kerala news

  • News

    കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു

    കോട്ടയം കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡ് വഴി തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇരിട്ടി സ്വദേശി സിന്ധുവാണ് അപകടത്തില്‍ മരിച്ചത്. കണ്ണൂര്‍ സ്വദേശികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം. ചെങ്കലയില്‍ പള്ളിക്ക് സമീപമായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയിയുകകയായിരുന്നു. ബസ് ചെരിഞ്ഞുവീണ വശത്തുണ്ടായവരാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. സിന്ധുയും ഈവശത്തിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത് എന്നാണ് വിലയിരുത്തല്‍. 49 ഓളം…

    Read More »
  • News

    അടിമാലി മണ്ണിടിച്ചില്‍; ബിജുവിന്റെ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍ കോളേജ് ഏറ്റെടുക്കും: വീണാ ജോർജ്

    അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ തുടര്‍പഠനം കോളേജ് ഏറ്റെടുക്കും. കോട്ടയത്തെ കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജ് ചെയർമാൻ ഇക്കാര്യം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബിജുവിന്റെയും സിന്ധുവിന്റെയും മകള്‍. പഠന ഫീസും ഹോസ്റ്റല്‍ ഫീസും അടക്കം തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്നാണ് കോളേജിന്റെ ചെയര്‍മാന്‍ ജോജി തോമസ് അറിയിച്ചിരിക്കുന്നത്. ചെയര്‍മാന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. ‘അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ പ്രിയ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും…

    Read More »
  • News

    അന്വേഷണം ഹൈദരാബാദിലേക്ക്; ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തെളിവെടുപ്പ് തുടർന്ന് എസ് ഐ ടി

    ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പ് തുടരുന്നു. കേസിൽ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷിയാക്കിയേക്കും. പ്രത്യേക അന്വേഷണസംഘം ബെംഗളൂരുവിലും ചെന്നൈയിലുമെത്തി പരിശോധന നടത്തി. സ്വർണ്ണം കൈമാറിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയ കൽപ്പേഷിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ചെന്നൈയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഹൈദരാബാദിലേക്ക് പോയേക്കും. സ്വർണ്ണം വേർപ്പെടുത്തിയതിന് പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായാണ് സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. സ്മാര്‍ട് ക്രിയേഷന്‍സ്…

    Read More »
  • News

    സംസ്ഥാനത്ത് മഴ ഇന്നും തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്, ചുഴലിക്കാറ്റിന് സാധ്യത

    സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ…

    Read More »
  • News

    പിഎം ശ്രീ: പ്രതിഷേധക്കളമായി തലസ്ഥാനം, പ്രകടനവുമായി കെഎസ്‌യുവും എഐഎസ്എഫും

    പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയ്ക്ക് എതിരെ പ്രതിഷേധം തെരുവിലേക്ക്. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടേറിയേറ്റിലെ അനക്‌സ് ബ്ലോക്കിലെ ഓഫീസിലേക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എത്തിയതിന് പിന്നാലെയായിരുന്നു സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. കെഎസ്‌യു ആണ് ആദ്യം പ്രകടനവുമായി എത്തിയത്. കെഎസ് യുവിന്റെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രകടനത്തിന്റെ ഭാഗമായി. വിദ്യാഭ്യാസ മേഖല ആര്‍എസ്എസിന് തീറെഴുതി നല്‍കിയ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണം എന്നായിരുന്നു കെഎസ് യുവിന്റെ മുദ്രാവാക്യം. ഓഫീസിലേക്ക് തള്ളിക്കയറാനുള്ള കെഎസ് യു പ്രവര്‍ത്തകരുടെ…

    Read More »
  • News

    തീവ്രന്യൂനമര്‍ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും , രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. അതേസമയം അറബിക്കടലിയും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. തിങ്കളാഴ്ചയോടെ ചുളലിക്കാറ്റാകാനും സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായാണ് തീവ്രന്യൂനമര്‍ദം രൂപപ്പെട്ടത്. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി…

    Read More »
  • News

    ‘സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റു’, നിർണായക മൊഴിയുമായി സ്വർണവ്യാപാരി ​ഗോവർദ്ധൻ

    ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഗോവർ​ദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും. നിര്‍ണായക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്ഐടി സംഘം പോറ്റിയുമായി ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംഭവുമായി ബന്ധപ്പെട്ട് മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ദ്ധന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം വിറ്റ കാര്യം ഗോവര്‍ദ്ധൻ…

    Read More »
  • News

    സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഇന്നലെ പവന് 93,280 രൂപയായിരുന്നത് രണ്ട് തവണ വില ഇടിഞ്ഞ് 92,000 ത്തില്‍ താഴെ പോയിരുന്നു. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു…

    Read More »
  • News

    രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

    രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനം തുടരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും. തുടർന്ന് റോഡ് മാർഗം രാഷ്ട്രപതി 11.55ന് കോളജിലെത്തും. സെന്റ് തെരേസാസ് കോളജിലെ ചടങ്ങിനു ശേഷം 1.20ന് രാഷ്ട്രപതി നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തും. തുടർന്ന് ഹെലികോപ്റ്ററിൽ 1.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് 1.55നുള്ള പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിപ്പോകും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ഇന്ന് ഗതാഗത…

    Read More »
  • News

    സംസ്ഥാനത്ത് കനത്ത മഴ തുടരും ; 5 ജില്ലകളിൽ ഓറഞ്ച്, അഞ്ചിടത്ത് യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…

    Read More »
Back to top button