Kerala Police

  • News

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമക്കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ലൈംഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫ് നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നായിരുന്നു പരാതിക്കാരി മൊഴി നല്‍കിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് ഇയാള്‍ മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 64 അധികാരത്തിന്റെ…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസ്; ഉടൻ പരാതിക്കാരിയുടെ മൊഴിയെടുക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ അന്വേഷണസംഘം രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി നിരസിച്ചു. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് യുവതിയുടെ പരാതിയെത്തിയത്. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയിൽ പെറ്റീഷൻ നൽകിയത്. ആരോപണങ്ങളെല്ലാം…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവം: കാർ നൽകിയ നടിയെ SIT ചോദ്യം ചെയ്തു, രാഹുൽ അടുത്ത സുഹൃത്താണെന്ന് മൊഴി

    പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ നടിയെ ചോദ്യം ചെയ്തു. ഇൻവെസ്റ്റിഗേഷൻ ടീം ആണ് ഫോൺ വഴി വിവരങ്ങൾ തേടിയത്. പാലക്കാട് കണ്ണാടിയിൽ നിന്നും രാഹുൽ മുങ്ങിയത് ചുവന്ന പോളോ കാറിലാണ്. ഈ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് യുവനടിയുടെ കാറാണെന്ന് കണ്ടെത്തിയത്. രാഹുൽ തന്റെ അടുത്ത സുഹൃത്താണ്, അതിനാലാണ് കാർ കൊടുത്തത് എന്ന വിവരമാണ് നടി SIT സംഘത്തിന് നൽകിയിരിക്കുന്നത്. നടി കേരളത്തിന് പുറത്തായതിനാൽ, ടെലിഫോണിലൂടെയാണ് അന്വേഷണ സംഘം (SIT) നടിയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുള്ളത്. ഈ…

    Read More »
  • News

    ബലാത്സംഗക്കേസ് ; ശബ്ദം രാഹുലിന്‍റേത് തന്നെ, ഡബ്ബിംഗ് എഐ സാധ്യത തള്ളി

    ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്‌നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. ഡബ്ബിങ്, എഐ സാധ്യതകള്‍ പൂര്‍ണമായും തള്ളി. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്. അതേസമയം, ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ എഡിജിപി എച്ച് വെങ്കിടേഷ്…

    Read More »
  • News

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂർത്തിയാകും

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും. ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തി പൊലീസ് പരിശോധന നടത്തി. ഫ്ളാറ്റിലെത്തി മഹസർ തയ്യാറാക്കി. യുവതിയെയും കൊണ്ടാണ് പൊലീസ് ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിൽ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പാലക്കാട്ടെ രാഹുലിന്റെ ഫ്ളാറ്റിലെത്തിയും പൊലീസ് പരിശോധന നടത്തി മഹസർ…

    Read More »
  • News

    നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി എഫ്‌ഐആർ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

    ലൈം​ഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തിരുവനന്തപുരം റൂറൽ എസ്പിയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തി. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും ഡിജിറ്റൽ തെളിവുകളും കൈമാറുകയായിരുന്നു.…

    Read More »
  • Kerala

    അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു

    അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് മൊഴി. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്ന ആക്രമണം. വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. അമ്മൂമ്മ റോസ്ലി മാനസിക വിഭ്രാന്തിയ്ക്ക് ചികിത്സ തേടിയിരുന്നു. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസ്ലി ആശുപത്രിയിൽ തുടരവെയാണ് അറസ്റ്റ്…

    Read More »
  • Business

    കേരളത്തിൽ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്.

    300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഹണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്‍റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. സംശയാസ്പദമായി ചെക്കുകൾ…

    Read More »
  • Kerala

    തിരുവനന്തപുരത്ത് അമ്മയെ മകന്‍ മദ്യക്കുപ്പികൊണ്ട് കഴുത്തറുത്ത് കൊന്നു

    തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം. മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാളെന്നാണ് വിവരം. മുന്‍ സൈനികനാണ് അജയകുമാര്‍.

    Read More »
  • News

    ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി പിടിയിൽ

    നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനിടെ തുടര്‍ന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍…

    Read More »
Back to top button