kerala
-
News
വി.ഡി. സതീശൻ ആർ.എസ്.എസിന് പൂർണ്ണമായും കീഴടങ്ങി; വന്ദേമാതരം വിവാദത്തിൽ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ!
മുഖ്യമന്ത്രി വി.ഡി. സതീശൻ ആർ.എസ്.എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയഗാനമോ വന്ദേമാതരമോ മുഴുവൻ പാടിയില്ലെങ്കിൽ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമാണ്. ആലപിക്കുമ്പോൾ തടസ്സപ്പെടുത്തിയാൽ മാത്രമേ ശിക്ഷയുള്ളൂ എന്നതാണ് നിയമം. ദേശീയ പ്രസ്ഥാന കാലത്ത് തന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം പാടിയാൽ മതിയെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നതാണെന്നും, ആ തത്വം ലംഘിക്കുന്ന സതീശൻ മറ്റുള്ളവരെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും…
Read More » -
News
പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു
വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. സുരമ്യ ബന്ധത്തിൽനിന്നു പിന്മാറാൻ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി. കൊടുങ്ങല്ലൂരിലേക്കു പോകാനെന്നു പറഞ്ഞ് ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ സുരമ്യ, ഷിബിൻ വിളിച്ചതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിബിൻ സുരമ്യയെ ബൈക്കിൽ വടക്കേക്കര…
Read More » -
News
ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ; അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍
തിരുവനന്തപുരം ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റു കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും. 25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നല്‍കും. 1880 രൂപ വിപണി വില വരുന്ന കിറ്റാണ് സപ്ലൈകോയില്‍ 1500 രൂപയ്ക്ക് ലഭിക്കുന്നത്. 2540…
Read More » -
News
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും
മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി പതിനാലാം ദിവസവും തിരച്ചിൽ തുടരും. പൂവാർ, പൊഴിയൂർ, കൊല്ലംകോട് തീരങ്ങളിലും കന്യാകുമാരി, കൊച്ചി പുറംകടലുകളിലും ഹെലികോപ്റ്ററും കപ്പലുകളും വള്ളങ്ങളും ഉപയോഗിച്ച് ഇന്ന് വിപുലമായ പരിശോധന നടത്തും. മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുക. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി കോസ്റ്റൽ പൊലീസിന്റെ റെസ്‌ക്യൂ ബോട്ടും ഫിഷറീസ് വള്ളങ്ങളും ഉപയോഗിച്ച് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായി കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിൽ നിന്നുമെത്തിയ കപ്പലുകളും മേഖലയിൽ തിരച്ചിൽ തുടരുകയാണ്.…
Read More » -
News
എൽപിജി ബുക്കിങ് കാലയളവ് കുറയ്ക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്
ഓണക്കാലത്ത് ഗാര്‍ഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്കാണ് അനൂപ് ജേക്കബ് കത്തയച്ചിരിക്കുന്നത്. നിലവില്‍ ഗാര്‍ഹിക ഇന്ധന ബുക്കിങിനുള്ള കാത്തിരിപ്പ് കാലയളവ് ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും നഗരപ്രദേശങ്ങളില്‍ 25 ദിവസവുമാണ്. ഓണക്കാലത്ത് പാചക വാതകത്തിന് ആവശ്യകത കൂടുന്നതിനാല്‍ ഈ സമയവ്യത്യാസം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. എല്‍പിജി ക്ഷാമം ഒഴിവാക്കാന്‍ സംസ്ഥാനത്ത് ഗ്യാസ് റീഫില്‍ ബുക്കിങിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കണമെന്നും മന്ത്രിയുടെ കത്തില്‍…
Read More » -
News
മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ്: തുടരന്വേഷണത്തിന് സര്‍ക്കാര്‍
മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി അബ്ദുറഹിമാൻ്റെ ഇ മെയിൽ സന്ദേശമാണ് പുറത്ത് വന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച മെയിൽ ആണ് പുറത്ത് വന്നിരിക്കുന്നത്. കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യത ഉണ്ടെന്നും ഏറ്റുപറച്ചിലുണ്ട്. AFA -RBC വെറും വാണിജ്യ കരാർ അല്ല. സർക്കാർ മുൻകൈയിലുള്ള ഉറപ്പാണ്. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചു. ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിൽ…
Read More » -
News
അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി കേരള സാങ്കേതിക സര്‍വ്വകലാശാല
കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി. നിലവിലെ ട5 ( 2024 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ ഇയര്‍ ബാക്കാണ് ഒഴിവാക്കിയത്. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇയര്‍ ബാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പുതിയ സിന്‍ഡിക്കേറ്റിന് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. 2024 ലെ ബോര്‍ഡ് ഓഫ് ഗവേണന്‍സ് എടുത്ത തീരുമാനമാണ് പുതിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ റദ്ദാക്കിയത്. എസ് 5 ഇയർ ഔട്ട് രീതി…
Read More » -
News
ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന് പരാതി നൽകും
കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് എൻജിഒ യൂണിയൻ ഇന്ന് പരാതി നൽകും. മാനുഷിക പരിഗണന പോലും നൽകാതെ സ്ഥലം മാറ്റിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. പക്ഷാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എൻജിഒ യൂണിയന്‍റെ സജീവ പ്രവർത്തകയായിരുന്ന ദീപ ലേഖയെ ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നായിരുന്നു ഇടത് അനുകൂല സംഘടനകളുടെ ആരോപണം. മരണം പക്ഷാഘാതം മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ്…
Read More » -
News
ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് നീക്കം, കൂടുതൽ പേരെ പ്രതിചേർക്കും
ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മർദ്ദത്താൽ ടെൻഡർ അട്ടിമറിക്കപ്പെട്ടെന്ന സംശയത്തിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഈ ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐടി കൂടുതൽ പ്രതികളെ ചേർക്കാനൊരുങ്ങുകയാണ്. പമ്പയിലെ ബോർഡ് ജീവനക്കാർക്കും സ്റ്റോർ സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.…
Read More » -
News
മെസി വിവാദം: ക്രമക്കേട് നടക്കാന്‍ ഒരു സാധ്യതയുമില്ല, ഇതെല്ലാം പുകമറയുണ്ടാക്കി ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം: എം വി ഗോവിന്ദന്‍
അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാട് ഇപ്പോള്‍ വിവാദമാക്കുന്നത് ആളുകളുടെ ശ്രദ്ധ തിരിക്കാനെന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എം വി ഗോവിന്ദന്‍. ഇടപാടില്‍ ക്രമക്കേടുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പണം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോഴാണല്ലോ ക്രമക്കേടെന്നും അതിനെല്ലാം കൃത്യമായ രേഖ ഉണ്ടാകുമല്ലോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഇടപാടുകളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനുള്ള കള്ളപ്രചാരവേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം…
Read More »