Kerala Police
-
News
നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി എഫ്‌ഐആർ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തിരുവനന്തപുരം റൂറൽ എസ്പിയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തി. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും ഡിജിറ്റൽ തെളിവുകളും കൈമാറുകയായിരുന്നു.…
Read More » -
Kerala
അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു
അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് മൊഴി. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്ന ആക്രമണം. വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. അമ്മൂമ്മ റോസ്ലി മാനസിക വിഭ്രാന്തിയ്ക്ക് ചികിത്സ തേടിയിരുന്നു. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസ്ലി ആശുപത്രിയിൽ തുടരവെയാണ് അറസ്റ്റ്…
Read More » -
Business
കേരളത്തിൽ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്.
300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഹണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്‍റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. സംശയാസ്പദമായി ചെക്കുകൾ…
Read More » -
Kerala
തിരുവനന്തപുരത്ത് അമ്മയെ മകന്‍ മദ്യക്കുപ്പികൊണ്ട് കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം. മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാളെന്നാണ് വിവരം. മുന്‍ സൈനികനാണ് അജയകുമാര്‍.
Read More » -
News
ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി പിടിയിൽ
നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനിടെ തുടര്‍ന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍…
Read More » -
News
കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസ്: അൽപ്പനയുടെ സംസ്കാരം ഇന്ന്
കോട്ടയം അയർക്കുന്നത്ത് ഭർത്താവ് കൊലപ്പെടുത്തിയ അതിഥി തൊഴിലാളി അൽപ്പനയുടെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം നഗരസഭയുടെ പൊതുശ്മശാനത്തിലാണ് സംസ്കാരം നടക്കുക. അൽപ്പനയുടെ ബന്ധുക്കൾ ഇന്നലെ വൈകുന്നേരത്തോടെ എത്തിയതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായിരുന്നു. പ്രതി സോണിയെ കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയെ സമീപിക്കും. നിര്‍മാണ തൊഴിലായ ഭര്‍ത്താവ് സോണി കഴിഞ്ഞ 14ന് ആണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ…
Read More » -
News
ഫോണ്‍ കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കുന്നുണ്ടോ?, ‘ഡി ഡാഡി’ലേക്ക് വിളിക്കുക; പദ്ധതിയുമായി കേരള പൊലീസ്
വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്ന പശ്ചാത്തലത്തില്‍ സഹായത്തിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി. കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറിപ്പ്: വര്‍ധിച്ചു…
Read More » -
News
പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രേഖകള്‍ ഹാജരാക്കണമെന്ന് കോടതി
കൊല്ലം കണ്ണനെല്ലൂരില്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പുന്നൂസിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. കെ പി പുന്നൂസിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തു എന്ന പരാതിയില്‍ കൊട്ടാരക്കര കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ചെക്ക് കേസില്‍ കെ പി പുന്നൂസിനെ കണ്ണനെല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയോടെ കുഴഞ്ഞുവീണ് പുന്നൂസിനെ ആശുപത്രിയില്‍…
Read More » -
News
പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽഒരാൾക്ക് കുത്തേറ്റു. പൊലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരവും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷകർത്താക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഘർഷമെന്നാണ് പൊലീസ് കരുതുന്നത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കുന്നത് സ്ഥിരമാണ്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
News
ബിജെപി കൗൺസിലറുടെ മരണം; വിശദ അന്വേഷണത്തിലേക്ക് പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കുന്നു
തിരുവനന്തപുരം നഗരസഭാ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ്. വലിയശാല ഫാം ടൂർ കോർപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെകളെക്കുറിച്ചും അന്വേഷണം നടത്തും. ആത്മഹത്യാപ്രേരണ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിപ്പട്ടിക തയാറാക്കും. പൂജപ്പുര പൊലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കൗൺസിലർമാർ, സഹപ്രവർത്തകർ, സൊസൈറ്റിയിലെ ജീവനക്കാർ എന്നിവരിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് ദിവസങ്ങൾക്ക് മുമ്പ് അനിൽ വെളിപ്പെടുത്തിയിരുന്നതായി ജീവനക്കാർ മൊഴി നൽകി. അതിനു ശേഷമായിരിക്കാം അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ട് പരാതി പറഞ്ഞതെന്നാണ് സൂചന. എന്നാൽ…
Read More »