൽ ഗൗതമിന്റെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ രാജീവനും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഗൗതമിന്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഗൗതമിന്റെ…
Read More » -
News
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും
ദില്ലി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുടച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. 10 മണിക്ക് അനഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ഇതുകൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഉപാധികളോടെയാണ് ടി ജി മോഹൻദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നൽകിയത്. മോഹൻദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത…
Read More » -
Kerala
‘മാനുഷിക പരിഗണന നോക്കാതെ സ്ഥലം മാറ്റുന്നു’; ദീപ ലേഖയുടെ മരണത്തിൽ സർക്കാരിനെ വിമർശിച്ച് എം വി ഗോവിന്ദൻ
കാസർകോട് ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണത്തിൽ സർക്കാരിനെ വിമർശിച്ച് എംവി ഗോവിന്ദൻ. ദീപ ലേഖ മരിച്ചത് മനോവിഷമം മൂലമെന്ന് പറഞ്ഞ എംവി ഗോവിന്ദൻ ജീവനക്കാരെ മാനുഷിക പരിഗണന നോക്കാതെ സ്ഥലം മാറ്റുന്നുവന്നും വിമർശിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് പഞ്ചായത്ത് ഓഫീസിൽ വച്ച് ദീപ ലേഖ കുഴഞ്ഞുവീണത്. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയെന്ന ഉത്തരവ് ഇന്നലെ വന്നിരുന്നു. ഇതിന്‍റെ സങ്കടത്തിലായിരുന്നു ദീപ ലേഖയെന്ന് സഹപ്രവർത്തകർ പറയുന്നു. 51കാരിയായ ദീപ ലേഖ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൊക്ലി പഞ്ചായത്തിലേക്ക് സ്ഥലം മാറി എത്തിയത്.…
Read More » -
News
കാസർഗോഡ് കളക്ടറേറ്റിലെ ക്ലർക്ക് ജീവനൊടുക്കിയ സംഭവം; അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ
കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ നിർദേശം നൽകി. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തി എന്നാണ് ആശാലതയുടെ മരണ മൊഴിയായി രേഖപ്പെടുത്തിയത്. ഈ മാസം ഏഴിനാണ് ആശാലത വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കളക്ടറേറ്റ് പരിസരത്തു വെച്ചായിരുന്നു ആശാലത എലിവിഷം കഴിച്ചത്. കാസറഗോഡ് കലക്ട്രേറ്റിലെ എൻഡോസൾഫാർ സെല്ലിലെ യു ഡി ക്ലർക്കായ ആശാലത വെള്ളിയാഴ്ച രാവിലെ പതിവ് പോലെ ജോലിക്ക് എത്തിയിരുന്നു. അതിനിടയിൽ ആണ് കളക്ടറേറ്റ് പരിസരത്തു വെച്ച് എലിവിഷം…
Read More » -
News
‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല‘, നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാൻ നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി വി.ഡി.സതീശൻ നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിലെത്തി. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പം കുടുംബത്തെ സന്ദർശിച്ചു.ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി ഇവിടെയെത്തുന്നത്. ഗൗതമിന്റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു. ആശങ്കകളും പരാതികളും കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ നടക്കാതെ പോയത്. സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ…
Read More » -
News
അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്
പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് പൊലീസ് ഈ ആഴ്ചക്കുള്ളിൽ നൽകും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട് നൽകുക. ജില്ലാ കളക്ടർ ആകും റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കുന്നത്.…
Read More » -
News
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ദില്ലിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശമാണ് പ്രധാനമായും അറസ്റ്റിലേക്ക് നയിച്ചത്. തനിക്ക് അധികാരമോ സാഹചര്യമോ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ജന്തർ മന്തർ…
Read More » -
News
സവർക്കർ പുകഴ്ത്തൽ ചോദ്യാവലി വിവാദത്തിൽ; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അദ്ധ്യാപകന് സസ്‌പെൻഷൻ. കാസർകോട് പള്ളത്തടുക്ക സ്കൂൾ അദ്ധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കിയത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.കാസർകോട് എൽപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഓഗസ്റ്റ് ആറിന് മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. സംഭവത്തിൽ എംഎസ്എഫ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ‘ബ്രിട്ടീഷുകാരുടെ…
Read More » -
News
ശബരിമല നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്തിന് തിരിച്ചടി; കുരുക്കായി സ്വന്തം കൈപ്പടയിലെ കുറിപ്പ്
ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനും മുൻ അംഗം എ അജികുമാറിനും വലിയ തിരിച്ചടി. ഇരുവർക്കുമെതിരെ നിർണായക തെളിവുകൾ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചു. നിലവിലെ ടെൻഡറുകൾ റദ്ദാക്കാനും മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനും നിർദേശിച്ചുകൊണ്ട് പ്രശാന്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രേഖയാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു ഈ തീരുമാനം. നിലവിലെ ടെൻഡർ റദ്ദാക്കാൻ അനുവദിക്കുന്നു. മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു’…
Read More » -
News
ശബരിമല നെയ്യ് ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും
ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന നിഗമനത്തിലാണ് വിജിലൻസ് അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി . പി.എസ് പ്രശാന്തിനെയും അജികുമാറിനെയും വൈകാതെ ചോദ്യം ചെയ്യും. ഉദ്യോഗസ്ഥരിൽ നിലവിൽ പ്രതി ചേർത്തിരിക്കുന്നത് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ മാത്രമാണ്. കേസിൽ രേഖകളുടെ പ്രാഥമിക പരിശോധന വിജിലൻസ് ആരംഭിച്ചിട്ടുണ്ട്. മിൽമയ്ക്ക് കരാർ നൽകിയതിന്‍റെ വിവരശേഖരണം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. ഈ കരാറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു നൽകിയ…
Read More »